Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താജ്മഹൽ മൂന്നുവട്ടവും ചെങ്കോട്ട രണ്ടുവട്ടവും രാഷ്ട്രപതി ഭവൻ ഒരിക്കലും വിറ്റു കാശാക്കി; പ്രസിഡണ്ട് രാജേന്ദ്ര പ്രസാദിന്റെ മുതൽ ധിരുഭായ് അംബാനിയുടെ വരെ ഒപ്പുകൾ അതേ പടിയിട്ട് തട്ടിപ്പുനടത്തി; ടാറ്റ, ബിർള, മിത്തൽ, തുടങ്ങിയവരെയും കബളിപ്പിച്ചു; പിടിക്കപ്പെട്ടപ്പോൾ ജയിലറുടെ യൂണിഫോം മോഷ്ടിച്ച് കൂളായി ഇറങ്ങിപ്പോയി; ഇന്നും മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന് വ്യക്തയില്ല; ഇന്ത്യയിലെ ഏറ്റവും വിരുതനായ തസ്‌ക്കരൻ എന്നറിയപ്പെട്ട നട്വർലാലിന് പ്രതിമ പണിയാൻ ഒരുങ്ങി നാട്ടുകാർ

താജ്മഹൽ മൂന്നുവട്ടവും ചെങ്കോട്ട രണ്ടുവട്ടവും രാഷ്ട്രപതി ഭവൻ ഒരിക്കലും വിറ്റു കാശാക്കി; പ്രസിഡണ്ട് രാജേന്ദ്ര പ്രസാദിന്റെ മുതൽ ധിരുഭായ് അംബാനിയുടെ വരെ ഒപ്പുകൾ അതേ പടിയിട്ട് തട്ടിപ്പുനടത്തി; ടാറ്റ, ബിർള, മിത്തൽ, തുടങ്ങിയവരെയും കബളിപ്പിച്ചു; പിടിക്കപ്പെട്ടപ്പോൾ ജയിലറുടെ യൂണിഫോം മോഷ്ടിച്ച് കൂളായി ഇറങ്ങിപ്പോയി; ഇന്നും മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന് വ്യക്തയില്ല; ഇന്ത്യയിലെ ഏറ്റവും വിരുതനായ തസ്‌ക്കരൻ എന്നറിയപ്പെട്ട നട്വർലാലിന് പ്രതിമ പണിയാൻ ഒരുങ്ങി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തസ്‌ക്കരൻ ആരാണെന്ന് ചോദിച്ചാൽ ചാൾസ് ശോഭ്രാജ് അടക്കമുള്ള നിരവധിപേരുകളുടെ പേരുകൾ പുറത്തുവരും. എന്നാൽ തട്ടിപ്പ് ഒരു കലയാക്കി അതിനെ ഉപാസിച്ച് അവസാനനിമിഷം വരെ അത് ആസ്വദിച്ച് ജീവിച്ച പഠിച്ച കള്ളൻ ആരാണെന്ന് ചോദിച്ചാൽ ബിഹാറിലെ സിവാൻ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തിൽ ജനിച്ച നട്വർലാൽ എന്ന് പൊലീസ് റെക്കോർഡിൽ അറിയപ്പെട്ട ശ്രീവാസ്തവയാണ്. ( 11 വ്യാജപ്പേരുകൾ ഇയാളുടെ പേരിൽ പ്രചരിച്ചിട്ടുണ്ട്)

ഈയിടെ സീ ന്യുസിലെ വാണ്ടഡ് എന്ന ടെലിവിഷൻ ഷോയിൽ ഇന്ത്യയിലെ ഏറ്റവും വിരുതനായ തസ്‌ക്കരനായി പൊലീസ് ഉദ്യോഗ്ഥരും മാധ്യമ പ്രവർത്തകരും തിരഞ്ഞെടുത്തത് നട്വർ ലാലിനെയാണ്. നട്വർ ലാൽ ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നുപോലും പൊലീസിന് പൂണ്ണമായും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബീഹാറിലെ തന്റെ ഗ്രാമവാസികൾക്ക് പക്ഷേ കൺകണ്ട ദൈവമാണ് ഇദ്ദേഹം. എല്ലാ ഫ്രോഡുകളെയും പോലെ മോഷണ മുതൽ വിറ്റുകിട്ടുന്ന നല്ലൊരു ഭാഗം നാട്ടിലെ പാവങ്ങൾക്ക് വേണ്ടിയാണ് ഇദ്ദേഹം ചെലവിട്ടത്്. അതുകൊണ്ടുതന്നെ ഇയാളുടെ പേരിൽ വീടുനിന്നിരുന്നിടത്ത് ഒരുഗ്രൻ പ്രതിമതന്നെ പണിയാനുള്ള തയ്യാറെടുപ്പിലാണ് നട്വർലാൽ ഫാൻസ്.

ബീഹാറിലെ സിവാൻ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തിൽ ജനിച്ച മിഥിലേഷ് കുമാർ ശ്രീവാസ്തവ അഭിഭാഷകനാകാൻ വേണ്ടി ബിരുദപഠനം പൂർത്തിയാക്കിയ ആളാണ്. ഒപ്പുകൾ അനുകരിക്കാനുള്ള അനിതസാധാരണമായ കഴിവായിരുന്നു നട്വർലാലിന്റെ തട്ടിപ്പിന്റെ അടിസ്ഥാനം. എത്ര സങ്കീർണമായാലും ഒപ്പും ഒരൊറ്റവട്ടം കണ്ടാൽ ഒരു മില്ലീമീറ്റർ പോലും മാറ്റമില്ലാതെ പുനഃസൃഷ്ടിക്കാൻ നട്വർലാലിന് സാധിക്കും. ഏതാണ് ഒറിജിനൽ ഏതാണ് അനുകരണം എന്ന് ഒപ്പുകണ്ടാൽ സംശയിച്ചുപോകും.

വ്യാജ ഒപ്പിട്ട് ആയിരം രൂപ അടിച്ചുമാറ്റിയതാണ് നട്വർലാലിന്റെ പേരിലുള്ള ആദ്യത്തെ ഗുരുതരമായ കുറ്റം. പ്രസിഡണ്ട് രാജേന്ദ്രപ്രസാദിന്റെ മുതൽ ധിരുഭായ് അംബാനിയുടെ വരെ ഒപ്പുകൾ ലാൽ അനുകരിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥകൾ തൊട്ട് അമിതാബ് ബച്ചന്റെ മിസ്റ്റർ നട്വർലാൽ എന്ന ചിത്രം വരെ തന്റെ പ്രവർത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന കുറ്റസമ്മതമൊഴി നട്വർലാലിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ ചിത്രത്തിൽ നിന്നാണ് തന്റെ പ്രസിദ്ധമായ പേരും ശ്രീവാസ്തവ കണ്ടെടുക്കുന്നത്.

ഇരുപത്തൊന്നാമത്തെ വയസ്സിൽ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈൽസ് എന്ന കമ്പനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചുകളഞ്ഞത് 19 ലക്ഷം രൂപയാണ്. അത് ഒപ്പ് സൂക്ഷ്മമായി അനുകരിച്ചുകൊണ്ടായിരുന്നു. ശ്രീവാസ്തവ ഇടയ്ക്കിടെ പുതിയ പേരുകൾ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്പോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാൾ സ്വയം ഉണ്ടാക്കി.

അതിൽ ഒരു പേര് പൊലീസുകാർ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് നട്വർലാൽ എന്നത്. താജ് മഹൽ മൂന്നുവട്ടവും, റെഡ് ഫോർട്ട് രണ്ടുവട്ടവും, രാഷ്ട്രപതി ഭവൻ ഒരിക്കലും ഇന്ത്യയിൽ ടൂറിസ്റ്റുകളായെത്തിയ സായിപ്പന്മാർക്ക് വിറ്റുകാശാക്കിയിട്ടുണ്ട് നട്വർലാൽ. ഇവയെല്ലാം ഇന്ത്യഗവൺമെന്റ് സാമ്പത്തിക പ്രതിസന്ധിമൂലം വിൽപ്പനക്ക് വെച്ചതാണെന്ന് വ്യാജ രേഖകൾ ഉണ്ടാക്കിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഒരു രീതിയിലും സംശയം തോന്നാത്ത നിലയിൽ ഒറിജനിനലിലെ വെല്ലുന്ന ഡോക്യുമെൻസാണ് ഇയാൾ ഉണ്ടാക്കിയത്. താൻ സാസക്കാരിക വകുപ്പിലെ മുതർന്ന ജീവനക്കാരനാണെന്ന് പറഞ്ഞാണ് ടൂറിസ്റ്റുകളെ ചാക്കിലാക്കിയത്. ട്രാവൻ എജൻസിയുമായൊക്കെ ബന്ധപ്പെട്ട് ഇന്ത്യയിൽ എത്തുന്ന കോടീശ്വരന്മാരുടെ ലിസ്റ്റും ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു.

ടാറ്റ, ബിർള, മിത്തൽ, അംബാനി അങ്ങനെ പല പ്രമുഖരും നട്വർലാലിന്റെ തട്ടിപ്പുകൾക്കിരയായി പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. വലിയ പണക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തി പാർട്ണർ ഷിപ്പ് ബിസിനസിന് ക്ഷണിച്ചാണ് ടാറ്റയെ പറ്റിച്ചത്. പലരുടെയും ഒപ്പ് അനുകരിച്ച് അക്കൗണ്ടിൽനിന്ന് പണം വലിച്ചും ഇയാൾ പണം പിടുങ്ങി. എട്ടു സംസ്ഥാനങ്ങളിൽ നട്വർലാലിനെതിരെ കേസുകളുണ്ട്. അമ്പതിലധികം പേരുകളിൽ അയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ആദ്യമായി അറസ്റ്റുചെയ്യപ്പെടുന്നത് 1956 -ൽ മീററ്റിൽ വച്ചാണ്. പത്തുമാസം കഴിഞ്ഞപ്പോൾ അയാളെ ലക്‌നൗ ജയിലിലേക്ക് മാറ്റി.

1957 -ൽ ജയിലറുടെ യൂണിഫോം മോഷ്ടിച്ച് അതും ധരിച്ച് നട്വർലാൽ വളരെ സിമ്പിളായി ഇറങ്ങിപ്പോയി ജയിലിൽ നിന്ന്. അതിന് സഹായിച്ച ഗാർഡിന് അന്ന് കൈമടക്കിയത് പതിനായിരം രൂപ. എന്നാൽ ആ പതിനായിരത്തിന്റെ കെട്ട് അഴിച്ചുനോക്കിയപ്പോഴാണ് ഗാർഡിന് താനും പറ്റിക്കപ്പെട്ടു എന്ന് ബോധ്യപ്പെടുന്നത്. വീണ്ടും പലതവണ അറസ്റ്റിലാവുകയും, ജയിലിൽ കിടക്കുകയും, സുഖമില്ലെന്ന കാരണം പറഞ്ഞ് പുറത്തിറങ്ങുകയും, വീണ്ടും പൊലീസിനെപ്പറ്റിച്ച് മുങ്ങുകയും ഒക്കെയുണ്ടായി നട്വർലാൽ. അവസാനമായി അറസ്റ്റുചെയ്യപ്പെടുമ്പോൾ നട്വർലാലിന് വയസ്സ് 84.

എല്ലാ കേസുകളിലും കൂടി ശിക്ഷിക്കപ്പെട്ടത് ആകെ 117 വർഷത്തെ തടവുശിക്ഷയ്ക്കാണെങ്കിലും ഉള്ളിൽ കിടന്നിട്ടുള്ളത് ഇരുപതിൽ താഴെ വർഷം മാത്രമാണ്. 1996 ജൂൺ 24 -ന് പൊലീസ് എസ്‌കോർട്ടോടെ കാൺപൂർ ജയിലിൽ നിന്ന് അകകങട -ൽ ചികിത്സക്ക് പോകും വഴിയിൽ നിസാമുദ്ദീൻ സ്റ്റേഷനിൽ വെച്ച് പൊലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞതാണ് ആശാൻ. പിന്നെ ആരും കണ്ടിട്ടില്ല. ജീവിതം പോലെ തന്നെ നട്വർലാലിന്റെ മരണവും ഏറെ ദുരൂഹമാണ്. പതിമൂന്നു വർഷത്തെ ഇടവേളയിൽ രണ്ടുവട്ടം മരിച്ചയാളാണ് നട്വർലാൽ.

2009 ജൂലൈ 25-ന് മരണപ്പെട്ടു എന്ന് വക്കീലന്മാരും, 1996-ൽ റാഞ്ചിയിൽ തന്റെ കൈകൊണ്ട് സംസ്‌കരിച്ചു എന്ന് സഹോദരൻ ഗംഗാപ്രസാദ് ശ്രീവാസ്തവയും അവകാശപ്പെടുന്നുണ്ട്. ഇതിൽ ഏത് സാക്ഷ്യമാണ് ശരി, ഇനി രണ്ടും കള്ളമാണോ, നട്വർലാൽ ജീവനോടുണ്ടോ ഇതൊന്നും അറിയാതെ തൽക്കാലം നട്വർലാലിന്റെ കേസ് ഫയൽ ക്ളോസ് ചെയ്ത് മിണ്ടാതിരിക്കുകയാണ് യുപി, ബിഹാർ സർക്കാരുകൾ. ബിഹാറിലെ തന്റെ ഗ്രാമവാസികളെ കൈയയച്ച് സാമ്പത്തികമായി സഹായിച്ചിരുന്നതുകൊണ്ടാവും അവിടെ ഒരു കൾട്ട് സ്റ്റാറ്റസ് ഉണ്ട് നട്വർലാലിന്. പണ്ട് അയാളുടെ വീടുനിന്നിരുന്നിടത്ത് വിനാവിളംബം ഒരുഗ്രൻ പ്രതിമതന്നെ പണിയാനുള്ള തയ്യാറെടുപ്പിലാണ് നട്വർലാൽ ഫാൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP