Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ തലമുറയിൽപ്പെട്ട സിനിമ പ്രവർത്തകരുടെ ലഹരി ഉപയോഗം ശരിവച്ച് നടൻ ബാബുരാജും; ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലരും 'അമ്മ'യിൽ അംഗങ്ങളല്ല; ഷെയിനിന്റെ വിഡിയോകൾ കണ്ടാൽ പലർക്കും പലതും മനസിലാകും; വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും നടൻ; ലഹരി ഉപയോഗത്തെക്കുറിച്ച് നിർമ്മാതാക്കൾ നേരത്തേ വെളിപ്പെടുത്തേണ്ടതായിരുന്നെന്ന് മന്ത്രി എ.കെ ബാലന്റേയും പ്രതികരണം

പുതിയ തലമുറയിൽപ്പെട്ട സിനിമ പ്രവർത്തകരുടെ ലഹരി ഉപയോഗം ശരിവച്ച് നടൻ ബാബുരാജും; ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലരും 'അമ്മ'യിൽ അംഗങ്ങളല്ല; ഷെയിനിന്റെ വിഡിയോകൾ കണ്ടാൽ പലർക്കും പലതും മനസിലാകും; വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും നടൻ; ലഹരി ഉപയോഗത്തെക്കുറിച്ച് നിർമ്മാതാക്കൾ നേരത്തേ വെളിപ്പെടുത്തേണ്ടതായിരുന്നെന്ന് മന്ത്രി എ.കെ ബാലന്റേയും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ മേഖലയിലെ പുതിയ തലമുറയിലെ ലഹരി ഉപയോഗം ശരിവച്ച് അമ്മ എക്‌സിക്യൂട്ടിവ് അംഗം ബാബുരാജ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്.

പ്രശ്‌നങ്ങളുണ്ടായപ്പോൾ മാത്രമാണ് ഷെയിൻ 'അമ്മ'യിൽ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലരും 'അമ്മ'യിൽ അംഗങ്ങളല്ല. അവർക്ക് താൽപര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ വിഡിയോകൾ കണ്ടാൽ പലർക്കും പലതും മനസിലാകും. ഷെയിൻ നിഗം വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. സിനിമാ പ്രവർത്തകർക്കിടയിലെ ലഹരി ഉപയോഗത്തിന് എതിരെ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും രംഗത്തെത്തിയിട്ടുണ്ട്. സിനിമാമേഖലയിൽ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി ബാലന്റെ.

നിർമ്മാതാക്കൾ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്‌നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. ആധികാരികമായി തെളിവോടെ പറഞ്ഞാൽ സർക്കാർ ശക്തമായ നടപടിയെടുക്കും. റെയിഡ് നടത്താൻ ഒരു ബുദ്ധിമുട്ടും സർക്കാരിനില്ല. വർത്തമാനം മാത്രം പോരാ, സിനിമാമേഖലയിൽ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിർമ്മാതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സിനിമ മേഖലയിൽ ന്യൂജെൻ തലമുറക്കാരിൽ ലഹരി ഉപയോഗം വർധിക്കുന്നതായുള്ള നിർമ്മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും രംഗത്തെത്തിയിരുന്നു.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ട്. നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാടെന്നും ബാബുരാജ് പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ ലഹരി ഉപയോഗം കൂടുന്നു എന്ന നിർമ്മാതാക്കളുടെയും ബാബുരാജിന്റെയും പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP