Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ് യു പ്രവർത്തകൻ അമലിനെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവച്ചതോടെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം യൂണിവേഴ്‌സിറ്റി കോളേജിലേക്ക്; പ്രതിഷേധ മാർച്ചിനിടെ കെ.എം.അഭിജിത്തിന് തടിക്കഷ്ണം കൊണ്ട് മർദ്ദനം; കല്ലേറിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടും നോക്കി നിന്ന പൊലീസിന് നേരേ ക്ഷുഭിതനായി ചെന്നിത്തല; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം; ഇവിടെ എന്തിനാണ് പൊലീസെന്നും ചോദ്യം; വീണ്ടും സംഘർഷത്തിൽ വീർപ്പുമുട്ടി യൂണിവേഴ്‌സിറ്റി കോളേജ്

കെഎസ് യു പ്രവർത്തകൻ അമലിനെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവച്ചതോടെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം യൂണിവേഴ്‌സിറ്റി കോളേജിലേക്ക്; പ്രതിഷേധ മാർച്ചിനിടെ കെ.എം.അഭിജിത്തിന് തടിക്കഷ്ണം കൊണ്ട് മർദ്ദനം; കല്ലേറിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടും നോക്കി നിന്ന പൊലീസിന് നേരേ ക്ഷുഭിതനായി ചെന്നിത്തല; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം; ഇവിടെ എന്തിനാണ് പൊലീസെന്നും ചോദ്യം; വീണ്ടും സംഘർഷത്തിൽ വീർപ്പുമുട്ടി യൂണിവേഴ്‌സിറ്റി കോളേജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം. യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രകടനമായെത്തിയ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ നേരിട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിതിനടക്കം പരിക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി കെ എസ് യു പ്രവർത്തകരെ സന്ദർശിച്ചു. പ്രതിപക്ഷ നേതാവും കോളജിന് മുന്നിൽ പ്രവർത്തകർക്കൊപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കോളേജ് ക്യാമ്പസിനുള്ളിൽനിന്ന് കെഎസ്‌യു പ്രവർത്തകർക്ക് നേരേ കല്ലേറുണ്ടായി. തിരികെ കെഎസ്‌യു പ്രവർത്തകരും കല്ലെറിഞ്ഞു. പൊലീസ് ഇരുവിഭാഗം പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷമുണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ കോളേജ് ക്യാമ്പസിൽ ഒരു കെഎസ്‌യു പ്രവർത്തകനെ മർദിച്ചതായി പരാതിയുയർന്നു. ഇത് അന്വേഷിക്കാനായാണ് കെഎം അഭിജിതിന്റെ നേതൃത്വത്തിൽ കെഎസ്‌യു പ്രവർത്തകർ പ്രകടനമായി യൂണിവേഴ്സിറ്റി കോളേജിലെത്തിയത്.

എംജി റോഡിൽ ഇരുവിഭാഗത്ത് നിന്നും പരിക്കേറ്റ പ്രവർത്തകരെ നിരത്തിയിരുത്തി ഇരുവിഭാഗവും ഗതാഗതം തടസ്സപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി. പ്രതിഷേധവുമായി ചെന്നിത്തലയും റോഡിൽ കുത്തിയിരുന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കളുടെ വലിയൊരു നിരയും യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലേക്കെത്തി.

എം എം ഹസൻ അടക്കമുള്ള നേതാക്കൾ തെരുവിൽ കുത്തിയിരുന്നതോടെ പൊലീസും പ്രതിസന്ധിയിലായി. പരസ്പരമുള്ള സംഘർഷം വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കാൻ നടുവിൽ വലിയൊരു സന്നാഹവുമായി പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. ജലപീരങ്കിയടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുമുണ്ട്.

ഗേറ്റിന് പുറത്തെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അടക്കമുള്ള കെഎസ്‌യു പ്രവർത്തകർക്ക് ക്യാമ്പസിനകത്ത് നിന്ന് കല്ലേറ് കിട്ടിയെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. ഒരു സംഘം എസ്എഫ്‌ഐ പ്രവർത്തകർ കല്ലെറിയുകയും ആക്രമിക്കുകയുമായിരുന്നു. വലിയ തടിക്കഷ്ണമെടുത്ത് തന്റെ കാലിൽ എസ്എഫ്‌ഐ പ്രവർത്തകർ തല്ലി. കൂടെയുള്ളവരെ തല്ലിച്ചതച്ചുവെന്നും അഭിജിത്ത് ആരോപിക്കുന്നു.

ഇതിനിടെ തിരികെയും കല്ലേറുണ്ടായി. പ്രതിഷേധം കൊഴുത്തു. അഞ്ചരയോടെ റോഡിൽ അക്ഷരാർത്ഥത്തിൽ തെരുവുയുദ്ധമാണ് നടന്നത്. ഇരുവിഭാഗവും നേർക്കുനേർ ഏറ്റുമുട്ടി. സംഘർഷമുണ്ടായി. ഇപ്പോഴും യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് കനത്ത സംഘർഷസാധ്യതയാണ് നിലനിൽക്കുന്നത്.

എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് ചെന്നിത്തല റോഡിൽ കുത്തിയിരുന്നത്. ഒടുവിൽ റോഡിൽ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുകയും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും എന്ന് പൊലീസ് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് രമേശ് ചെന്നിത്തലയും സംഘവും പ്രതിഷേധം അവസാനിപ്പിച്ചത്.

കുറ്റക്കാർക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും പൊലീസിനോട് ചെന്നിത്തല ചോദിച്ചു. പൊലീസിന് ഉൾപ്പെടെ പരിക്കേറ്റിട്ടും നടപടി വൈകുന്നത് എന്തുകൊണ്ടാണ്. ഇവിടെ എന്തിനാണ് പൊലീസെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ബുധനാഴ്ച യൂണിവേഴ്‌സിറ്റി കോളജിൽവച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമൽ, നിധിൻ രാജ് എന്നിവരടക്കം മൂന്ന് വിദ്യാർത്ഥികൾക്കാണ് എസ്എഫ്‌ഐയുടെ മർദനമേറ്റത്.വ്യാഴാഴ്ചയാണ് നിധിൻരാജിന് മർദനമേറ്റത്. യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റൽ മുറിയിലെത്തിയ മഹേഷ് അധിക്ഷേപിച്ച് സംസാരിക്കുകയും ഒരു കാരണവുമില്ലാതെ നിതിനെ മർദിക്കുകയുമായിരുന്നു.

ഇന്ന് കോളജിലെ കെഎസ്‌യു യൂണിറ്റ് ഭാരവാഹികളായ പി.ടി.അമൽ, ബോബൻ, നിധിൻരാജ് എന്നീ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും രേഖകളും ഒരുസംഘം കത്തിച്ചു. കോളജ് ഹോസ്റ്റലിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകളാണ് കത്തിച്ചത്. എസ്എഫ്‌ഐ പ്രവർത്തകരാണ് രേഖകൾ കത്തിച്ചതെന്നും കെഎസ്‌യു ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP