Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശശിധരൻ കൊലക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം ; തെളിവുകൾ നശിപ്പിക്കാനും ശ്രമം, മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെട്ടു കഴുകി വൃത്തിയാക്കി ; കസ്റ്റഡിയിൽ എടുത്ത സിജു പൊലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു

ശശിധരൻ കൊലക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം ; തെളിവുകൾ നശിപ്പിക്കാനും ശ്രമം, മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെട്ടു കഴുകി വൃത്തിയാക്കി ; കസ്റ്റഡിയിൽ എടുത്ത സിജു പൊലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സി.ആർ. ശശിധരൻ കൊലക്കേസ് അന്വേഷണം ഇഴയുന്നു. ഇതോടെ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ആരോപണം ഉയർന്നുകഴി‍‍ഞ്ഞു. കസ്റ്റഡിയിൽ എടുത്ത സിജു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സംഭവത്തോടൊണ് കേസിലെ ദുരൂഹത വർധിപ്പിക്കുന്നത്. കൂടാതെ, ശശിധരനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും സൂചനകളും പുറത്തു വരുന്നുണ്ട്. 

സിജുവിനെ പൊലീസ് ഇറക്കിവിട്ടതാണോ എന്ന ദുരൂഹതയാണ് ഇപ്പോൾ സംശയത്തിലാക്കിയിരിക്കുന്നച്, എന്നാൽ ഇക്കാര്യത്തിൽ പൊലീസിന് കൃത്യമായ ഉത്തരമില്ല. നാളെ രാവിലെ ചോദ്യം ചെയ്യലിന് എത്താമെന്ന് എഴുതി വാങ്ങിയ ശേഷമാണ് പൊലീസ് സിജുവിനെ വിട്ടതെന്നും പൊലീസ് പറയുന്നു. എന്നാൽ വിട്ടയച്ച സിജുവിനായി തിങ്കളാഴ്ച രാത്രി മുതൽ തിരിച്ചു പിടിക്കുന്നതു വരെ വൻ പൊലീസ് സംഘം തിരിച്ചിൽ നടത്തി. സിജു ഇറങ്ങിപ്പോകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്റ്റേഷനിൽ ഉണ്ടായിരുന്നു എന്നതും കേസിലെ ദുരുഹതയായി കാണാം.

എന്നാൽ ശശിധരൻ കൊലക്കേസിൽ രാഷ്ട്രീയ സമ്മർദം ഉണ്ടായിട്ടാണ് സിജുവിനെ വിട്ടയച്ചതെന്ന് ആരോപണമുയരുന്നുണ്ട്. സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സിജു ആദ്യം സഹായം തേടിയത് ഭരണകക്ഷിയിലെ നേതാവിന്റെ വീട്ടിലെത്തിയതായി വിവരങ്ങൾ ലഭിക്കുന്നുണ്ട്. ശിധരൻ മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെടലിൽ കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ഇതു തെളിവു നശിക്കാൻ ഇടയാക്കി. ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചിട്ടുള്ളതായി പറയുന്നു.

കൊലപാതക കേസുകളിലോ, മറ്റ് കുറ്റകൃത്യങ്ങളിലോ പൊലീസ് സംശയമുള്ളവരെ ദിവസങ്ങളോളം അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുന്ന പൊലീസ് 24 മണിക്കൂർ കഴിഞ്ഞെന്ന് പറഞ്ഞ് സിജുവിനെ വിട്ടയച്ചത്. കൊലപാതക കേസ് ആയതിനാൽ സിജുവിനെ തിരിച്ചയ്ക്കാൻ പൊലീസ് കാണിച്ച തിടുക്കം എന്തിനെന്നുള്ള ചോദ്യം ഉയർന്നു. സിജുവിന് വേണ്ടി ആരും പൊലീസിൽ പരാതി നൽകുകയോ കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ല ഇതുവരെ എന്നുള്ളതും ശ്രദ്ധേയമാണ്.

ശശിധരന്റെ കൊലപാകം നടന്ന് ഇത്രയും ദിവസമായിട്ടും അന്വേഷണ സംഘത്തെ ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നതും കേസ് വലിച്ചുനീട്ടാനുള്ള കാരണമായി കാണാം. ഫോൺ കോൾ പരിശോധന, സംശയമുള്ള മറ്റുള്ളവരുടെ മൊഴി എടുക്കൽ പോലുള്ള കാര്യങ്ങളും ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഞായറാഴ്ച പുലർച്ചെയാണ് ശശിധരൻ വീടിനു സമീപം റോഡരികിൽ തലയ്ക്കു വെട്ടേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസിയായ അടിച്ചിറ സ്വദേശി സിജുവിനെ (ജോർജ് കുര്യൻ) അന്നു രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിൽ 24 മണിക്കൂർ വച്ചിട്ടും തെളിവൊന്നും കിട്ടാതെ വന്നതോടെ സിജുവിനെ രേഖാമൂലം സ്റ്റേഷനിൽ നിന്ന് ഇറക്കിവിടാൻ പൊലീസ് തീരുമാനിച്ചു. പുറത്തിറങ്ങുന്ന സിജുവിനെ പിന്തുടർന്ന് രഹസ്യമായി പിടികൂടി വീണ്ടും ചോദ്യം ചെയ്യാനായിരുന്നു പ്ലാൻ. രാത്രിയിൽ സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയ സിജു ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു. അതോടെ തിങ്കളാഴ്ച രാത്രി മുതൽ പൊലീസ് സിജുവിനെ തിരയാൻ തുടങ്ങി. രാവിലെ ഏറ്റുമാനൂർ തൊണ്ടൻകുഴിയിൽ ഇയാളെ കണ്ടെത്തി. പൊലീസുകാരനെ ഇടിച്ചു വീഴ്‌ത്തിയ സിജു പൊലീസിന്റെ സ്കൂട്ടറിൽ കടന്നുകളഞ്ഞു. പിന്നീട് സിജുവിനെ മണർകാട് സിഐ കെ. ഷിജിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP