Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊമ്പനെ വലവീശി പിടിച്ചതിന് പിന്നാലെ വിനോദ സഞ്ചാര ബസിന്റെ സാഹസത്തിന്റെ മറ്റൊരു വെർഷനുമായി കൊല്ലം; സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികളുമായി ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം; സ്‌കൂൾ ഗ്രൗണ്ടിൽ വട്ടം കറക്കിയും അപകട ഡ്രൈവിങ്ങ്; വെണ്ടാർ വിദ്യാധിരാജ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് നാട്ടിലെത്തിയാൽ മോട്ടോർ വാഹനവകുപ്പ് പൊക്കും; സുരക്ഷാ ഒരുക്കാത്ത എല്ലാ ബസുകൾക്കെതിരെയും നടപടിക്കൊരുങ്ങി അധികൃതർ

കൊമ്പനെ വലവീശി പിടിച്ചതിന് പിന്നാലെ വിനോദ സഞ്ചാര ബസിന്റെ സാഹസത്തിന്റെ മറ്റൊരു വെർഷനുമായി കൊല്ലം; സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികളുമായി ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം; സ്‌കൂൾ ഗ്രൗണ്ടിൽ വട്ടം കറക്കിയും അപകട ഡ്രൈവിങ്ങ്; വെണ്ടാർ വിദ്യാധിരാജ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് നാട്ടിലെത്തിയാൽ മോട്ടോർ വാഹനവകുപ്പ് പൊക്കും; സുരക്ഷാ ഒരുക്കാത്ത എല്ലാ ബസുകൾക്കെതിരെയും നടപടിക്കൊരുങ്ങി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിനോദ സഞ്ചാരബസുകളുടെ അശ്രദ്ധമായ ഡൈവിങ്ങിനെതിരെ കർശന നടപടിയാണ് മോട്ടോർവാഹന വകുപ്പും പൊലീസും സ്വീകരിച്ച് വരുന്നത്. അത്തരത്തിൽ നിരവധി നടപടികൾ പൊലീസ് സ്വീകരിച്ച് വരുമ്പോഴാണ് കൊല്ലത്ത് സ്വകാര്യബസിന്റെ കൈവിട്ട കളി. ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്‌കൂൾ വളപ്പിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ പൊലീസ് നടപടി.ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാർത്ഥികൾ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ ഹയർസെക്കൻഡറി സ്‌കൂളിലാണ് നിയമലംഘനം നടന്നത്.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.ഞായറാഴ്ചയാണ് സംഭവം. വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുൻപാണ് സ്‌കൂൾ വളപ്പിൽ വച്ച് അഭ്യാസപ്രകടനം നടന്നത്. ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് സ്‌കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നതും കാണാം. ഇതിൽ ഒരു കുട്ടി തനിക്ക് പേടിയാകുന്നതായി വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും.

സ്‌കൂൾ ബസിൽ വിദ്യാർത്ഥികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്‌കൂൾ വളപ്പിൽ ബസ് വട്ടം കറക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതിന് പിന്നാലെ ഒരു നീല കാറിലും നിരവധി ബൈക്കുകളിലും വിദ്യാർത്ഥികൾ അഭ്യാസപ്രകടനം നടത്തി. സ്‌കൂൾ അധികൃതരുടെ അറിവോടെയാണോ ഈ നിയമലംഘനം എന്നതിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ട്. എങ്കിലും സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

വിനോദയാത്രയ്ക്ക് പോയ ബസ് ഇന്ന് വൈകീട്ടോടെ വിദ്യാർത്ഥികളുമായി തിരിച്ചെത്തും. തുടർന്ന് ബസ് ഡ്രൈവറെയും മറ്റു വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുകയുള്ളു. അന്വേഷണം ആരംഭിച്ചതായും ബസിന്റെ ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും കൊട്ടാരക്കര എം വിഐ ഫിറോസ് അറിയിച്ചു. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ബസാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബസ് ഹാജരാക്കാൻ ആവശ്യപ്പെടുമെന്നും ഫിറോസ് വ്യക്തമാക്കി.കൂടാതെ കാറിന്റെ ഉടമയെയും തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് അവർ സംഭവം അറിയുന്നതെന്ന് ഫിറോസ് പറയുന്നു. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് ജീപ്പ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ വാഹനങ്ങൾ സ്‌കൂൾ വളപ്പിലും ക്യാംപസിലും പ്രവേശിപ്പിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് നിയമലംഘനം ഉണ്ടായിരിക്കുന്നത്.

അഭ്യാസ പ്രകടനങ്ങൾ നിയമം കാറ്റിൽ പറത്തി

വിനോദ സഞ്ചാര ബസുകൾ പാലിക്കേണ്ട നിയമവലികൾ മറികടന്നാണ് അഭ്യാസ പ്രകടനം നടന്നത്. അപകടകരമാകും വിനോദ സഞ്ചാരബസ് ഡ്രൈവ് ചെയ്ത കേസിൽ കഴിഞ്ഞ ആഴ്ചകളിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾ എത്തിയിരുന്നു. ബസിൽ ഡ്രൈവറുടെ പാട്ടു പാടിയ വീഡിയോയ്‌ക്കെതിരെയും പെൺകുട്ടികളെ കൊണ്ട് ഗിയർമാറ്റിയുള്ള സാഹസികമായ ഡ്രൈവിങ്ങിനെതിരെയും പൊലീസ് ലൈസൻസ് റദ്ദ് ചെയ്തടക്കം നടപടി സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. വിനോദ സഞ്ചാര ബസുകൾ ചട്ടം പാലിക്കാത്തതിന്റെ ഭാഗമായി ഇന്ന് കൊല്ലത്തെ പ്രസിദ്ധ ടൂറിസ്റ്റ് ബസായ കൊമ്പനെതിരെ നടപടി സ്വീകരിച്ചിരുന്നു. മോട്ടോർ വാഹവകുപ്പ് എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുജീബ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. സ്മാർട്ട് ട്രെയിസ് ആപ്പ് വഴി വാഹനത്തിന്റെ നമ്പർ പരിശോധിച്ചായിരുന്നു നടപടി.

വാഹനം പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ ഗുരുതരമായ നിയമ ലംഘനമാണ് നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. വാഹനത്തിന് ഓർഡിനറി സീറ്റിനുള്ള ടാക്‌സാണ് അടച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ബസിൽ പുഷ്ബാക്ക് സീറ്റാണ് ഘടിപ്പിച്ചിരുന്നത്. ഓർഡിനറി സീറ്റുള്ള ബസും പുഷ്ബാക്ക് സീറ്റുള്ള ബസും തമ്മിൽ ടാക്‌സ് ഇനത്തിൽ 13000 രൂപയുടെ വ്യാത്യാസമുണ്ട്. കൂടാതെ തവണകളായി ടാക്‌സ് അടച്ചതിലും വെട്ടിപ്പ് നടത്തിയതായി രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലായതായി വെഹിക്കിൾ ഇൻസ്‌പെക്ടർ പി.എസ് മുജീബ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ ശബ്ദമലിനീകരണമുണ്ടാക്കുന്ന നിരോധിത എയർ ഹോൺ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, ലേസർ ലൈറ്റുകൾ എന്നിവയും കണ്ടെത്തി. യാതൊരു കാരണവശാലും പൊതു നിരത്തിൽ ഓടുന്ന വാഹനങ്ങളിൽ ലേസർ ലൈറ്റുകളും മറ്റും ഉപയോഗിക്കാൻ പാടുള്ളതല്ല. മറ്റുവാഹന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാകുകയും അപകടം സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്യും. അതുപോലെ തന്നെയാണ് ഉച്ചത്തിൽ പ്രവർത്തിക്കുന്ന സൗണ്ട് സിസ്റ്റവും. മറ്റുയാത്രക്കാരുടെ ശ്രദ്ധ പോകുമ്പോൾ അപകടം ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇത്തരം വസ്തുതകളെ അവഗണിച്ചാണ് കുട്ടികളെ രസിപ്പിക്കാനുള്ള ഡ്രൈവർമാരുടെ സാഹസം. ഒരോ സ്‌കൂൾ സ്റ്റഡി ടൂറിനും വിദ്യാർത്ഥികലെ സന്തോഷിപ്പിച്ചെങ്കിൽ മാത്രമെ അടുത്ത തവണയും ഓട്ടം വിളിക്കു എന്ന വസ്തുതയാണ് ഡ്രൈവർമാരും പ്രതികരിക്കുന്നത്.

അതേ സമയം തങ്ങളുടെ മാർക്കറ്റിങ്ങിന്റെ ഭാഗമാണെന്നും ബസുടമകൾ പറയുന്നുണ്ട്. ഒട്ടുമിക്ക വിനോദ സഞ്ചാര ബുക്കിങ്ങിനും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത് സ്‌മോക്കും ലേസറും, ജെ.ബി.എൽ അടക്കമുള്ള വാഹനങ്ങളാണ്. അതേ സമയം തീർത്ഥാട യാത്രകൾക്കാണെങ്കിൽ തങ്ങൾക്ക് ഇത്രയും റിസ്‌ക്ക് എടുക്കേണ്ട കാര്യമില്ലെന്നാണ് ഡ്രൈവർമാരുടെ പക്ഷം. ഭാരിച്ച ടാക്‌സ് അടച്ച് വണ്ടിക്ക് ഓട്ടം കിട്ട്രാതെ ആകുന്നതോടെ പല ബസ് ഉടമകളും വെട്ടിലാകുന്നെന്നാണ് അഭിപ്രായം പറയുന്നത്. അതേ സമയം നിയമം ലംഘച്ച വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലെതെ മോ്‌ട്ടോർ വാഹനവകുപ്പും പൊലീസും മുന്നോട്ട് പോകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP