Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മലയാളികളുടെ പ്രിയ നടി ഭാമ വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ അരുൺ; വിവാഹം ഉടനെന്ന് സ്ഥിരീകരിച്ച് വാർത്തകളും

മലയാളികളുടെ പ്രിയ നടി ഭാമ വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ അരുൺ; വിവാഹം ഉടനെന്ന് സ്ഥിരീകരിച്ച് വാർത്തകളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്തെത്തിയ നടി അന്യഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോൾഡ് ആൻ ബ്യൂട്ടിഫുൾ എന്ന പദം ചേരുന്ന നടിയാണ് ഭാമ. 30 വയസായിട്ടും ഭാമ വിവാഹം കഴിക്കാത്തത് എന്താണെന്ന് ആരാധകർ ചോദിച്ചിരുന്നു. ഇപ്പോൾ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി താൻ വിവാഹം കഴിക്കുന്നുവെന്ന വാർത്ത നടി പുറത്തുവിട്ടിരിക്കയാണ്.

നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ഭാമ ഇപ്പോൾ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തിൽ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്.

താരം മലയാളത്തിലേക്ക് ഇല്ലെ എന്ന ചോദ്യത്തിനൊപ്പമാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യവും ആരാധകർ ഉന്നയിച്ചിരുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും ചേച്ചിമാരുടെ മക്കളുടെ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു കൊച്ചൊക്കെ വേണ്ടെയെന്നാണ് ആരാധകർ ഇതിന് സ്ഥിരമായി കമന്റിടുന്നത്. ഇപ്പോൾ ആരാധകരുടെ ഏറെ നാളത്തെ ചോദ്യങ്ങൾക്ക് വിരാമമിട്ടാണ് നടി വിവാഹിതയാകുന്ന വാർത്ത എത്തുന്നത്.

വനിതയ്ക്ക് നൽകിയ എക്സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് ഭാമ തന്റെ കല്യാണവിശേഷങ്ങൾ മനസുതുറന്നത്. പ്രണയിച്ച് വിവാഹം കഴിക്കാനാണ് വിവാഹം വൈകിക്കുന്നത് എന്നാണ് ഭാമയെ പറ്റി ഉയർന്ന അഭ്യൂഹമെങ്കിലും ഇപ്പോൾ വീട്ടുകാർ ആലോചിച്ചാണ് ഭാമയ്ക്ക് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് ഭാമയുടെ വരൻ. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹം നടക്കുമെന്നാണ് സൂചന. ഏറെ നാളായി കല്യാണം ഉറപ്പിച്ചെങ്കിലും ഇപ്പോഴാണ് ഭാമ ആരാധകരെ അറിയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP