Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പലത്തറ ശ്രീധരൻ നായരുടെ മരണത്തോടെ അവസാനിച്ചത് ആർഎസ്‌പിയുടെ ചരിത്രത്തിലെ വേറിട്ട അധ്യായം

അമ്പലത്തറ ശ്രീധരൻ നായരുടെ മരണത്തോടെ അവസാനിച്ചത് ആർഎസ്‌പിയുടെ ചരിത്രത്തിലെ വേറിട്ട അധ്യായം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്പലത്തറ ശ്രീധരൻ നായർ വിടപറഞ്ഞതോടെ അവസാനമായത് കേരളത്തിലെ വിപ്ലവ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ വേറിട്ട ഒരു അധ്യായത്തിനാണ്. ആർഎസ്‌പിയുടെ മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ആദ്യത്തെ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റുമായ അമ്പലത്തറ ശ്രീധരൻ നായർ 79മത്തെ വയസിലാണ് അന്തരിച്ചത്. ആർഎസ്‌പി യുഡിഎഫ് ചേരിയിലേക്ക് പോയതിന്റെ അഭിപ്രായ വ്യത്യാസത്തിൽ കോവൂർ കുഞ്ഞുമോനോടൊപ്പം പാർട്ടി വിട്ട് ആർഎസ്‌പി (ലെനിനിസ്റ്റ്) രൂപീകരിക്കുകയും അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാകുകയും ചെയ്തു.

എന്നാൽ, പിന്നീട് കോവൂർ കുഞ്ഞുമോൻ ശ്രീധരൻ നായരെ തൽസ്ഥാനത്ത് നിന്നും പുറത്താക്കി. എന്നാൽ പിന്നീട് ശ്രീധരൻ നായർ രാഷ്ട്രീയത്തിൽ നിശബ്ദനാകുകയായിരുന്നു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2011ൽ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജിതനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP