Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം; അക്കിത്തത്തിന് ജ്ഞാനപീഠം; എംടിക്കും ഒഎൻവിക്കും ജി ശങ്കരക്കുറുപ്പിനും തകഴിക്കും പൊറ്റക്കാടിനും ശേഷം സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി; കവിതയിലൂടെ സാമൂഹിക പരിവർത്തനം സാധ്യമാക്കിയ അക്കിത്തത്തിന്റെ നേട്ടത്തിൽ അംഗീകരിക്കപ്പെടുന്നതും മലയാള സാഹിത്യം; പത്മശ്രീക്ക് പിന്നാലെ അക്കിത്തത്തിന് ആദരമായി ജ്ഞാനപീഠ തിളക്കം

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം; അക്കിത്തത്തിന് ജ്ഞാനപീഠം; എംടിക്കും ഒഎൻവിക്കും ജി ശങ്കരക്കുറുപ്പിനും തകഴിക്കും പൊറ്റക്കാടിനും ശേഷം സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി; കവിതയിലൂടെ സാമൂഹിക പരിവർത്തനം സാധ്യമാക്കിയ അക്കിത്തത്തിന്റെ നേട്ടത്തിൽ അംഗീകരിക്കപ്പെടുന്നതും മലയാള സാഹിത്യം; പത്മശ്രീക്ക് പിന്നാലെ അക്കിത്തത്തിന് ആദരമായി ജ്ഞാനപീഠ തിളക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന് 61 വർഷങ്ങൾക്ക മുമ്പേ , എഴുതി വെച്ച് കവിതയിൽ ആർജ്ജവത്തിന്റെ വെള്ളിടിവെട്ടം തീർത്ത മഹാകവിക്ക് ജ്ഞാനപീഠം. പുരസ്‌കാരം കിട്ടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഹിന്ദിഭാഷയിലാണ് ഏറ്റവും കൂടുതൽ ജ്ഞാനപീഠജേതാക്കളുണ്ടായിട്ടുള്ളത്. 10 പേരാണ് ഇതുവരെ ഹിന്ദിയിൽ നിന്ന് ജ്ഞാനപീഠം നേടിയത്. എട്ട് ജ്ഞാനപീഠജേതാക്കളുമായി കന്നഡയാണ് രണ്ടാം സ്ഥാനത്ത്. ബംഗാളിയിൽ നിന്ന് ആറു പേർക്കും കിട്ടി.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി ജനനം.ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരി യുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. വിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46ഓളം കൃതികളും മഹാകവി രചിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതക ,നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക , കളിക്കൊട്ടിലിൽ ,സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്?പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്നിവയും മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. . 'അക്കിത്തം' എന്ന പേരിൽ തന്നെ അദ്ദേഹത്തിന്റെ സഹോദരനും മകനും പിന്നീട് പ്രശസ്തരായി . ചിത്രകാരൻ അക്കിത്തം നാരായണനാണ് സഹോദരൻ. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP