Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലതാമസവും ഗുണനിലവാരമില്ലാത്തുമായി നിർമ്മാണം; അഞ്ചു പദ്ധതികൾ നിർത്തിവ്‌യ്ക്കാൻ കിഫ്ബി; കൊച്ചിൻ കാൻസർ സെന്റർ അടക്കമുള്ളവയുടെ നിർമ്മാണം അവതാളത്തിൽ; കിഫ്ബി തടഞ്ഞ പത്തുപദ്ധതികളും കേരള റോഡ് ഫണ്ട് ബോർഡിന്റേത്; സുധാകരൻ ഐസ്‌ക് പോരിൽ പെരുവഴിയിലായി നിർമ്മാണങ്ങൾ

കാലതാമസവും ഗുണനിലവാരമില്ലാത്തുമായി നിർമ്മാണം; അഞ്ചു പദ്ധതികൾ നിർത്തിവ്‌യ്ക്കാൻ കിഫ്ബി; കൊച്ചിൻ കാൻസർ സെന്റർ അടക്കമുള്ളവയുടെ നിർമ്മാണം അവതാളത്തിൽ; കിഫ്ബി തടഞ്ഞ പത്തുപദ്ധതികളും കേരള റോഡ് ഫണ്ട് ബോർഡിന്റേത്; സുധാകരൻ ഐസ്‌ക് പോരിൽ പെരുവഴിയിലായി നിർമ്മാണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഗുണനിലവാരമില്ലായ്മയും കാലതാമസവും കാരണം കൊച്ചിൻ കാൻസർ സെന്റർ കെട്ടിട നിർമ്മാണം അടക്കം 5 പദ്ധതികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദ്ദേശം നൽകി.കിഫ്ബിയുടെ പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാതെ കൊച്ചിൻ കാൻസർ സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം തുടർന്നതോടെയാണു നിർത്തിവയ്ക്കാൻ പദ്ധതിയുടെ നടത്തിപ്പുകാരായ ഇൻകെലിനോടു കിഫ്ബി ആവശ്യപ്പെട്ടത്.

അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും കിഫ്ബിയുടെ ചുമതലയുള്ള ധനമന്ത്രിയും തമ്മിലുള്ള തുറന്ന പോരിന്റെ പരിണാമമാണ് ഇതെന്നാണ് വിലയിരുത്തുന്നവരും ചുരുക്കമല്ല. പലവിഷയത്തിലും ഇരുവരും പരസ്യമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാണങ്ങൾ നിർത്തിവച്ചുകെണ്ട് കിഫ്ബി ഉത്തരവ് ഇറക്കിയത്. എംഇഎസ് കോളജ്-പയ്യനാടം റോഡ് നവീകരണം, കൽപറ്റ-വരമ്പറ്റ റോഡ് നവീകരണം, അടൂർ ടൗൺ പാലം, അയ്യർമുക്ക്-ഭരതന്നൂർ-കോട്ടയപ്പൻകാവ് റോഡ് പൈപ്പ് മാറ്റം എന്നിവയാണു നിർത്തിവയ്ക്കാൻ നിർദ്ദേശിച്ച മറ്റു പദ്ധതികൾ.

നിലവാരം ഉറപ്പാക്കാത്തതിനാൽ കിഫ്ബി നിർമ്മാണം തടഞ്ഞുവച്ച 12 പദ്ധതികളുടെ പണി 2 മാസം കഴിഞ്ഞിട്ടും പുനരാരംഭിക്കാനായിട്ടില്ല. മരാമത്ത് ഉദ്യോഗസ്ഥരും പദ്ധതികളുടെ നടത്തിപ്പു ചുമതലയുള്ള ഏജൻസികളും കരാറുകാരും പോരായ്മകൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വരുത്തുന്ന താമസമാണു കാരണം.

കഴിഞ്ഞ ദിവസം കൊച്ചിൻ കാൻസർ സെന്ററിൽ നിർമ്മാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. തുടർന്നു കിഫ്ബി നടത്തിയ പ്രാഥമിക പരിശോധനയിൽ കോൺക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്റെയും നിർമ്മാണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തി. പൊതുമരാമത്തിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചിരുന്നില്ല. കിഫ്ബി നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച ശേഷം മാത്രമേ നിർമ്മാണം തുടരാൻ ആനുവദിക്കൂ.

നിർത്തിവെച്ച പദ്ധതികളുടെ ചുമതലയുള്ള പ്രത്യേകോദ്ദേശ കമ്പനിയുടെയും കരാറുകാരുടെയും യോഗംവിളിച്ച് അപാകങ്ങൾ തിരുത്താൻ ആവശ്യപ്പെടുമെന്ന് കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.എം. എബ്രഹാം അറിയിച്ചു. ആഴ്ചതോറും വിലയിരുത്തിയശേഷമേ നിർമ്മാണം അനുവദിക്കൂ. 1500-ഓളം പദ്ധതികൾക്ക് ടെൻഡർ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി തടഞ്ഞ പത്തുപദ്ധതികളും കേരള റോഡ് ഫണ്ട് ബോർഡിന്റേതാണ്. കിഫ്ബി അനുവദിച്ച 40,000 കോടിയുടെ പദ്ധതികളിൽ പകുതിയിലേറെയും ഏറ്റെടുത്തിരിക്കുന്നത് സർക്കാർ പങ്കാളിത്തമുള്ള ഈ ഏജൻസിയാണ്. നിർത്തിവെച്ച പദ്ധതികളിൽ നാലെണ്ണം കൈറ്റിന്റേതാണ്. കിറ്റ്‌കോ, ഇൻകെൽ, ജല അഥോറിറ്റി എന്നിവയുടെ ഓരോന്നുവീതവും നിർത്തിവെച്ചു. സാങ്കേതിക സമിതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് അപാകം പരിഹരിച്ചാലേ നിർമ്മാണം തുടരാനാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP