Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹ ഫോട്ടോഷൂട്ടാണോ സിനിമയുടെ ഫസ്റ്റ്‌ലുക്കാണോ; പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ; സൗമ്യ സൂര്യ ദമ്പതികളാണ് ഇപ്പോൾ സൈബർ ലോകത്തെ താരം; വൈറലായ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങൾ ഇതാ

വിവാഹ ഫോട്ടോഷൂട്ടാണോ സിനിമയുടെ ഫസ്റ്റ്‌ലുക്കാണോ; പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ; സൗമ്യ സൂര്യ ദമ്പതികളാണ് ഇപ്പോൾ സൈബർ ലോകത്തെ താരം; വൈറലായ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങൾ ഇതാ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:പ്രി വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ കാലമാണ് ഇപ്പോൾ. വിവാഹ ആൽബങ്ങൾ എന്നത് ഒരു ഷോർട്ട് ഫിലിം സെറ്റപ്പിലാണ് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്. ഗോവ ലൊക്കേഷനിൽ ലൂമിയർ വെഡിങ് കമ്പനി നടത്തിയ സൗമ്യ- സൂര്യ ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ജീവിതമാണോ സിനിമയാണോ എന്നു പോലും ഇൗ വിവാഹ ആൽബം കണ്ടാൽ സംശയം തോന്നിപ്പോകും.

വെഡ്ഡിങ് ഫോട്ടോഗ്രഫിയുടെ വേറിട്ട പരീക്ഷണമാണ് ഫോട്ടോഗ്രഫർമാർ ഓരോ ദിവസവും പരീക്ഷിക്കുന്നത്. പ്രി വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ്, സേവ് ദി ഡേറ്റ് തുടങ്ങി പരീക്ഷണങ്ങൾ ഇങ്ങനെ നീളുന്നു. കുറഞ്ഞ ചെലവിൽ തുടങ്ങി കോടികൾ ചലവിൽ നിർമ്മിക്കുന്ന ഫോട്ടോകളാണ് നിലവിലുള്ളത്. എങ്ങനെ വിവാഹചിത്രങ്ങൾ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവർ ഈ ഫോട്ടോകൾ കണ്ടാൽ അന്താളിച്ച് പോയേക്കാം.
ഏതായാലും സൗമ്യ സൂര്യ ദമ്പതികളുടെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP