Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭണ്ഡാര നിർമ്മാണം ദേവസ്വം ബോർഡിന് ബാധ്യതയാകുന്നു; തിരുപ്പതി മോഡൽ ബദൽ സംവിധാനമൊരുക്കാനുള്ള നീക്കത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്; പിന്നിൽ അഴിമതി മുന്നിൽ കണ്ടെന്നും ആരോപണം

ഭണ്ഡാര നിർമ്മാണം ദേവസ്വം ബോർഡിന് ബാധ്യതയാകുന്നു; തിരുപ്പതി മോഡൽ ബദൽ സംവിധാനമൊരുക്കാനുള്ള നീക്കത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്; പിന്നിൽ അഴിമതി മുന്നിൽ കണ്ടെന്നും ആരോപണം

എസ്.രാജീവ്

ശബരിമല: മണ്ഡല -മകരവിളക്ക് കാലത്തിന് മുന്നോടിയായി ലക്ഷങ്ങൾ ചെലവഴിച്ച്നടത്തിയ ഭണ്ഡാര നിർമ്മാണം ദേവസ്വം ബോർഡിന് ബാധ്യതയാകുന്നു. പകരം തിരുപ്പതി മോഡൽ ബദൽ സംവിധാനമൊരുക്കാനുള്ള നീക്കത്തിൽ ബോർഡ്. കാണിക്കപ്പണം എണ്ണുതിലടക്കം അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് വീമ്പിളക്കി മാളികപ്പുറം വലിയ തിരുമുറ്റത്തിന് സമീപത്തെ കെട്ടിടത്തിൽമണ്ഡലകാലാരംഭത്തോടെ തുടങ്ങിയ ഭണ്ഡാരം പ്രവർത്തനംആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ താളം തെറ്റിയതോടെയാണ് കാണിക്കയെണ്ണലിൽ തിരുപ്പതി മോഡൽ ഏർപ്പെടുത്താൻ ബോർഡ് നീക്കം തുടങ്ങിയിരിക്കുന്നത്.

എന്നാൽ ഭണ്ഡാര സംവിധാനം തിരുപ്പതി മോഡലാക്കാനുള്ള നീക്കത്തിന് പിന്നിൽ ലക്ഷങ്ങളുടെ അഴിമതിയാണ് ബോർഡിലെ ചില ഉന്നതർ ലക്ഷ്യം വെയ്ക്കുന്നതെന്ന ആരോപണവും ഒപ്പം തന്നെ ഉയരുന്നുണ്ട്. വടക്കേ തിരുമറ്റത്തോട് ചേർന്നുള്ള കെട്ടിടത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ഭണ്ഡാരം ഈ മണ്ഡലകാലത്തോടെയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.

പുതിയ ഭണ്ഡാരത്തിലെ സ്ഥലപരിമിതിയും കാണിക്കപ്പണം എണ്ണുന്നതിനായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന മെഷീനുകളിൽ ചിലത് പണിമുടക്കിതും ലഭിക്കുന്ന നാണയങ്ങൾ അതാതു ദിവസം എണ്ണിതീർക്കാൻ കഴിയാതെ കുന്നുകൂടുന്ന സാഹചര്യവുമാണ് ബോർഡിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.ശ്രീകോവിലിന് മുന്നിലെ ഹുണ്ഡികയിലെയും സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളിൽനിന്നുമുള്ള പണവും ഭണ്ഡാരത്തിലെത്തിച്ച് എണ്ണിതിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നതാണ് നിലവിലെ രീതി. ഇതിന് പകരം നാണയങ്ങൾ മെഷീൻ ഉപയോഗിച്ച് തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുകനിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡൽ നടപ്പിലാക്കുക.

തിരുപ്പതി മോഡൽ നടപ്പിലാക്കാനാണ് ബോർഡ്പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച വിശദമായ രൂപരേഖ തയാറാക്കി അനുമതിക്കായി ബോർഡ് മുമ്പാകെ നൽകിയിരിക്കുകയാാണ്.അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് പുതിയ യന്ത്ര സംവിധാനമേർപ്പെടുത്താനാണ് തീരുമാനം.

ഇതിനായി നിലവിലുള്ള മെഷീനുകൾക്ക് പകരം ലക്ഷങ്ങൾ വിലമതിക്കുന്ന മെഷീനുകൾ വാങ്ങേണ്ടതായി വരും. എന്നാൽ വർഷത്തിൽ 365 ദിവസവും ദർശന സൗകര്യമുള്ള തിരുപ്പതിയിൽകോടികൾ ചെലവഴിച്ച് നടപ്പിലാക്കിയഭണ്ഡാര സംവിധാനം ശബരിമലയിൽ ഏർപ്പെടുത്തുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കും വഴിതെളിക്കുമെന്നാണ് ഉയരുന്ന ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP