Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി ഒഴുക്കുന്നത് കോടികൾ; പണത്തോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല; മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തിൽ അവർ വോട്ട് തേടുന്നു: ആരോപണവുമായി സിദ്ധരാമയ്യ

ഉപ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി ഒഴുക്കുന്നത് കോടികൾ; പണത്തോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല; മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തിൽ അവർ വോട്ട് തേടുന്നു: ആരോപണവുമായി സിദ്ധരാമയ്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർണാടകയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി കോടികൾ ഒഴുക്കുന്നതായി കോൺഗ്രസിന്റെ ആരോപണം. ബിജെപി ഒഴുക്കുന്ന പണത്തിന് മുന്നിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാനാവില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കോടിക്കണക്കിന് രൂപയാണ് ബിജെപി തെരഞ്ഞെടുപ്പിനായി ചിലവഴിക്കുന്നത്. അതിനോട് മത്സരിക്കാൻ കോൺഗ്രസിന് ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

''കോടിക്കണക്കിന് രൂപയാണ് ബിജെപി ചെലവഴിക്കുന്നത്, ഞങ്ങൾക്ക് അതിനോട് മത്സരിക്കാനാവില്ല. മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തിൽ അവർ വോട്ട് തേടുന്നു. തനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പരസ്യമായി ലിംഗായത്തുകളോട് ആവശ്യപ്പെടുന്നു. ഇതെല്ലാം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സിദ്ധരാമയ്യ പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് കർണാടക രാഷ്ട്രീയത്തിൽ യെദിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. കോൺഗ്രസ്- ജെ.ഡി.എസ് എംഎ‍ൽഎമാരുടെ പിന്തുണയിലാണ് കർണാടകത്തിൽ യെദിയൂരപ്പ സർക്കാർ അധികാരത്തിലേറിയത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്ന് ബിജെപിയെ സഹായിക്കുകയായിരുന്നു വിമത എംഎ‍ൽഎമാർ ചെയ്തത്.

വിപ്പ് ലംഘിച്ചതിന് അന്നത്തെ നിയമസഭ സ്പീക്കർ കെ.ആർ രമേഷ് കുമാർ വിമത എംഎ‍ൽഎമാരെ അയോഗ്യരാക്കുകയായിരുന്നു. എന്നാൽ എംഎ‍ൽഎമാരുടെ അയോഗ്യത ശരിവെച്ച സുപ്രീം കോടതി ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകി. കോടതി വിധിക്ക് പിന്നാലെ രണ്ട് എംഎ‍ൽഎമാരൊഴികെ ബാക്കിയെല്ലാവരും ബിജെപിയിൽ ചേരുകയും പാർട്ടി അവർക്ക് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകുകയുമായിരുന്നു.

എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് ബിജെപി എംഎ‍ൽഎമാരെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെടുത്തുകയെന്നത് അഭിമാന പ്രശ്നം കൂടിയാണെന്നായിരുന്നു കർണാടക പ്രദേശ് കമ്മിറ്റി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു അടുത്തിടെ പ്രതികരിച്ചത്. എന്തുവിലകൊടുത്തും അവരുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP