Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം വളരെ വിഷലിപ്തമായിരിക്കുന്നു; സമ്പത്ത് രംഗം കൂപ്പുകുത്തുകയാണ്; മഹാ വികാസ് ആഗാഡിയിൽ ഞാൻ പ്രതീക്ഷ വയ്ക്കുന്നു; ഉദ്ധവ് താക്കറെയ്ക്ക് കത്തുമായി സോണിയാ ഗാന്ധി

രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം വളരെ വിഷലിപ്തമായിരിക്കുന്നു; സമ്പത്ത് രംഗം കൂപ്പുകുത്തുകയാണ്; മഹാ വികാസ് ആഗാഡിയിൽ ഞാൻ പ്രതീക്ഷ വയ്ക്കുന്നു; ഉദ്ധവ് താക്കറെയ്ക്ക് കത്തുമായി സോണിയാ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറയ്ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗന്ധിയുടെ കത്ത്. കോൺഗ്രസും ശിവസേനയും എൻ.സി.പിയും ഒരുമിച്ച് സഖ്യം രൂപീകരിക്കാനിടയാക്കിയ അസാധാരണ സാഹചര്യത്തെക്കുറിച്ച് സൂചിപ്പിച്ചാണ് സോനിയ കത്തെഴുതിയിരിക്കുന്നത്.

രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം വളരെ വിഷലിപ്തമായിരിക്കുന്ന, സമ്പദ് രംഗം തകർച്ച നേരിടുന്ന സാഹചര്യമാണിതെന്ന് സോണിയാ ഗാന്ധി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കർഷകർ വലിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ശിവസേന-എൻസിപി-കോൺഗ്രസ് കക്ഷികൾക്ക് ഒരു പൊതു മിനിമം പരിപാടിയുണ്ട്. അത് നടപ്പാക്കാൻ മൂന്നു പാർട്ടികളും പരമാവധി ശ്രമിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും സോണിയാ ഗാന്ധി കത്തിൽ വ്യക്തമാക്കി.

താക്കറെയുടെ മകൻ ആദിത്യ താക്കറെ തന്നെ നേരിട്ടു കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ സാധിക്കില്ലെന്നും സോണിയാ ഗാന്ധി കത്തിൽ പറയുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന ഉദ്ധവിന് എല്ലാ ആശംസകളും അറിയിക്കുന്നതായും അവർ കത്തിൽ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിട്ടുണ്ട്. ബിജെപിക്കെതിരായ പുതിയ സഖ്യത്തിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. സ്ഥിരതയുള്ളതും പാവങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതുമായ ഒരു മതേതര സർക്കാരായിരിക്കും മഹാരാഷ്ട്രയിൽ ഉണ്ടാവുക എന്ന കാര്യത്തിൽ തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP