Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും; കാരണം എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പ്രതിഫലം വാങ്ങാതെ കുടെ നിന്ന ഷെയിൻ നിഗം നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യൻ; നടന് പിന്തുണയുമായി കിസ്മത്ത് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി

'എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും; കാരണം എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പ്രതിഫലം വാങ്ങാതെ കുടെ നിന്ന ഷെയിൻ നിഗം നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യൻ; നടന് പിന്തുണയുമായി കിസ്മത്ത് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നിർമ്മാതാക്കളുടെ സംഘടന വിലക്കിയ നടൻ ഷെയ്ൻ നിഗത്തെ പിന്തുണച്ച് 'കിസ്മത്ത്' സിനിമയുടെ സംവിധായകൻ ഷാനവാസ് കെ.ബാവക്കുട്ടി. തന്റെ സിനിമ സ്വപ്നം സാക്ഷാത്കരിക്കാൻ കാരവാൻ ഇല്ലാതെ, ഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെനിന്ന ഷെയ്ൻ നിഗം നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനാണെന്ന് ഷാനവാസ് കെ.ബാവക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയ നടപടി അംഗീകരിക്കില്ലെന്ന് നടൻ ഷെയ്ൻ നിഗം sനേരത്തെ പ്രതികരിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഷെയ്ൻ നിഗം പറഞ്ഞു. തന്റെ ഭാഗം ആരും കേട്ടില്ല. ഔദ്യോഗികമായി ആരും വിളിക്കുകയോ കാര്യങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ല. അഭിനയമല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും ഷെയ്ൻ പറഞ്ഞു. മറ്റ് വിഷയങ്ങളോടൊന്നും ഷെയ്ൻ പ്രതികരിച്ചില്ല. അതേസമയം വിവാദത്തിൽ ഒത്തുതീർപ്പ് ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിലാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗമിനെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്. 'വെയിൽ' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ രൂപം

പ്രിയരേ ...
ഞാനിപ്പോൾ ഒരു മനോഹര 'സ്വപ്നം' കണ്ടു !
'ഉല്ലാസ' ത്തിന്റെ ഡബ്ബിങ് പൂർത്തിരിച്ച് 'വെയിലും' 'കുർബാനിയും' ചിത്രീകരണം പൂർത്തീകരിച്ച് 'വലിയ പെരുന്നാൾ' സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ ....
എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം 'കിസ്മത്ത്' സാക്ഷാത്കരിക്കാൻ 'കാരവാൻ' ഇല്ലാതെ 'ഏ സി സ്യൂട്ട് 'റൂമില്ലാതെ 'പ്രതിഫലം' വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനെ ...??
NB ... സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ 'കിസ്മത്ത്' എന്ന സിനിമ യുടെ പ്രൊഡ്യൂസർ 'ഷൈലജ മണികണ്ഠനെ' അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ ...' ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP