Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റഖീം കോൺവാളിന്റെ മാന്ത്രിക ബോൾ; അഫ്ഗാനിസ്ഥാൻ തകർന്നു, വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ; ആദ്യ ദിനം ഏഴു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് കോൺവാൾ

റഖീം കോൺവാളിന്റെ മാന്ത്രിക ബോൾ; അഫ്ഗാനിസ്ഥാൻ തകർന്നു, വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ; ആദ്യ ദിനം ഏഴു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് കോൺവാൾ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഒരു ടെസ്‌ററ് ക്രിക്കറ്റിൽ ആദ്യ ദിനം ഏഴു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് വിൻഡീസ് സ്പിന്നറാണ് കോൺവാൾ. ഓഫ് സ്പിന്നറായ കോൺവാളിന്റെ മാന്ത്രിക പ്രകടനമാണ് അഫാഗാനെ മടക്കിയൊടിച്ചത്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫാഗാൻ നിരയുടെ പ്രതീക്ഷയെല്ലാം തകർക്കതത് റഖീം കോൺവാളിന്റെ ബോളിങിലായിരുന്നു. ഏഴ് വിക്കറ്ര് വീഴ്‌ത്തിയ റഹ്കീം കോൺവാളിന്റെ ബൗളിങ്ങാണ് അഫ്ഗാനിസ്ഥാനെ ചെറിയ സ്‌കോറിൽ മടക്കിയൊടിച്ചത്. ആറടി ഉയരക്കാരനും 140 കിലോയ്ക്കു മുകളിൽ തൂക്കവുമുള്ള കോൺവാൾ, ഇതിനു മുൻപ് കളിച്ചത് ഒരേയൊരു ടെസ്റ്റ് മാത്രം. അതാകട്ടെ ഇന്ത്യയ്‌ക്കെതിരെയും. അന്ന് ഒന്നാം ഇന്നിങ്‌സിൽ 41 ഓവറിൽ 105 റൺസ് വഴങ്ങി മൂന്നു വിക്കറ്റും പിഴുതിരുന്നു. അതിനുശേഷം ഇപ്പോഴാണ് കോൺവാളിന് വിൻഡീസ് ജഴ്‌സിയിൽ അവസരം ലഭിക്കുന്നതെന്ന് ശ്രദ്ധേയം.

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്്റ്റിൽ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ചയായിരുന്നു തുടക്കം മുതൽ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 187 റൺസിന് പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്ര് വീഴ്‌ത്തിയ റഹ്കീം കോൺവാളാണ് കളിയിലെ താരം. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇൻഡീസ് ആദ്യ ദിനം കളിപിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ അഫ്ഗാനിസ്ഥാനെക്കാൾ 119 റൺസിന് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിരയുടെ പ്രതീക്ഷയെല്ലാം കോർവാളിന്റെ ബൗളിങ്ങിന് മുന്നിൽ തകർന്നു. 25.3 ഓവറിൽ 75 റൺസ് വഴങ്ങിയാണ് കോർവാളിന്റെ ഏഴ് വിക്കറ്റ് പ്രകടനം. 39 റൺസ് നേടിയ ഓപ്പണർ ജാവേദ് അഹ്മദിയാണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ. വാലറ്റത്ത് അമീർ ഹംസ (34) നടത്തിയ ചെറുത്ത് നിൽപ്പും അഫ്ഗാന് തുണയായി. 81 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 39 റൺസെടുത്ത ഓപ്പണർ ജാവേദ് അഹ്മദിയാണ് അവരുടെ ടോപ് സ്‌കോറർ.

അഫ്‌സർ സസായി 70 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസും, ആമിർ ഹംസ 84 പന്തിൽ അഞ്ചു ഫോറുകൾസഹിതം 34 റൺസുമെടുത്തു. ഓപ്പണർ ഇബ്രാഹിം സദ്രാൻ (17), ഇഹ്‌സാനുല്ല (24), റഹ്മത്ത് ഷാ (നാല്), അസ്ഗർ അഫ്ഗാൻ (നാല്), നാസിർ ജമാൽ (രണ്ട്), അഫ്‌സർ സസായി (32), യമീൻ അഹ്മദ്‌സായ് (18) എന്നിവരാണ് കോൺവാളിന്റെ ഇരകളായത്. ടോപ് സ്‌കോറർ ജാവേദ് അഹ്മദിയെ വറികെയ്‌നും ക്യാപ്റ്റൻ റാഷിദ് ഖാൻ (ഒന്ന്), ആമിർ ഹംസ (34) എന്നിവരെ ജെയ്‌സൻ ഹോൾഡറും പുറത്താക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഒന്നാം ദിനം കളി നിർത്തുമ്പോൾ 22 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ്. കാർലോസ് ബ്രാത്വയ്റ്റ് (11), ഷായ് ഹോപ് (ഏഴ്) എന്നിവരാണ് പുറത്തായത്. ജോൺ കാംബൽ (30), ഷമർ ബ്രൂക്‌സ് (19) എന്നിവർ ക്രീസിലുണ്ട്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ അഫ്ഗാൻ സ്‌കോറിനേക്കാൾ 119 റൺസ് മാത്രം പിന്നിലാണ് വിൻഡീസ്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP