Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹെൽമറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് കഴിഞ്ഞാഴ്ച; നിയമം തെറ്റിക്കുന്നവരെ കണ്ടെത്താൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടണമെന്ന് പറഞ്ഞിട്ടും കേട്ടില്ല; കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ടു എറിഞ്ഞ് വീഴ്‌ത്തിയ സംഭവത്തിൽ കണ്ണുരുട്ടി ഡിജിപി; എഡിജിപി ഷേഖ് ദർബേഷ് സാഹിബിന് അന്വേഷണച്ചുമതല; ഉടൻ റിപ്പോർട്ട് നൽകാൻ റൂറൽ എസ്‌പിക്ക് നിർദ്ദേശം

ഹെൽമറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് കഴിഞ്ഞാഴ്ച; നിയമം തെറ്റിക്കുന്നവരെ കണ്ടെത്താൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടണമെന്ന് പറഞ്ഞിട്ടും കേട്ടില്ല; കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ടു എറിഞ്ഞ് വീഴ്‌ത്തിയ സംഭവത്തിൽ കണ്ണുരുട്ടി ഡിജിപി; എഡിജിപി ഷേഖ് ദർബേഷ് സാഹിബിന് അന്വേഷണച്ചുമതല; ഉടൻ റിപ്പോർട്ട് നൽകാൻ റൂറൽ എസ്‌പിക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം; കടയ്ക്കലിൽ ഹെൽമറ്റ് ധരിക്കാതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്‌ത്തി അപകടമുണ്ടാക്കിയ സംഭവത്തിൽ എഡിജിപിക്ക് അന്വേഷണചുമതല. ഷേഖ് ദർബേഷ് സാഹിബാണ് അന്വേഷിക്കുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കർശന നടപടിക്കാണ് നിർദ്ദേശം. ഉടൻ റിപ്പോർട്ട് നൽകാൻ കൊല്ലം റൂറൽ എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി ഇന്ന് തന്നെ റിപ്പോർട്ട് നൽകാൻ കൊല്ലം റൂറൽ എസ്‌പിയെയും ചുമതലപ്പെടുത്തി. പൊലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ഇതേതുടർന്നാണ് ലാത്തികൊണ്ട് എറിഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെ സിപിഒ ചന്ദ്രമോഹനെ റൂറൽ എസ്‌പി സസ്‌പെൻഡ് ചെയ്തത്. ഹെൽമറ്റ് പരിശോധനാ സംഘത്തിലെ മറ്റ് പൊലീസുകാരെ സ്ഥലം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

കടയ്ക്കലിൽ കാഞ്ഞിരത്തുമൂടിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസുകാരൻ എറിഞ്ഞിട്ടു. ഹെൽമറ്റ് പരിശോധക്കിടെയാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവാ കാറിൽ ഇടിച്ച് തലയ്ക്ക് ഗുരുതമായി പരിക്കേറ്റു. സിദ്ദിഖ് 21കാരനായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കിഴക്കുംഭാഗത്താണ് യുവാവിന് വീട്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവുമാണ് വാഹന പരിശോധന നടത്തിയിരുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.പാലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കിഴക്കുംഭാഗം സ്വദേശി സിദ്ദിഖിന് നേരെയായിരുന്നു അതിക്രമം. ലാത്തികൊണ്ട് എറിഞ്ഞ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ചന്ദ്രമോഹനെ സസ്‌പെൻഷൻഡ് ചെയ്തു.വാഹന പരിശോധനാസംഘത്തിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരെ സ്ഥലംമാറ്റി.

ഹെൽമറ്റ് ധരിക്കാത്തതടക്കം ട്രാഫിക് നിയമലംഘനം നടത്തുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശമാണ് ലംഘിക്കപ്പെട്ടത് . ഗതാഗതനിയമലംഘനങ്ങൾ കായികമായല്ല നേരിടേണ്ടതെന്നും. നിയമം പാലിക്കാത്തവരെ കണ്ടെത്താൻ ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കണമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഹെൽമറ്റ് പരിശോധനക്കടക്കം മാർഗനിർദ്ദേശങ്ങൾ നിശ്ചയിച്ച് ഡിജിപി 2012ൽ പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഒരാഴ്ച മുമ്പ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. ട്രാഫിക് സിഗ്‌നലുകൾ കാലോചിതമായി പരിഷ്‌കരിക്കണം. ട്രാഫിക് സർവൈലൻസ് ക്യാമറ ഡിജിറ്റൽ ക്യാമറ ഹാൻഡ് ഹെൽഡ് ക്യാമറ എന്നിവ ഉപയോഗിച്ച് നിയമലംഘകരുടെയും ലംഘനങ്ങളുടയും ദൃശ്യങ്ങൾ പകർത്തണം. നിയമലംഘകർക്കെതിരെ തെളിവുകൾ സമാഹരിക്കാനും ഇതുവഴി കഴിയുമെന്നും ജസ്റ്റീസ് രാജ വിജയരാഘവൻ നിരീക്ഷിച്ചിരുന്നു.

ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഹെൽമെറ്റ് വേട്ട അരുതെന്ന് പൊലീസ് മേധാവിയടക്കം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അപകടം ഉണ്ടായത്. സസ്പെൻഷൻ നടപടി തുടങ്ങിയതോടെ നാട്ടുകാർ ശാന്തരായിട്ടുണ്ട്. യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് അപകടത്തിന് ദൃക്സാക്ഷികളായവർ പറഞ്ഞത്. വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നല്കിയത് കഴിഞ്ഞ ആഴ്‌ച്ചയായിരുന്നു.

പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റോഡിന് നടുവിൽ നിന്ന് ഹെൽമറ്റ് ഇല്ലാത്തവരെ പിടിക്കാനോ അവരെ പിന്തുടരാനോ പാടില്ല, ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം നിയമലംഘകരെ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ മാനദണ്ഡം പൊലീസ് പാലിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇത്തരത്തിൽ വാഹന പരിശോധനയ്ക്കിടെ അപകടത്തിൽപ്പെട്ട മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

അതിനിടെ വാഹനപിഴകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിൽ ടാർഗറ്റും നൽകി കൊണ്ട് ഉത്തരവ് പുറത്തുവന്നിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുതൽ തുടർന്നങ്ങോട്ടുള്ളവരോട് 500 രൂപ മുതൽ നാലു ലക്ഷം രൂപവരെ പിഴതുകയായി ഈടാക്കണമെന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്. അതുകൊണ്ടുതന്നെ ആവശ്യമായ പേപ്പറുകൾ ഇല്ലാതെ വണ്ടിയുമായി പുറത്തിറങ്ങുന്നത് ബുദ്ധിയല്ലെന്ന് അറിയുക.ടാർഗറ്റ് അച്ചീവ് ചെയ്യുന്നതിനു വേണ്ടി ഇനിമുതൽ ചെറിയ പിഴവുകൾപോലും മോട്ടോർവാഹനവകുപ്പുകാർ ക്ഷമിക്കില്ലെന്ന് അറിയുക. ഫ്‌ളൈയിങ് സ്‌ക്വാഡായിരിക്കും കൂടുതൽ കണിശക്കാർ. സ്‌ക്വാഡിലെ മൂന്ന് അസിസ്റ്റന്റ്‌മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരിൽ ഓരോരുത്തരും മാസം അഞ്ഞൂറ് കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമല്ല, പിഴയായി നാലുലക്ഷം രൂപയും ഈടാക്കിയിരിക്കണം.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും സമാനമായ തുക പിരിച്ചെടുക്കണം. അതായത് ഒരു സ്‌ക്വാഡ് മാസം പതിനാറ് ലക്ഷം രൂപ ഖജനാവിൽ അടച്ചിരിക്കണമെന്നാണ് ഉത്തരവ്.പിഴത്തുക കൂട്ടിയതുകൊണ്ടാണ് ടാർഗറ്റ് കൂട്ടിയതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ മിക്കവരും കോടതിയിൽ പിഴയൊടുക്കുന്നത് കാരണം ടാർഗറ്റ് തികയ്ക്കാൻ ഉദ്യോഗസ്ഥർ യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കേണ്ട അവസ്ഥ വരുമെന്ന വിമർശനവും ഉയരുന്നുണ്ട്. ഇത് അപകടങ്ങൾക്ക് ഇടയക്കുമെന്നുമുള്ള പരാതിയും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP