Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഓൺലൈൻ മാധ്യമങ്ങളും രജിസ്റ്റർ ചെയ്യണം; ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ സമക്ഷം രജിസ്റ്റർ ചെയ്യാത്തവയെല്ലാം നിയമ വിരുദ്ധമായി മാറും: ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഓൺലൈൻ മാധ്യമങ്ങളും രജിസ്റ്റർ ചെയ്യണം; ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ സമക്ഷം രജിസ്റ്റർ ചെയ്യാത്തവയെല്ലാം നിയമ വിരുദ്ധമായി മാറും: ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

സ്വന്തം ലേഖകൻ

മുംബൈ: ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന നിയമ നിർമ്മാണത്തിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഒരുങ്ങുന്നു. നിലവിൽ ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ (ആർഎൻഐ) സമക്ഷം ഓൺലൈൻ മാധ്യമങ്ങളും രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമ നിർമ്മാണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

നിലവിൽ ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ (ആർഎൻഐ) സമക്ഷം ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷനും പൂർത്തിയാക്കുന്ന നിയമ നിർമ്മാണത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനില്ലാത്ത വാർത്താ വെബ്സൈറ്റുകളുടെ പ്രവർത്തനം പുതിയ നിയമം നിലവിൽ വരുന്നതോടെ നിയമവിരുദ്ധമായിമാറും.

ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫ് പ്രസ് ആൻഡ് പീരിയോഡിക്കൽ (ആർപിപി) ബിൽ -2019 ന്റെ കരട് രൂപം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1867 ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്സ് (പി.ആർ.ബി) ചട്ടങ്ങൾ ഇതോടെ ഒഴിവാക്കപ്പെടും. പുതിയ നിയമം നിലവിൽ വരുന്നതോടെ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാർത്തകൾക്കെല്ലാം ഉത്തരവാദിയാവും.

അതേസമയം നേരത്തെ തന്നെ ആർഎൻഐയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ദിനപത്രങ്ങളുടെ വെബ്സൈറ്റുകൾക്ക് വീണ്ടും പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമുണ്ടോ എന്ന് ബിൽ വ്യക്തമാക്കുന്നില്ല. ഇനി മുതൽ ഒരു പ്രസ് രജിസ്ട്രാർ ജനറൽ എന്ന നിയന്ത്രണാധികാരി ഉണ്ടാവും. മാധ്യമങ്ങളുടെ പ്രവർത്തനം വിലയിരുത്തൽ, രജിസ്ട്രേഷൻ പിൻവലിക്കൽ എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ ചുമതലയാവും. 'പ്രസ് ആൻഡ് രജിസ്ട്രേഷൻ അപ്പല്ലേറ്റ് ബോർഡ്' എന്ന പേരിൽ അപ്പീൽ നൽകാനുള്ള പ്രത്യേക ബോർഡ് രൂപീകരിക്കാനും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP