Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ്സ് കടകളിൽ വ്യാപക മോഷണം നടത്തിയിരുന്ന മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

ഡാളസ്സ് കടകളിൽ വ്യാപക മോഷണം നടത്തിയിരുന്ന മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

പി പി ചെറിയാൻ

കരോൾട്ടൺ (ഡാളസ്സ്): കരോൾട്ടണിലെ വിവിധ കടകളിൽ നിന്നും മോഷണം നടത്തിയ മൂന്ന് സ്ത്രീകളിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് നവംബർ 27 വ്യാഴാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. ഡോളർ കടകളിലും, മെൽറോസ് ഫാമിലി ഫാഷൻ കടയിലും മോഷണം നടന്നതായി അറിവ് ലഭിച്ച പൊലീസ് എത്തുന്നതിനിടെ മൂന്ന് പേരും അവിടെ നിന്നും കാറില് കയറി സ്ഥലം വിട്ടിരുന്നു.


കടകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പൊലീസ് ഓഫീസർ ഇവർ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. ഇവരുടെ കൂടെ രണ്ട് വയസ്സുള്ള ഒരു കുട്ടി ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനാൽ കാറിനെ പിന്തുടരുന്നത് മാറ്റിവെച്ചു. എന്നാൽ കാർ സഢ്ചരിക്കുന്നത് മുകളിൽ നിന്നും ഹെലികോപ്റ്റർ വീക്ഷിക്കുന്നുണ്ടായിരുന്നു.

ഹെലികോപ്റ്ററിൽ നിന്നും ലഭിച്ച സന്ദേശമനുസരിച്ചു ഇവരുടെ വാഹനം ഡാളസ്സ് പൈൻ സ്ട്രീറ്റില് പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തി. കാറിലുണ്ടായിരുന്ന ആൻ ഹാരിസ്, മൈക്കിയ ജെന്നിങ്സ്, റിനെ പാമർ എന്നിവരെ പൊലീസ് പിടികൂടി. ഇവരുടെ കാറിൽ രണ്ട് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു.

സി പി എസ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. ക്രിമിനൽ ആക്ടിവിറ്റിയുടെ പേരിൽ ഇവരുടെ പേരിൽ പൊലീസ് കേസ്സെടുത്തു. താങ്ക്സ് ഗിവിങ് ആരംഭിച്ചതോടെ കടകളിൽ തിരക്ക് വർദ്ധിക്കുന്നതോടൊപ്പം കളവുകളും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പൊലീസ് എല്ലാ കടകളിലും സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP