Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാര മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; നടപടി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിൽ; ശ്രീകുമാര മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യാൻ സാധ്യത; തനിക്ക് വധഭീഷണിയുണ്ടെന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ പരാതിയിൽ നടപടികൾ ശക്തമാക്കി പൊലീസ്

നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാര മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; നടപടി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിൽ; ശ്രീകുമാര മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യാൻ സാധ്യത; തനിക്ക് വധഭീഷണിയുണ്ടെന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ പരാതിയിൽ നടപടികൾ ശക്തമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീകുമാർ മേനോനിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ നടപടികൾ ഊർജ്ജിതമാക്കി പൊലീസ്. ഇതിന്റെ ഭാഗാമായി ശ്രീകുമാര മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ശ്രീകുമാർ മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ ശ്രീകുമാര മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മഞ്ജുവാര്യർ നൽകിയ പരാതിയിൽ മഞ്ജു വാര്യരുടെയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാര മേനോനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ബിഗ് ബജറ്റ് സിനിമയിൽ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്.

ഒടിയന് ശേഷം തനിക്ക് നേരേ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ശ്രീകുമാര മേനോനാനെന്ന് മഞ്്ജു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സംവിധായകൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നു. സൈബർ ആക്രമണങ്ങൾക്ക് ശ്രീകുമാരമേനോന് ഒത്താശ ചെയ്യുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലാണ്. കുറെ മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നു. തനിക്കെതിരെ സംഘടിതമായ നീക്കമാണ് നടക്കുന്നത്. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം. പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ നേരിട്ട്കണ്ടാണ് നടി സ്വന്തം കൈപ്പടയിൽ എഴുതിയ പരാതി നൽകിയത്.

തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ശ്രീകുമാരമേനോന്റെ പുഷ് എന്ന കമ്പനിയായിരുന്നു. ഇതിനായി കൈമാറിയ തന്റെ ഔദ്യോഗികമായ ലെറ്റർ പാഡും രേഖകളും ദുരുപയോഗിക്കുകയാണ്. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് തനിക്കെതിരെ ആക്രമണങ്ങൾ ശക്തമായത്. ഇതിനൊപ്പം തനിക്കെതിരെ സംഘടിതമായി പ്രവർത്തിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന ഓഡിയോയും ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. അപകീർത്തികരമായ പ്രചാരണങ്ങൾ നടക്കുന്നത് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘടിതമായ ആക്രമണം നടക്കുന്നതായി അറിഞ്ഞത്. അപകീർത്തിപ്പെടുത്തൽ മാത്രമല്ല, അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും മഞ്ജു ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP