Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ യുവതികൾ കയറിയ വാർഷിക ദിനമായ ജനുവരി രണ്ടിന് മല കയറാൻ വീണ്ടുമെത്തുമെന്ന് വെല്ലുവിളിച്ച് ബിന്ദു അമ്മിണി; രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള നൂറ് സ്ത്രീകളെ ഒപ്പം കൂട്ടും; പൊലീസ് അനുമതി തരാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ബിന്ദുവിന്റെ പ്രതികരണം; മല ചിവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ല; മാലയിട്ടിട്ടില്ലെങ്കിലും വൃതാ അനുഷ്ടാനങ്ങൾ പാലിക്കുന്നുണ്ടെന്നും നവോത്ഥാന നായികയുടെ പ്രതികരണം

ശബരിമലയിൽ യുവതികൾ കയറിയ വാർഷിക ദിനമായ ജനുവരി രണ്ടിന് മല കയറാൻ വീണ്ടുമെത്തുമെന്ന് വെല്ലുവിളിച്ച് ബിന്ദു അമ്മിണി; രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള നൂറ് സ്ത്രീകളെ ഒപ്പം കൂട്ടും; പൊലീസ് അനുമതി തരാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ബിന്ദുവിന്റെ പ്രതികരണം; മല ചിവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ല; മാലയിട്ടിട്ടില്ലെങ്കിലും വൃതാ അനുഷ്ടാനങ്ങൾ പാലിക്കുന്നുണ്ടെന്നും നവോത്ഥാന നായികയുടെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ ആദ്യമായി യുവതികൾ കയറിയതിന്റെ വാർഷികം ആഘോഷിക്കാൻ ജനുവരി രണ്ടിന് വീണ്ടും ശബരിമല സന്ദർശിക്കുമെന്ന് ബിന്ദു അമ്മിണിയും കനക ദുർഗയും. കഴിഞ്ഞ വർഷം ആചാരലംഘനം നടത്തിയതിന്റെ വാർഷിക വേളയിൽ തന്നെ ദർശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയിൽ എത്തുക എന്നും ബിന്ദു അമ്മിണി പ്രതികരിക്കുന്നു.കഴിഞ്ഞ വർഷം മല ചവിട്ടിയതിന്റെ വാർഷിക ദിനം കൂടിയാണ് ജനുവരി 2. മല ചവിട്ടുന്നതിന് വേണ്ടി പൊലീസിന്റെ സംരക്ഷണം തേടുമെന്നും ബിന്ദു കൂട്ടിച്ചേർത്തു.

പൊലീസ് അനുമതി തരാത്തപക്ഷം കോടതിയെ സമീപിക്കും. ഇന്നലെ പൊലീസ് കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല. ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിട്ടില്ലെങ്കിലും മറ്റ് വ്രതാനുഷ്ഠാനങ്ങൾ പാലിക്കുന്നുണ്ട്. സ്ത്രീകൾ മല ചവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ല. സതി നിറുത്തലാക്കിയപ്പോഴും ഇത്തരത്തിലുള്ള വാദം ഉയർന്നിരുന്നല്ലോ.ആരാണ് വിശ്വാസി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇവർ തയ്യാറാകണമെന്നും ബിന്ദു അമ്മിണി ആവർത്തിക്കുന്നു.

എറണാകുളത്ത് തടഞ്ഞതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. യുവതീ പ്രവേശനത്തെ തടയുന്നവരുടെ ഉദ്ദേശ്യം ഇവിടെ കലാപം നടത്തുക എന്നത് മാത്രമാണ്. ശബരിമല അല്ല അവരുടെ വിഷയമെന്നും ബിന്ദു ആരോപിക്കുന്നു. ചൊവ്വാഴ്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമല സന്ദർശിക്കുന്നതിനായി ബിന്ദു അമ്മിണി കൊച്ചിയിൽ എത്തിയെങ്കിലും ഭക്തരിൽ നിന്നുള്ള പ്രതിഷേധവും പൊലീസ് സംരക്ഷണം നൽകില്ലെന്നും അറിയിച്ചതോടെ ഇവർ സന്ദർശനം നടത്തുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിനെ തുടർന്ന് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി രണ്ടിന് നട്ത്തുന്ന സന്ദർശനത്തിൽ ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ളവരേയും ഉൾക്കൊള്ളിക്കും. പൊലീസിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അതിനാൽ അനുകൂല നടപടികൾക്കായി സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ വീണ്ടും സന്ദർശനം നടത്തുന്നതിന് പൊലീസ് സംരക്ഷം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിൽ കയറ്റില്ലെന്ന് നിലപാടാണ് പൊലീസ് ഇത്തവണ സ്വീകരിച്ചിരിക്കുന്നതെന്നും അവർ ആരോപിച്ചു.
ശബരിമലയിൽ പോകുന്നതിനുള്ള പൊലീസ് സുരക്ഷയ്ക്കായി കമ്മിഷ്ണർ ഓഫീസുമായി ബന്ധപ്പെടും. സുരക്ഷ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെങ്കിൽ കോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി അറിയിച്ചു. ചൊവ്വാഴ്ച ഭൂമാത് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയിൽ സന്ദർശനം നടത്താനായി ബിന്ദു അമ്മിണിയും കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ പൊലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിക്കുകയും ഭക്തരിൽ നിന്നുള്ള പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അവർ തിരിച്ചു പോവുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ശബരിമലയിൽ സന്ദർശനത്തിനായി എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് പൊടി സ്േ്രപ പ്രയോഗിച്ചതോടെ
ഹിന്ദു ഹെൽപി ലൈൻ പ്രവർത്തകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ശബരിമലയിൽ ആചാരലംഘനത്തിന് അനുവദിക്കില്ലെന്ന ശക്തമായ നിലപാടുമായി പൊലീസ് രംഗത്തുണ്ട്. യുവതി പ്രവേശന വിധി സുപ്രീംകോടതി ഏഴംഗ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ ശബരിമലിലേക്ക് സ്ത്രികളെ കയറ്റേണ്ട എന്ന നിലപാടാണ് സർക്കാരിനും.

പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിലേക്ക് പ്രവേശിക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങൾ കർശ്ശനമാക്കിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും സുരക്ഷയ്ക്കായി കൂടുതൽ വനിതാ പൊലീസിനെ നിയോഗിച്ചു കഴിഞ്ഞു. ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായത്തിൽ സംശയം തോന്നിയാൽ രേഖകൾ പരിശോധിച്ചേ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

സംഘർഷം ഒഴിവാക്കി തീർത്ഥാടനം സുഗമമാക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസം ഭൂമാതാ ബ്രിഗേഡ് സമിതി നേതാവ തൃപ്തി ദേശായിയും, ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘവും ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തുകയും പൊലീസിനോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കർശ്ശന പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കലിൽ മുഴുവൻ വാഹനങ്ങളും പരിശോധിച്ചാണ് പമ്പയിലേക്കു കടത്തിവിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകസംഘങ്ങളോടൊപ്പം എത്തുന്ന യുവതികളെ പമ്പയിലും നിലയ്ക്കലിലുമായി തടയുന്നുണ്ട്. സംഘത്തിലെ മറ്റുള്ളവർ ദർശനം നടത്തി മടങ്ങിവരുന്നതുവരെ ഇവരെ പൊലീസ് കൺട്രോൾ റൂമുകളിൽ ഇരിക്കാൻ അനുവദിക്കുന്നുണ്ട്.

ശബരിമലയിൽ ഏതു പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശം അനുവദിച്ചു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ പുനഃപരിശോധനാ ഹർജികൾ ഏഴംഗ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് പൊലീസിനും നയംമാറ്റമുണ്ടായത്. സുപ്രീംകോടതി വിധിയിൽ നിയമോപദേശം തേടിയശേഷമാണ് യുവതികളെ തടയാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP