Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേശീയ കർഷക പ്രക്ഷോഭത്തിനൊരുങ്ങി രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതിയും കർഷകനേതാക്കളുടെ ഉപവാസവും നാളെ കണ്ണൂരിൽ

ദേശീയ കർഷക പ്രക്ഷോഭത്തിനൊരുങ്ങി രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതിയും കർഷകനേതാക്കളുടെ ഉപവാസവും നാളെ കണ്ണൂരിൽ

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ 137 സ്വതന്ത്ര കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്‌രാജ്യവ്യാപകമായി കർഷകപ്രക്ഷോഭത്തിനൊരുങ്ങുന്നു. മധ്യപ്രദേശും യുപിയും ഡൽഹിയുമുൾപ്പെടെഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ നാളുകളിൽ നടത്തിയ കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയായിരാജ്യത്തുടനീളം സംഘടിതമായ കർഷകമുന്നേറ്റമാണ് ലക്ഷ്യംവെയ്ക്കുന്നത്.

കർഷക കടങ്ങൾ എഴുതിത്ത്തള്ളുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയവർ കർഷകനെ ചതിച്ചു.അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്ന ഇറക്കുമതി നിയന്ത്രിക്കുന്നതിലും കർഷകരെസംരക്ഷിക്കുന്നതിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടിരിക്കുന്നതിലും പ്രതിഷേധിച്ചാണ്കർഷകപ്രക്ഷോഭം.കേരളത്തിലെ വിവിധ മേഖലകളിൽ ആരംഭിച്ചിരിക്കുന്ന കർഷകപ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുവാനും വ്യാപകമാക്കുവാനുമായി രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനസമിതി നവംബർ 29വെള്ളിയാഴ്ച രാവിലെ 9 മുതൽ കണ്ണൂർ ഗാന്ധി സർക്കിളിലുള്ള ആൽഫാ ചേമ്പേഴ്‌സിൽ ചേരും.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും.ദേശീയ സംസ്ഥാന കർഷകനേതാക്കളായ കെ.വി.ബിജു, ഡിജോ കാപ്പൻ, പി.റ്റി.ജോൺ, ഫാ.ജോസ്കാവനാടി, മുതലാംതോട് മണി, ജോയി കണ്ണംചിറ, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി,യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ, ബേബി സഖറിയാസ്,കെ.ജീവാനന്ദൻ, ജന്നറ്റ് മാത്യു, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട്കാസർഗോഡ്, രാജു സേവ്യർ എന്നിവർ സംസാരിക്കും.

കർഷക ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിൽ അംഗങ്ങളായ ഉത്തരകേരളത്തിലെ 20സ്വതന്ത്ര കർഷകസംഘടനകളുടെ നേതാക്കൾ ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന് പിന്തുണ നൽകി രാവിലെ 10മുതൽ 4 വരെ ശ്രീകണ്ഠപുരത്ത് ഉപവസിക്കും. ഉപവാസ സമരം രാഷ്ട്രീയ കിസാൻ മഹാസംഘ്‌സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. തലശ്ശേരിഅതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി സമാപനസന്ദേശം നൽകും. വിവിധ
കർഷകസംഘടനാനേതാക്കൾ പ്രസംഗിക്കും.

വിവിധ കാർഷികവിഷയങ്ങൾ ഉന്നയിച്ചും കർഷകസംരക്ഷണം ആവശ്യപ്പെട്ടും തലശേരി അതിരൂപതയുടെനേതൃത്വത്തിലാരംഭിച്ചിരിക്കുന്ന ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന് വിവിധ കർഷകസംഘടനകൾപിന്തുണയ്ക്കുമെന്നും കർഷകപ്രക്ഷോഭം വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനുള്ളതുടക്കമാണ് ശ്രീകണ്ഠപുരത്ത് നടക്കുന്ന വിവിധ കർഷക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP