Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാമ്പസിൽ കൊടി കുത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സ്ഥിരം തലവേദനയായ എട്ടപ്പൻ മഹേഷ്; ഗുണ്ടാപിരിവും വെള്ളമടിയും മഹേഷിന്റെ ഹോബി; കെ.എസ്.യു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യം പുറത്തായതിന് പിന്നാലെ വനിതാ നേതാവിനെ അക്രമിക്കുന്ന രംഗവും പുറത്ത്; എട്ടപ്പൻ മഹേഷിന് സംഘടനയുമായി ബന്ധില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും; ഏകാധിപത്യ ക്യാമ്പസിൽ വീണ്ടും രാഷ്ട്രീയ സംഘട്ടനത്തിന് തുടക്കം

ക്യാമ്പസിൽ കൊടി കുത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സ്ഥിരം തലവേദനയായ എട്ടപ്പൻ മഹേഷ്; ഗുണ്ടാപിരിവും വെള്ളമടിയും മഹേഷിന്റെ ഹോബി; കെ.എസ്.യു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യം പുറത്തായതിന് പിന്നാലെ വനിതാ നേതാവിനെ അക്രമിക്കുന്ന രംഗവും പുറത്ത്; എട്ടപ്പൻ മഹേഷിന് സംഘടനയുമായി ബന്ധില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും; ഏകാധിപത്യ ക്യാമ്പസിൽ വീണ്ടും രാഷ്ട്രീയ സംഘട്ടനത്തിന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെ നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനത്തിന് പിന്നാലെ വിദ്യാർത്ഥിക്ക് നേരെ വധഭീഷണി മുഴക്കുന്ന എസ്.എഫ്.ഐ പ്രവർത്തകന്റെ ദൃശ്യങ്ങൾ പുറത്ത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ മർദിക്കുന്നതിനു മുൻപ് എസ്.എഫ്.ഐ നേതാവ് നടത്തുന്ന കൊലവിളിയാണ്് പുറത്തായിരിക്കുന്നത്. വർഷങ്ങളായി ഹോസ്റ്റലിൽ താമസിക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള ഏട്ടപ്പൻ എന്ന മഹേഷാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ കെ.എസ്.യുവിന്റെ കൊടി പൊങ്ങിയാൽ കൊല്ലുമെന്നാണ് മഹേഷിന്റെ ഭീഷണി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെത്തിയാണ് കെ.എസ്.യു പ്രവർത്തകനായ വിദ്യാർത്ഥിക്ക് നേരെ കൊലവിളി നടത്തിയത്.

കെഎസ്‌യു യൂണിറ്റ് രൂപീകരിക്കാൻ പ്രവർത്തിച്ച എംഎ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മുറിയിൽ എട്ടപ്പൻ എന്ന മഹേഷ് നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. നിതിനുനേരെയുള്ള ക്രൂര മർദനത്തിനു തൊട്ടുമുൻപായിരുന്നു കൊലവിളിയും കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും. സിഗരറ്റ് വലിക്കാൻ തീപ്പെട്ടികൊണ്ടുവരാൻ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം ഏൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. നിതിന്റെ ഒപ്പം താമസിക്കുന്ന സുദേവിനെയും മഹേഷ് വെറുതെ വിട്ടില്ല.

കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനേയും നിയന്ത്രിച്ചിരുന്നത് ഏട്ടപ്പനാണെന്ന ആക്ഷേപം നേരത്തെതന്നെ ഉയർന്നിരുന്നു. അതേസമയം കെ.എസ്.യുവിന്റെ ആരോപണം നിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.ദൃശ്യങ്ങളിലുള്ളത് എസ്എഫ്‌ഐക്കാരനാണെങ്കിൽ നടപടിയെടുക്കുമെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് വ്യക്തമാക്കിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയഉണ്ടെന്നും മഹേഷിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം സംഭവത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നത്.

അതേ സമയം യുണിവേഴ്‌സിറ്റി കോളജിൽ ഇന്നലെ നടന്ന എസ്എഫ്‌ഐ -കെ.എസ്.യു സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കെ.എസ്.യു ആക്രമണതത്തിന് പിന്നാലെ കെ.എസ്.യു വനിതാ നേതാവിനെയടക്കം എസ്.എഫ്.ഐ ്പ്രവർത്തകർ തിരിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ കൊടി ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ തുടർച്ചയായിട്ടാണ് സംഘർഷം അരങ്ങേറിയതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ബിരുദവിദ്യാർത്ഥിയായ അഖിലിനെ കുത്തിയ സംഭവുമായി ബന്ധപ്പെട്ട് ശിവരഞ്ജിത്ത്, നസിം എന്നിവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. പിന്നാലെ യൂണിറ്റ് പിരിച്ചുവിട്ട എസ്.എഫ്.ഐ നേതൃത്വം നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് പുതിയ യൂണിറ്റ് ചുമതലയേൽക്കുകയായിരുന്നു. മാസങ്ങളോളം ശാന്തത നീണ്ടുനിന്നതിന് ശേഷമാണ് വീണ്ടും ക്യാമ്പസ് സംഘർഷത്തിലേക്ക് നീങ്ങുന്നത്. മുൻപ് എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചതും ഏറെ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP