Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർമ്മാതാക്കൾ പറയുന്നു കഞ്ചാവ് മാത്രമല്ല മയക്കുമരുന്നും സിനിമാ സെറ്റുകളിൽ സുലഭമെന്ന്; നടൻ ബാബുരാജ് പറയുന്നു ലഹരിയിൽ മുങ്ങി മുടിയുന്നവരുടെ കൂടെ നടിമാരും ഉണ്ടെന്ന്; നമ്മൾ ആരാധിച്ച് കൊല്ലുന്നവർ മയക്കുമരുന്നടിച്ച് സ്വയം മരിക്കുമ്പോഴും വിഡ്ഢികളെ പോലെ കയ്യടിച്ച് പ്രേക്ഷകരും പൊലീസും..

നിർമ്മാതാക്കൾ പറയുന്നു കഞ്ചാവ് മാത്രമല്ല മയക്കുമരുന്നും സിനിമാ സെറ്റുകളിൽ സുലഭമെന്ന്; നടൻ ബാബുരാജ് പറയുന്നു ലഹരിയിൽ മുങ്ങി മുടിയുന്നവരുടെ കൂടെ നടിമാരും ഉണ്ടെന്ന്; നമ്മൾ ആരാധിച്ച് കൊല്ലുന്നവർ മയക്കുമരുന്നടിച്ച് സ്വയം മരിക്കുമ്പോഴും വിഡ്ഢികളെ പോലെ കയ്യടിച്ച് പ്രേക്ഷകരും പൊലീസും..

മറുനാടൻ ഡെസ്‌ക്‌

ഇന്നലെ കേരളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന ഒരു പത്രസമ്മേളനം നടത്തി ഷെയ്ൻ നിഗം എന്ന യുവനടന് വിലക്കേർപ്പെടുത്തിക്കൊണ്ട് ചില വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി. ഷെയ്ൻ നിഗം നിർമ്മാതാക്കളെ ചതിക്കുകയും സമയത്ത് ഷൂട്ടിങ് പൂർത്തിയാക്കാതെ സിനിമയെ നഷ്ടത്തിലാക്കുകയും ചെയ്തതിന്റെ കണക്കുകൾ ഒരുപാട് ചർച്ച ചെയ്തതാണ്. അതിന്റെ ശരിതെറ്റുകൾ നമുക്ക് മാറ്റിനിർത്താം. ഏതൊരു സിനിമാക്കാരനും എത്ര വലിയ നടനാണെങ്കിലും നടിയാണെങ്കിലും സിനിമ ലൊക്കേഷനിൽ അച്ചടക്കം ഉറപ്പാക്കേണ്ടതുണ്ട്. ഷെയ്ൻ നിഗം പക്ഷേ തുടർച്ചയായി അച്ചടക്കം ലംഘിക്കുകയും നിർമ്മാതാക്കൾക്ക് നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു എന്ന വാർത്ത എല്ലാവരും അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. അതിന്റെ ശിക്ഷ നിർമ്മാതാക്കൾ വിധിക്കട്ടെ. അതിന്റെ വില ഷെയ്ൻ നിഗം നൽകട്ടെ. അതിനപ്പുറത്തേക്ക് അഭിപ്രായം പറയേണ്ട വിഷയമേ അല്ല അത്.

എന്നാൽ, നിർമ്മാതാക്കളുടെ പത്രസമ്മേളനത്തിൽ അവർ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അങ്ങനെയങ്ങ് അവഗണിക്കാൻ കഴിയില്ല. സിനിമാ സെറ്റിൽ യുവനടന്മാരും നടിമാരും വരെ മദ്യവും മയക്കുമരുന്നും വരെ ഉപയോഗിക്കുന്നു എന്നാണ് നിർമ്മാതാക്കൾ പരസ്യമായി പറഞ്ഞത്. ഷെയ്ൻ നിഗമിനെതിരെ ഇവർ കഞ്ചാവല്ല, അതിനെക്കാൾ കൂടിയ ഇനമാണ് ഉപയോഗിക്കുന്നത് എന്ന് പറയുന്നു. ഷെയ്ൻ നിഗം കഞ്ചാവടിച്ചിരുന്നോ ഇല്ലയോ എന്ന് പറയാൻ ഞാനാളല്ല. പക്ഷേ സിനിമ നിർമ്മാതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ഷെയ്ൻ നിഗം കഞ്ചാവ് അല്ലെങ്കിൽ മറ്റേതെങ്കേിലും തരത്തിലുള്ള മയക്ക് മരുന്നുകൾ ഉപയോഗിക്കുന്നു എന്നത് തന്നെയാണ്.

ജോൺ എബ്രഹാം അടക്കം പ്രതിഭാധനരായ അനേകം മലയാള സിനിമക്കാർ മദ്യത്തിന് അടിമയായിരുന്നു എന്ന് നമുക്കറിയാം. ഉർവശി എന്ന നടി മദ്യപിച്ച് ലക്കുകെട്ട് നിലത്ത് കാലുറപ്പിക്കാതെ ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ നാമെല്ലാവരും കണ്ടതാണ്. മദ്യം എന്നത് മലയാള സിനിമയെ വല്ലാതെ ബാധിക്കുന്ന ഒരു രോഗമായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, അതിന് ഒരു സവിശേഷത ഉണ്ടായിരുന്നു. മദ്യം ഇന്നും നമ്മുടെ സർക്കാർ നിയമപരമായി വിറ്റഴിക്കുന്ന വസ്തുവാണ്. അതായത്, സർക്കാരിന്റെ ഷോപ്പിൽ പോയി മദ്യം വാങ്ങുന്നതിനും അത് പൊതുസ്ഥലത്തല്ലാത്ത എവിടെയും കൊണ്ടുവെച്ച് ഉപയോഗിക്കുന്നതിനുമുള്ള അവകാശം ഏതൊരു പൗരനുമുണ്ട്.

അതുകൊണ്ട് തന്നെ മദ്യപിക്കുന്നു എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ അവകാശം മാത്രമാണ്. എന്നാൽ അങ്ങനെയല്ല കഞ്ചാവടങ്ങിയ മറ്റ് ലഹരി വസ്തുക്കൾ. കഞ്ചാവിനപ്പുറത്തേക്ക് എൽഎസ്ഡി അടങ്ങിയ കടുത്ത മയക്കുമരുന്നുകളാണ് സിനിമ സെറ്റുകളിൽ ഉപയോഗിക്കുന്നത് എന്ന് അവകാശപ്പെടുന്നത് ഈ സിനിമക്ക് വേണ്ടി കാശ് മുടക്കുന്ന നിർമ്മാതാക്കൾ തന്നെയാണ്. ഇന്ന് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടൻ ബാബുരാജ് അതിനേക്കാൾ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തി. മലയാള സിനിമയിലെ യുവനടികളിൽ പലരും മയക്കുമരുന്നിന് അടിമയാണ് എന്ന് ബാബുരാജ് പറയുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP