Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകാം..മാന്ദ്യമുണ്ടെന്ന് പറയുന്നത് ശരിയല്ല; രണ്ടാം യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് പണപ്പെരുപ്പം കുറഞ്ഞെന്നും വളർച്ചാനിരക്ക് കൂടിയെന്നും നിർമല സീതാരാമൻ; നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശനാണ്യ കരുതൽ ശേഖരവും കൂടിയെന്നും ധനമന്ത്രി; സാമ്പത്തിക വളർച്ചയിലെ കുറവ് ചാക്രിക പ്രതിഭാസമെന്ന കേന്ദ്ര സർക്കാർ വാദം തള്ളി പ്രതിപക്ഷം

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകാം..മാന്ദ്യമുണ്ടെന്ന് പറയുന്നത് ശരിയല്ല; രണ്ടാം യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് പണപ്പെരുപ്പം കുറഞ്ഞെന്നും വളർച്ചാനിരക്ക് കൂടിയെന്നും നിർമല സീതാരാമൻ; നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശനാണ്യ കരുതൽ ശേഖരവും കൂടിയെന്നും ധനമന്ത്രി; സാമ്പത്തിക വളർച്ചയിലെ കുറവ് ചാക്രിക പ്രതിഭാസമെന്ന കേന്ദ്ര സർക്കാർ വാദം തള്ളി പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുറവുവന്നിട്ടുണ്ടാകാമെങ്കിലും മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക രംഗത്തെക്കുറിച്ച് രാജ്യഭയിലെ ചർച്ചകൾക്ക് മറപടി പറയുകയായിരുന്നു മന്ത്രി. രണ്ടാം യുപിഎ ഭരണകാലത്തെയും ബിജെപിയുടെ ആദ്യഭരണകാലത്തെയും താരതമ്യം ചെയ്തുള്ള കണക്കുകളും അവർ നിരത്തി. ബിജെപി ഭരണകാലത്ത് പണപ്പെരുപ്പം കുറഞ്ഞെന്നും വളർച്ച കൂടിയെന്നും അവർ അവകാശപ്പെട്ടു.

2009-14 വരെ നേരിട്ടുള്ള വിദേശ നിക്ഷേപം 189.5 ബില്യനായി ഉയർന്നു. രണ്ടാം യുപിഎ ഭരണകാലത്ത് അത് 304.2 ബില്യൻ മാത്രമായിരുന്നു. വിദേശനാണ്യ കരുതൽ നിക്ഷേപമാകട്ടെ 304.2 ബില്യനിൽ നിന്ന് 412.6 ബില്യനിലേക്ക് കുതിച്ചു. രണ്ടാം യുപിഎ ഭരണകാലത്ത് ആഭ്യന്തര ധനോത്പാദന വളർച്ചാ നിരക്ക് 6.4 ശതമാനമായിരുന്നെങ്കിൽ ബിജെപി ഭരണകാലത്ത് അത് 7.5 ശതമാനമായി കൂടി. എന്നാൽ, മന്ത്രിയുടെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ദൈനംദിന ആവശ്യങ്ങൾക്ക് പോലും പണം കൈവശമില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ സാമ്പത്തിക വളർച്ചാ കുറവ് ചാക്രിക പ്രതിഭാസം മാത്രമാണെന്ന സർക്കാർ വാദത്തെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ എതിർത്തു. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരികയാണെന്നും നോട്ടുനിരോധനം പോലുള്ള തെറ്റായ തീരുമാനങ്ങളും ധൃതി പിടിച്ചുള്ള ജിഎസ്ടി നടപ്പാക്കലും മാന്ദ്യത്തിന് വഴിയിട്ടെന്നും ശർമ പറഞ്ഞു. നിക്ഷേപം, വ്യാവസായിക ഉത്പാദനം, വായ്പാനുപാതം, കയറ്റുമതി എന്നിവ മന്ദഗതിയിലാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥ തകർന്നുകിടക്കുകയാണെന്നും ആനന്ദ് ശർമ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനമായിരിക്കുകയാണ്. കുറഞ്ഞ ഉപഭോക്തൃ ആവശ്യവും സ്വകാര്യനിക്ഷേപകരുടെ ഉത്സാഹക്കുറവുമാണ് മുഖ്യകാരണങ്ങൾ. ആഗോള സാമ്പത്തിക മാന്ദ്യവും ഇതിന് ആക്കം കൂട്ടി. മാന്ദ്യം വിഷമിപ്പിക്കുന്ന ആഗോള സമ്പദ് രംഗത്ത് ഏറ്റവും വേഗം വളരുന്ന മുഖ്യ സാമ്പത്തിക ശക്തിയെന്ന സ്ഥാനം നിലനിർത്തി ഇന്ത്യ. ചൈനക്കൊപ്പമാണ് ഇന്ത്യയുടെ വളർച്ചാവേഗം. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫ്. പ്രവചനം. ഏപ്രിലിൽ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാൾ 1.2 ശതമാനം കുറവാണിത്. മൊത്ത ആഭ്യന്തര ഉത്പാദനം കുറയുക 7.3 ശതമാനമെന്നായിരുന്നു ഏപ്രിലിലെ പ്രവചനം. എന്നാൽ, 2020 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ചാനിരക്ക് കൈവരിക്കുമെന്ന് ഐഎംഎഫിന്റെ വേൾഡ് എക്കണോമിക് ഔട്ട്ലുക്കിൽ പറയുന്നു. ആഭ്യന്തരതലത്തിൽ നോക്കുമ്പോൾ ഇരുണ്ടതായി തോന്നാമെങ്കിലും ആഗോളതലത്തിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ ചിത്രം പ്രസന്നമാണ്.

ആഗോള വിപണിയിലാകെ മാന്ദ്യം തുടരുകയാണ്. ഈ സാമ്പത്തിക വർഷം ആഗോള സാമ്പത്തിക വളർച്ച മൂന്ന് ശതമാനമാണ്. അടുത്ത വർഷം 3.4 ശതമാനവും. ഓട്ടോമൊബൈൽ-റിയൽ എസ്റ്റേറ്റ് മേഖലകളുടെ തകർച്ചയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ആരോഗ്യത്തിൽ വന്ന തളർച്ചയും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുറകോട്ടടിച്ചുവെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. 6.1 ശതമാനം വളർച്ചാ നിരക്ക് ഇന്ത്യൻ ധനനയ കമ്മിറ്റിയുടെ പ്രവചനത്തോട് ചേർന്നുനിൽക്കുന്നു. ആഗോള സാമ്പത്തിക സ്ഥിതി 2017 ലെ 3.8 ശതമാനത്തിൽ നിന്നാണ് 3 ശതമാനത്തിലേക്ക് താഴ്ന്നതെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് സാമ്പത്തിക റിപ്പോർട്ടിന്റെ ആമുഖത്തിൽ വിശദീകരിച്ചു.

വർദ്ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘർഷങ്ങൾ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ് പറഞ്ഞു. ചൈനയുടെ സാമ്പത്തിക വളർച്ച അടുത്ത വർഷം 5.8 ശതമാനമായി കുറയും. യൂറോ മേഖലയിൽ ഈ വർഷം 1.2 ശതമാനവും അടുത്ത വർഷം 1.4 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക്. അമേരിക്കയിൽ 2.1 ശതമാനവും അടുത്ത വർഷം 2.4 ശതമാനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP