Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിലെ തിരിച്ചടി കർണ്ണാടകയിലും ദോഷം ചെയ്യും; കൂറുമാറ്റി മത്സരിപ്പിച്ച 17പേരിൽ ഭൂരിപക്ഷവും തോറ്റമ്പും; കൂറുമാറിയവരെ അയോഗ്യരാക്കാതെ മത്സരിക്കാൻ അനുവദിച്ചത് വിനയാകുന്നത് ബിജെപിക്ക് തന്നെ; കൂറുമാറിയവർ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ കൂക്കു വിളിയുമായി നാട്ടുകാർ; ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ കർണ്ണാടകയിലും കാവി മായും; കോൺഗ്രസ് മുക്ത ഭാരതം സ്വപ്‌നമാകുമ്പോൾ ആശങ്കപ്പെട്ട് അമിത് ഷായും  

മഹാരാഷ്ട്രയിലെ തിരിച്ചടി കർണ്ണാടകയിലും ദോഷം ചെയ്യും; കൂറുമാറ്റി മത്സരിപ്പിച്ച 17പേരിൽ ഭൂരിപക്ഷവും തോറ്റമ്പും; കൂറുമാറിയവരെ അയോഗ്യരാക്കാതെ മത്സരിക്കാൻ അനുവദിച്ചത് വിനയാകുന്നത് ബിജെപിക്ക് തന്നെ; കൂറുമാറിയവർ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ കൂക്കു വിളിയുമായി നാട്ടുകാർ; ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ കർണ്ണാടകയിലും കാവി മായും; കോൺഗ്രസ് മുക്ത ഭാരതം സ്വപ്‌നമാകുമ്പോൾ ആശങ്കപ്പെട്ട് അമിത് ഷായും   

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകത്തിൽ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുക്കുന്നതോടൊപ്പം ബിജെപി. ആശങ്കയിൽ. മഹാരാഷ്ട്രയിൽ അധികാരം നഷ്ടമായത് കർണ്ണാടകയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയോടുചേർന്നുള്ള ജില്ലയായ ബെലഗാവിയിലെ അത്താണി, ഗൊഖക്, കാഗ്വാദ് എന്നീ മണ്ഡലങ്ങളിൽ തോൽക്കുമെന്നാണ് ബിജെപിയുടെ തന്നെ സർവ്വേ കണ്ടെത്തുന്നത്. കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ ബിജെപി.ക്ക് ഉറച്ചവിജയം പ്രതീക്ഷിക്കാനാവില്ല. കോൺഗ്രസിന്റെ മുന്മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തുന്ന പ്രചാരണപരിപാടികളിൽ വൻ ജനപങ്കാളിത്തമാണുള്ളത്. ഇതെല്ലാം ബിജെപി.യുടെ ആശങ്ക വർധിപ്പിക്കുന്നു.

നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവർ 17. ഇവർ പോയതോടെ അംഗബംല 207 പേരായി. ഇപ്പോൾ 107 അംഗങ്ങൾ ബിജെപിക്കൊപ്പം ഉണ്ട്. കോൺഗ്രസ് സഖ്യത്തിനൊപ്പം 101 പേരും. ഉപതെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് കി്ട്ടിയാൽ ബിജെപിക്ക് കേവല ഭൂരിപക്ഷമാകും. അല്ലാത്ത പക്ഷം വീണ്ടും കോൺഗ്രസിന് സാധ്യത ഏറും. ജെഡിഎസ് നിലപാട് നിർണ്ണായകമാകും. കോൺഗ്രസിനൊപ്പം ജെഡിഎസ് എത്തിയാൽ വീണ്ടും ബിജെപി വിരുദ്ധ സഖ്യം അധികാരത്തിലെത്തും. ഇതിനിടെയാണ് കൂറുമാറ്റി മത്സരിപ്പിച്ച 17പേരിൽ ഭൂരിപക്ഷവും തോറ്റമ്പുമെന്നാണ് റിപ്പോർട്ട് എത്തുന്നത്. ഇതാണ് ബിജെപിയെ വെട്ടിലാക്കുന്നത്.

കൂറുമാറിയവരെ അയോഗ്യരാക്കാതെ മത്സരിക്കാൻ അനുവദിച്ചത് വിനയാകുന്നത് ബിജെപിക്ക് തന്നെയാണ്. ഇവർക്കെതിരെ ജനരോഷം ശക്തമാണ്. പണം വാങ്ങി കൂറുമാറിയെന്ന ആരോപണമാണ് ഇതിന് കാറണം. കൂറുമാറിയവർ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ കൂക്കു വിളിയുമായി നാട്ടുകാർ നേരിടുകയാണ്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ കർണ്ണാടകയിലും ബിജെപി സർക്കാർ പുറത്താകും. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനത്തിലും ബിജെപിക്ക് ഭരണം നഷ്ടമാകും. കോൺഗ്രസ് മുക്ത ഭാരതം സ്വപ്‌നമായി മാറുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ എട്ടെണ്ണത്തിൽ വിജയിക്കാനായാൽ ബിജെപി.ക്ക് നിയമസഭയിൽ കേവലഭൂരിപക്ഷം നേടാം. ഇതിനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷി. ഇതിന് കഴിയില്ലെന്ന് ബിജെപി നേതൃത്വം ഏതാണ്ട് തിരിച്ചറിഞ്ഞു കഴിഞ്ഞു.

കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് പാർട്ടി നടത്തിയ സ്വകാര്യ സർവേയിൽ കണ്ടെത്തിയത്. പല മണ്ഡലങ്ങളിലും ബിജെപി.സ്ഥാനാർത്ഥികളായ കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്കെതിരേ ജനങ്ങൾ പ്രതിഷേധിച്ചതും നല്ലസൂചനയല്ല നൽകുന്നത്. കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കൾ മണ്ഡലങ്ങളിൽ തീവ്രമായ പ്രചാരണത്തിലാണ്. ബിജെപി.യെ കുറ്റപ്പെടുത്തുന്നതിനെക്കാൾ പാർട്ടിയെ വഞ്ചിച്ച വിമതരെയാണ് അവർ ഉന്നംവെക്കുന്നത്. മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കൂറുമാറിയ നേതാക്കൾക്ക് തിരിച്ചടിയുണ്ടായത് കോൺഗ്രസിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിനുശേഷം വേണ്ടിവന്നാൽ ബിജെപി. സർക്കാരിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് തുടക്കത്തിൽ ജെ.ഡി.എസ്. നേതാക്കൾ നൽകിയത്. എന്നാൽ, മഹാരാഷ്ട്രയിൽ ശിവസേന- എൻ.സി.പി.-കോൺഗ്രസ് സഖ്യം ഭരണത്തിൽ വന്നതോടെ കോൺഗ്രസുമായി അടുക്കാൻ ജെ.ഡി.എസ്. നേതാക്കൾ വീണ്ടും ശ്രമം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിനുശേഷം ജെ.ഡി.എസ്. എടുക്കുന്ന നിലപാട് നിർണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP