Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിലും നാട്ടിലുമായി ബാർബർ ജോലി നോക്കുന്നതിനിടെ എളുപ്പത്തിൽ പണമുണ്ടാക്കാൻ മോഹം; മാരുതി റിറ്റ്സ് കാറിനുള്ളിൽ കടത്തിയത് 10 കിലോ കഞ്ചാവ്; കാറിൽ 15 പാക്കറ്റ് സൂക്ഷിക്കാൻ പ്രത്യേകം അറകൾ; മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയിലായ ഷാനവാസ് ദീർഘനാളായി ഇന്റലിജൻസ് നിരീക്ഷണത്തിൽ

ഗൾഫിലും നാട്ടിലുമായി ബാർബർ ജോലി നോക്കുന്നതിനിടെ എളുപ്പത്തിൽ പണമുണ്ടാക്കാൻ മോഹം; മാരുതി റിറ്റ്സ് കാറിനുള്ളിൽ കടത്തിയത് 10 കിലോ കഞ്ചാവ്; കാറിൽ 15 പാക്കറ്റ് സൂക്ഷിക്കാൻ പ്രത്യേകം അറകൾ; മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയിലായ ഷാനവാസ് ദീർഘനാളായി ഇന്റലിജൻസ് നിരീക്ഷണത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മാരുതി റിറ്റ്സ് കാറിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കാൻ പ്രത്യേകം അറകൾ. 15പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് തൂക്കിയപ്പോൾ 10 കിലോ.ബാർബർ ജോലിക്കാരനായ ഷാനവാസ് കഞ്ചാവ് വിതരണത്തിനിങ്ങിയത് ലക്ഷങ്ങൾ മോഹിച്ച്. മലപ്പുറം ജില്ലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന കഞ്ചാവ് വേട്ടകളിൽ ഒന്നാണ് ഇന്ന് പിടികൂടിയത്. ഗൾഫിലും നാട്ടിലുമായി ബാർബർ ജോലി ചെയ്തിരുന്ന ഷാനവാസ് ആണ് പിടിയിലായത്.ഏതാനും നാളുകളായി ഇയാൾ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. വാഹന പരിശോധനക്കിടെയിലാണ് കാറിൽ കടത്തുകയായിരുന്ന പൂക്കോട്ടുംപാടം പുതിയത്ത് വീട്ടിൽ ഷാനവാസി (29)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.

കാളികാവ് റേഞ്ച് ഇൻസ്പെക്ടർ പി.ജെ റോബിൻ ബാബുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ ചോക്കാട് സെന്റ് തോമസ് മാർത്തോമ ദേവാലയത്തിന്റെ സമീപത്തുവച്ചു ഇയാൾ സഞ്ചരിച്ച കാർ തടഞ്ഞു നിറുത്തി പിടികൂടുകയായിരുന്നു.പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂർ പ്രദേശങ്ങളിലേക്കു കാറിൽ കൊണ്ടു പോകുകയായിരുന്ന പത്തു കിലോയോളം വരുന്ന കഞ്ചാവ് ആണ് പിടികൂടിയത്.

മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് വ്യാപാര കണ്ണിയിലെ പ്രധാനികളിൽ ഒരാളാണ് ഷാനവാസെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരു, മൈസൂരു, എറണാകുളം എന്നിവിടങ്ങളിലെ മയക്കുമരുന്നു ലോബിയുമായി ഇയാൾക്കു അടുത്ത ബന്ധമാണുള്ളത്. ഇന്ന് വൈകുന്നേരം 6.50 ഓടെ മാരുതി റിറ്റ്സ് കാറിലാണ് ഇയാളെത്തിയത്. പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിലായും മുൻ ഡോറുകളിൽ പ്രത്യേകം സജ്ജീകരിച്ച അറകളിലും ബോണറ്റിനുള്ളിൽ കാണപ്പെട്ട അറയിലുമായി 15 പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. ഗൾഫിലും നാട്ടിലുമായി ബാർബർ ജോലി ചെയ്തിരുന്ന ഷാനവാസ് ഏതാനും നാളുകളായി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇയാൾ ബുധനാഴ്ച കഞ്ചാവ് കടത്തുന്ന വിവരം ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോനു ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. മുമ്പു ആന്ധ്രാപ്രദേശിലും ഇയാൾ കഞ്ചാവുമായി പിടിയിലായിരുന്നു. മയക്കുഗുളികകളും കഞ്ചാവും കൈവശം വച്ചതിനു കാളികാവ് റേഞ്ചിലും കേസുണ്ട്. വാടകക്കെടുക്കുന്ന വാഹനങ്ങളിലാണ് അറകൾ സജ്ജീകരിച്ച് കോട്ടക്കൽ, പൂക്കോട്ടുംപാടം ഭാഗങ്ങളിലേക്ക് ഇയാൾ വൻ തോതിൽ കഞ്ചാവ് എത്തിച്ചിരുന്നതെന്നും എക്സൈസ് പറയുന്നു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എൻ. ശങ്കരനാരായണൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.അശോക്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അഫ്സൽ, ഇ. ജിഷിൽ നായർ, കെ.എസ് അരുൺകുമാർ എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP