Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂയോർക്കിൽ ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചു; 2020 ജൂലായ് 1 മുതൽ നിയമം പ്രാബല്യത്തിൽ

ന്യൂയോർക്കിൽ ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചു; 2020 ജൂലായ് 1 മുതൽ നിയമം പ്രാബല്യത്തിൽ

പി പി ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്ന നിയമം നവംബർ 26 ചൊവ്വാഴ്ച കൗൺസിൽ യോഗം പാസ്സാക്കി. കൗൺസിൽ യോഗത്തിൽ ഹാജരായി അംഗങ്ങളിൽ 42 പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ 2 പേരാണ് എതിർത്ത് വോട്ട് ചെയ്തത്.

ന്യൂയോർക്ക് സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് നിരോധിച്ച നിയമത്തിനെതിരെ ലൊസ്യൂട്ട് നിലനിൽക്കുന്നതിനിടയിലാണ് ന്യൂയോർക്ക് സിറ്റി കൗൺസിൽ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.

ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നവരിൽ ഗുരുതര ശ്വാസകോശ രോഗങ്ങൾ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് ഗവണ്മെണ്ട് തലത്തിലും ഇത് നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.ഡമോക്രാറ്റിക് മേയർ ബിൽ ഡി ബ്ലാസിയൊ ഇ സിഗററ്റിനെ നിരോധിക്കുന്നതിനെ പരസ്യമായി അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ന്യൂയോർക്കിൽ 2020 ജൂലായമ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മേയർ പറഞ്ഞു.

പുകവലി ഉപേക്ഷിക്കുന്നവരെ സഹായിക്കാനാണ് ഇ സിഗററ്റ് രംഗത്തിറക്കിയതെന്നും ഇത് പലരുടേയും ജീവൻ രക്ഷിക്കുന്നുണ്ടെന്നും ഇ സിഗരറ്റ് വ്യവസായികൾ അവകാശപ്പെടുന്നത്.
ഫെഡറൽ ഗവണ്മെണ്ടിന്റെ കണക്കനുസരിച്ച് 47 മരണങ്ങളാണ് ഇ സിഗററ്റ് ഉപയോഗവുമായി അമേരിക്കയിൽ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP