Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരങ്ങൾ നിറഞ്ഞ കാടിനിടയിലെ പ്രേതാലയത്തിൽ നിന്ന് റോഡിലേക്ക് കയറ്റിയുള്ള മതിൽ നിർമ്മാണത്തെ എതിർത്തത് അയൽവാസികൾ ഒറ്റക്കെട്ടായി; പട്ടികളെ കാവൽ നിർത്തി നാട്ടുകാരെ ഭയപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല; പൊലീസിനെ തനിക്കെതിരെ തിരിച്ച റിട്ട എസ് ഐയുടെ അയർലന്റ് യാത്ര അറിഞ്ഞതോടെ രണ്ടും കൽപ്പിച്ച് നാലാമത്തെ ശ്രമം; ഇരുമ്പ് പൈപ്പ് കൊണ്ട് പ്രഭാത സവാരിക്കാരനെ തലക്കടിച്ചത് പതുങ്ങി ഇരുന്ന്; റിട്ട എസ് ഐ ശശിധരനെ കൊന്നത് ഒരിക്കൽ വിട്ടയച്ച സിജു തന്നെ; ഗാന്ധി നഗറിൽ സംഭവിച്ചത്

മരങ്ങൾ നിറഞ്ഞ കാടിനിടയിലെ പ്രേതാലയത്തിൽ നിന്ന് റോഡിലേക്ക് കയറ്റിയുള്ള മതിൽ നിർമ്മാണത്തെ എതിർത്തത് അയൽവാസികൾ ഒറ്റക്കെട്ടായി; പട്ടികളെ കാവൽ നിർത്തി നാട്ടുകാരെ ഭയപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല; പൊലീസിനെ തനിക്കെതിരെ തിരിച്ച റിട്ട എസ് ഐയുടെ അയർലന്റ് യാത്ര അറിഞ്ഞതോടെ രണ്ടും കൽപ്പിച്ച് നാലാമത്തെ ശ്രമം; ഇരുമ്പ് പൈപ്പ് കൊണ്ട് പ്രഭാത സവാരിക്കാരനെ തലക്കടിച്ചത് പതുങ്ങി ഇരുന്ന്; റിട്ട എസ് ഐ ശശിധരനെ കൊന്നത് ഒരിക്കൽ വിട്ടയച്ച സിജു തന്നെ; ഗാന്ധി നഗറിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുൻ എസ്‌ഐ അടിച്ചിറ പറയകാവിൽ സി.ആർ. ശശിധരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി കണ്ണാമ്പടം വീട്ടിൽ ജോർജ് കുര്യനെ (സിജു42) പൊലീസ് വിട്ടയച്ചതാണ്. 24 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലെ ഈ സംഭവം വിവാദമായി. സിഐയ്‌ക്കെതിരെ നടപടി വന്നു. പിന്നെ പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തി. ഇപ്പോൾ പൊലീസ് അറസ്റ്റു ചെയ്തു. വഴിത്തർക്കവുമായി ബന്ധപ്പെട്ട വിരോധം മൂലം ഞായർ പുലർച്ചെ 5.20ന് ഇടവഴിയിൽ പതുങ്ങിയിരുന്ന് ശശിധരനെ ഇരുമ്പു പൈപ്പു കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നതാണെന്നു സിജു സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു. അതായത് ആദ്യ ദിനങ്ങളിൽ കേസ് അട്ടിമറിക്ക് പൊലീസ് തന്നെ ശ്രമിച്ചുവെന്നതിന് തെളിവാണ് ഇത്.

ഇരുമ്പു പൈപ്പുകളിൽ രണ്ടെണ്ണം പാറാമ്പുഴ കുത്തിയതോട്ടിലെ കടവിൽ നിന്ന് സിജുവിന്റെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തു. സിജുവിന്റെ അടിച്ചിറയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ, കൊല നടത്തിയ വിധം സിജു കാട്ടിക്കൊടുത്തു. പ്രഭാത സവാരിക്കിറങ്ങിയ ശശിധരനെ സിജുവിന്റെ വീടിന്റെ മുന്നിലെ ട്രാൻസ്‌ഫോമറിനു താഴെയാണു മരിച്ച നിലയിൽ കണ്ടത്. സിജുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റം സമ്മതിച്ചില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. നാട്ടുകാർ വ്യക്തമായ തെളിവ് നൽകിയിരുന്നിട്ടും പ്രതിയുടെ മൊഴിയിൽ വിട്ടയച്ചു. പിന്നെ ട്വിസ്റ്റും. ശശിധരൻ പൊലീസിൽ ഉള്ളപ്പോൾ മുതൽ വഴിയുടെ പേരിൽ വിരോധമുള്ളതായി സിജു മൊഴി നൽകി. താനുമായി വിരോധമുള്ള മറ്റ് അയൽവാസികളെ ശശിധരനാണ് സഹായിച്ചതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.

ഞായറാഴ്ച ശശിധരൻ അയർലൻഡിൽ പോകുമെന്നു സിജു അറിഞ്ഞു. ശശിധരനെ നാലഞ്ചു വട്ടം അടിച്ചെന്നും ഇരുമ്പു വടി തോട്ടിൽ ഉപേക്ഷിച്ചെന്നും ഇയാൾ പറഞ്ഞു. സംഭവശേഷം വീട്ടിലേക്കു പോയി. അയർലണ്ടിൽ പോകുന്നതിന് മുമ്പ് ഇല്ലാതാക്കാനായിരുന്നു ഇത്. കേസ് അന്വേഷണം സിഐയിൽ നിന്ന് ഡിവൈഎസ്‌പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ലഭിച്ചതോടെയാണ് നിർണ്ണായക മൊഴി ലഭിച്ചത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സിജു കുറ്റം സമ്മതിച്ചിരുന്നില്ല. തിങ്കളാഴ്ച വിട്ടയച്ച സിജു ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. പ്രതിയെ സൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയെന്നു കാട്ടി ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശശിധരനെ കൊലപ്പെടുത്താൻ മുൻപു 3 തവണ പദ്ധതിയിട്ടിരുന്നു സിജു. 3തവണയും ഇതേ സ്ഥലത്തുതന്നെയാണു പതുങ്ങിയിരുന്നത്. പ്രഭാത സവാരിക്ക് ഇറങ്ങുമ്പോൾ ശശിധരനൊപ്പം മറ്റാരും ഉണ്ടാകില്ല. വീടിനു മുന്നിലുള്ള ട്രാൻസ്‌ഫോമറിനു സമീപം തെരുവുവിളക്കിന്റെ വെട്ടം വീഴാത്ത ഭാഗത്താണു മറഞ്ഞിരുന്നത്. എന്നാൽ പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നതിനാൽ 3 ശ്രമവും ഉപേക്ഷിച്ചു. ശശിധരൻ അയർലണ്ടിൽ പോകുന്നുവെന്ന് അറിഞ്ഞതോടെ രണ്ടും കൽപ്പിച്ച് സിജു തീരുമാനം എടുത്തു. അത് നടപ്പാക്കുകയും ചെയ്തു. മുൻ എസ് ഐയോട് അത്രമേൽ പകയായിരുന്നു സിജുവിന്.

പുലർച്ചെ നടക്കാനിറങ്ങിയ റിട്ട. എസ്ഐ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടതിന് പിന്നിൽ മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്. മരങ്ങൾ നിറഞ്ഞ കാടിനിടയിൽ കാണുന്ന സിജുവിന്റെ വീട് ആരെയും പേടിപ്പെടുത്തും. ഓടിട്ട വീടിന് മതിലില്ല. കാവലിനായി 5 പട്ടികൾ. ഈ വീടിനു നേരെ മുന്നിലാണ് കൊല്ലപ്പെട്ട ശശിധരന്റെ വീടും. സിജുവിന്റെ പുരയിടത്തിൽ നിന്ന് റോഡിലേക്ക് കയറ്റി മതിൽ നിർമ്മിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു തുടക്കം. അയൽവാസികൾക്കെതിരെ സിജു കേസ് നൽകിയിരുന്നു. കാടുകയറിയും സംരക്ഷണമില്ലാതെയും മരങ്ങൾ നിറഞ്ഞും പ്രേതാലയം പോലെയാണ് വീടും പരിസരവും കിടന്നിരുന്നത്.

രാത്രികാലങ്ങളിൽ ഈ മേഖലയിൽ ഉപദ്രവങ്ങൾ പലതുണ്ട്. മനുഷ്യ വിസർജ്യം വീട്ടിലും പരിസരത്തും ഇടുന്ന സംഭവങ്ങളുണ്ട്. ഇതിനു പിന്നിൽ സിജുവാണെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. 10 വർഷം മുൻപ് പ്രസവത്തിനു പോയ ഭാര്യ പിന്നീട് തിരിച്ചുവന്നില്ല.തമിഴ്‌നാട് സ്വദേശിനിയാണ് ഏതാനും വർഷമായി ഇയാൾക്കൊപ്പം താമസിക്കുന്നത്. രാവിലെ 5. 20നാണ് അടിച്ചിറ ഗേറ്റ്മുടിയൂർക്കര റോഡിൽ കണ്ണാമ്പടം ഭാഗത്താണു ശശിധരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലായിരുന്നു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. ഈ വിഷയത്തിൽ പൊലീസുകാർ സിജുവിന് എതിരാണെന്ന് വിലയിരുത്തിയാണ് കൊലപാതകം, ഇതിന് കാരണം ശശിധരന്റെ ഇടപെടലാണെന്ന് സിജു കരുതി. ഇത് പ്രതികാരമായി മാറുകയായിരുന്നു.

പുലർച്ചെ 5ന് പതിവു നടത്തത്തിന് ഇറങ്ങിയതാണു ശശിധരൻ. പത്രവിതരണക്കാരനായ യുവാവാണ് രക്തത്തിൽ മുങ്ങിയ നിലയിൽ ശശിധരനെ ആദ്യം കണ്ടത്. റോഡിൽ വീണു മരിച്ചെന്നാണ് ആദ്യം കരുതിയത്. പൊലീസ് പരിശോധിച്ചപ്പോഴാണ് തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവു കണ്ടത്. ചെവി അറ്റ നിലയിലായിരുന്നു. പുലർച്ചെ മെഡിക്കൽ കോളജിനു സമീപം എസ്.എൻ.ഡി.പി. ശാഖ മന്ദിരം-അടിച്ചിറ റോഡിലായിരുന്നു സംഭവം. ഗാന്ധിനഗറിലുൾപ്പെടെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ജോലിചെയ്തിട്ടുണ്ട്. ശശിധരൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എസ്ഐ. ആയിരിക്കെയാണു വിരമിച്ചത്. ഇദ്ദേഹവും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP