Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുറച്ചു പഠന ദിവസങ്ങൾ മാത്രമുള്ള ഡിസംബർ മാസം ഫെയർ നടത്താൻ തെരഞ്ഞെടുത്തത് പ്രധിഷേധാർഹം; ഇന്ത്യൻ സ്‌കൂൾ അധികൃതർ വിദ്യാഭ്യാസത്തിനു പ്രഥമ പരിഗണന നൽകണമെന്ന് ആരോപിച്ച് യുപിപി രംഗത്ത്

കുറച്ചു പഠന ദിവസങ്ങൾ മാത്രമുള്ള ഡിസംബർ മാസം ഫെയർ നടത്താൻ തെരഞ്ഞെടുത്തത് പ്രധിഷേധാർഹം; ഇന്ത്യൻ സ്‌കൂൾ അധികൃതർ വിദ്യാഭ്യാസത്തിനു പ്രഥമ പരിഗണന നൽകണമെന്ന് ആരോപിച്ച് യുപിപി രംഗത്ത്

സ്വന്തം ലേഖകൻ

ന്ത്യൻ സ്‌കൂൾ വളരെ കുറച്ചു പഠന ദിവസങ്ങൾ മാത്രമുള്ള ഡിസംബർ മാസം ഫെയർ നടത്താൻ തെരഞ്ഞെടുത്തത് പ്രധിഷേധാർഹമാണെന്നും മാതൃക പരീക്ഷകളും ഡിസംബർ മാസത്തെ പരീക്ഷകളും വളരെ അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളെ ബാധിക്കുമെന്നും യു പി പി പത്രകുറിപ്പുലൂടെ മുന്നറിയിപ്പ് നൽകി.

ബഹുഭൂരിപക്ഷം അദ്ധ്യാപകരും ഫെയറിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി അതുമായി ബന്ധപ്പെട്ടു ഓടിനടക്കേണ്ടി വരികയും വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നിശ്ചലമാകുകയാണ് ചെയ്യുക. സ്‌കൂൾ അധികൃതർ പത്രക്കുറിപ്പിലൂടെ ഫെയർ നടത്തി ലഭിക്കുന്ന വരുമാനം ക്ഷേമപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുമെന്ന് പറയുകയല്ലാതെ കഴിഞ്ഞ മൂന്ന് വർഷമായി വർഷം തോറും ഒന്നര ലക്ഷം ദിനാർ വീതം ഫെയർ നടത്തി സമാഹരിച്ച നാലു ലക്ഷത്തി അമ്പത്തിനായിരം ദിനാർ എന്തിന് ചിലവഴിച്ചു എന്നോ ഏത് വകയിൽ വിലയിരുത്തിയെന്നോ ഉള്ള കണക്കുകൾ ഇതുവരെ ഒരു രക്ഷിതാവിനെ പോലും അറിയിച്ചിട്ടില്ല.

വർഷം തോറും ഇത്രയും ഭീമമായ തുക രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും പിരിച്ചെടുത്തിട്ടും ഭൂരിഭാഗം അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം പോലും നൽകാതെയും ചിലർക്ക് ഗഡുക്കളായി കഷ്ടിച്ച് ശമ്പളം നൽകുകയും ചെയ്യുന്ന പരിതാപകരമായ സാഹചര്യവുമാണ് നിലവിലുള്ളത്.

ഇഷ്ടക്കാരെയും സ്വജന പക്ഷത്തേയും സുഖിപ്പിച്ചു കൂടെ നിർത്താൻ മാത്രമാണ് ഈ ഭരണത്തിന്റെ ഫെയറും ക്ഷേമ പ്രവർത്തനങ്ങളെന്ന പേരിലുള്ള മറ്റു പ്രവർത്തനങ്ങളുമെന്നു സ്‌കൂളുമായി ബന്ധപ്പെടുന്ന കുഞ്ഞു കുട്ടികൾക്ക് പോലുമറിയാം. ഇനി ബാക്കിയുള്ള ഒരു വർഷത്തെ കാലയളവിലും ഈ നിലപാടുമായി തന്നെ മുന്നോട്ടു പോകാനാണ് ഭാവമെങ്കിൽ ഡിസംബർ ആറിന് നടക്കുന്ന വാർഷിക ജനറൽ ബോഡിയിൽ രക്ഷിതാക്കൾ ഒന്നടങ്കം പ്രതികരിക്കേണ്ടി വരുമെന്നും യു. പി പി പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP