Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഫുട്‌റെസ്റ്റ് കാലിൽ തുളച്ചു കയറി യൂവാവ് തീ തിന്നത് ഒന്നരമണിക്കൂർ; രക്ഷകരായി അവതരിച്ചത് നാട്ടുകാരും അഗ്നിശമന സേനയും; മണിക്കൂറുകൾ ഗതാഗത കുരുക്ക് തീർത്തുകൊല്ലത്തെ അപകടം; പരുക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഫുട്‌റെസ്റ്റ് കാലിൽ തുളച്ചു കയറി യൂവാവ് തീ തിന്നത് ഒന്നരമണിക്കൂർ; രക്ഷകരായി അവതരിച്ചത് നാട്ടുകാരും അഗ്നിശമന സേനയും; മണിക്കൂറുകൾ ഗതാഗത കുരുക്ക് തീർത്തുകൊല്ലത്തെ അപകടം; പരുക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഫുട് റെസ്റ്റ് കാലിൽ തുളച്ചുകയറി മരണവേദന അനുഭവിച്ച യുവാവിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത് ഒന്നരമണിക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ. ദേശീയപാതയിൽ കൊല്ലം രാമൻകുളങ്ങര ജംങ്ഷനിലാണ് അപകടം നടന്നത്.ഇന്നലെ വൈകിട്ടു നടന്ന അപകടത്തിൽ മരുത്തടി സ്വദേശി സഞ്ജയിന് (23) ആണു പരുക്കേറ്റത്.

അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഫുട്‌റെസ്റ്റ് ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ കാലിൽ തുളച്ചുകയറുകയായിരുന്നു. കാൽ ഊരിയെടുക്കാനുള്ള പരിശ്രമം ഒരു മണിക്കൂറോളം നീണ്ടു. ഇത്രയുംനേരം കൊടുംവേദന സഹിക്കുകയായിരുന്നു യുവാവ്.

ഇതിനിടെ, ദേശീയപാതയിൽ ജനം തടിച്ചുകൂടിയതോടെ ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി. ഇഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നിടു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇടറോഡിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശിച്ച സഞ്ജയിന്റെ ബൈക്ക് കാൽനട യാത്രക്കാരിയായ പെൺകുട്ടിയെ ഇടിച്ച ശേഷം നിയന്ത്രണം വിട്ടു റോഡിലേക്കു വീഴുകയായിരുന്നു.

വീഴ്ചയിൽ ബൈക്കിന്റെ ചവിട്ടുപടിയുടെ ഭാഗം (ഫുട് റെസ്റ്റ്) ഇയാളുടെ കാലിലേക്കു തുളച്ചു കയറി. കടപ്പാക്കടയിൽനിന്ന് അഗ്‌നിശമന സേന എത്തി ഫുട് റെസ്റ്റ് അറുത്തുമാറ്റിയ ശേഷമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP