Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോപാനത്ത് ശബരീശന് സുരക്ഷയൊരുക്കുന്നത് 'പുത്തൻപാലം രാജേഷിന്റെ കൂട്ടു പ്രതി'! പ്രത്യേക സുരക്ഷാ മേഖലയിലേക്ക് ഭക്തരെ കടത്തി വിടുന്നത് ഇരുമുടികെട്ടു വരെ പരിശോധിച്ച്; ദേവസ്വം ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കാത്തത് കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്ത് ഐബി; ദേവസ്വം വിജിലൻസും അതൃപ്തർ; സന്നിധാനത്തെ ദർശന മാഫിയയെ നിയന്ത്രിക്കുന്നത് വധശ്രമം അടക്കം ആറ് ക്രിമിനൽ കേസിലെ പ്രതി ആനയറ അജീഷ്

സോപാനത്ത് ശബരീശന് സുരക്ഷയൊരുക്കുന്നത് 'പുത്തൻപാലം രാജേഷിന്റെ കൂട്ടു പ്രതി'! പ്രത്യേക സുരക്ഷാ മേഖലയിലേക്ക് ഭക്തരെ കടത്തി വിടുന്നത് ഇരുമുടികെട്ടു വരെ പരിശോധിച്ച്; ദേവസ്വം ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കാത്തത് കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്ത് ഐബി; ദേവസ്വം വിജിലൻസും അതൃപ്തർ; സന്നിധാനത്തെ ദർശന മാഫിയയെ നിയന്ത്രിക്കുന്നത് വധശ്രമം അടക്കം ആറ് ക്രിമിനൽ കേസിലെ പ്രതി ആനയറ അജീഷ്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല അയ്യപ്പന്റെ തിരുനടയായ സോപാനത്ത് സുരക്ഷയൊരുക്കുന്നത് കുപ്രസിദ്ധ ഗുണ്ടയായ പുത്തൻപാലം രാജേഷിന്റെ കൂട്ടു പ്രതി. സന്നിധാനത്തെ പ്രത്യേക സുരക്ഷാ മേഖലയിൽ ഉണ്ടായ നിരവധി പരാതികളെ തുടർന്നാണ് ഈ സെക്യൂരിറ്റിക്കാരന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചത്. ആറ് കേസുകളിലെ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അത്യാധുനിക മൊബൈൽ ഫോണുമായി നടക്കുന്ന അജീഷിന് ഇത് മറ്റാരോ വാങ്ങി നൽകിയതാണെന്നും വ്യക്തമായി. ഇത് സന്നിധാനത്ത് എത്തുന്ന ഭക്തരിൽ നിന്ന് വാങ്ങിയാതാണെന്നും കണ്ടെത്തി. ദൂബായിൽ നിന്നാണ് ഈ ഫോൺ വാങ്ങിയിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ചതിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അജീഷ്.

സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശം പരിഗണിച്ച് ഭക്തരോട് കരുതലുകളെടുത്താണ് പൊലീസ് പെരുമാറുന്നത്. എന്നാൽ ദേവസ്വം ഗാർഡുമാർ സുരക്ഷ നോക്കിന്നിടത്ത് ഇത് നടക്കുന്നില്ലെന്നാണ് ആക്ഷേപം. ദർശനത്തിന് എത്തുന്നവരെ ദേവസ്വം ഗാർഡുകൾ കൈകാര്യം ചെയ്യുന്നതായി പൊലീസിന് മുമ്പിൽ പല പരാതികൾ കിട്ടി. ഇതോടെയാണ് ഗാർഡിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. വിവരങ്ങൾ തിരിച്ചറിഞ്ഞ് പൊലീസുകാർ തന്നെ ഞെട്ടി. പൊലീസിന് കിട്ടിയ പരാതിയിലെ പ്രതി കുപ്രിസിദ്ധ ഗുണ്ടയായ പുത്തൻപാലം രാജേഷ് പ്രതിയായ കേസിലെ കുട്ടു പ്രതിയാണ്. ഇയാളെ സന്നിധാനം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കേസുകളെ കുറിച്ച് സമ്മതിച്ചു. ദേവസം ഗാർഡുകൾ ഫോൺ തട്ടിയെടുത്തുവെന്നും പരാതിയുണ്ട്.

ഇതിന് ശേഷവും ഭക്തർക്കെതിരായ ഗാർഡുകളുടെ അതിക്രമം തുടർന്നു. ഇതോടെയാണ് സോപാനത്തെ നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാരന്റെ ക്രിമിനൽ പശ്ചാത്തലം ഐബിയും സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആനയറ അജീഷ് എന്നാണ് അറിയപ്പെടുന്നത്. പുത്തൻപാലം രാജേഷ് പ്രതിയായ വധശ്രമക്കേസിലെ കൂട്ടുപ്രതിയായാണെന്നും മനസ്സിലായി. ശബരിമലയിൽ ക്രിമിനൽ കേസ് പ്രതികൾ ജോലിക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം ദേവസ്വം ബോർഡിന് പൊലീസ് മുമ്പ് തന്നെ നൽകിയിരുന്നു. ഇതിൻ പ്രകാരം കടകളിലും കൊപ്രാകളത്തിലും ജോലിക്കെത്തുന്നവരെ പോലും പൊലീസ് നിരീക്ഷിക്കാറുണ്ട്. കേസുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ ജോലി ചെയ്യാൻ അനുവദിക്കുന്നത്. എന്നാൽ ദേവസ്വം ബോർഡിലെ സ്ഥിര ജീവനക്കാരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കാറില്ല. ഇതാണ് പുത്തൻപാലം രാജേഷിന്റെ സുഹൃത്തുക്കൾ പോലും സന്നിധാനത്ത് ജോലി നോക്കുന്ന സ്ഥിതിക്ക് കാരാണം.

ഈ സംഭവത്തിൽ അന്വേഷണം നടക്കുമ്പോൾ മറ്റൊരു തീർത്ഥാടകനയേും സോപാനത്തിന് മുമ്പിലിട്ട് കൈയേറ്റം ചെയ്തു. ഇയാളോട് മോശമായി സെക്യൂരിറ്റിക്കാരൻ പെരുമാറി. ഇത് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും വാക്കേറ്റത്തിന് ദേവസ്വം ജീവനക്കാരൻ ശ്രമിക്കുകയാണ് ചെയ്തത്. പൊലീസിന്റെ നിർദ്ദേശം അവഗണിച്ച് ദേവസ്വം ജീവനക്കാരൻ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ മേഖലയിൽ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ട്. ഇവിടെയാണ് അത്യാധുനിക ക്യാമറാ ഫോൺ ഉപയോഗിച്ച് സെക്യൂരിറ്റിക്കാരൻ ചിത്രമെടുത്തത്. ഇക്കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്ന സിഐയോട് പൊലീസുകാരൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സിഐ കാര്യങ്ങൾ തിരക്കിയപ്പോഴും സിഐയെ ഭീഷണിപ്പെടുത്തി.

ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. എങ്കിലും ജീവനക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. സോപാനം കേന്ദ്രീകരിച്ച് നടക്കുന്ന ഈ സംഭവങ്ങൾ ഐബിയും തിരിച്ചറിഞ്ഞു. അതീവ സുരക്ഷ വേണ്ടവർ എത്തുന്ന പ്രത്യേക മേഖലയിലാണ് പുത്തൻപാലം രാജേഷിന്റെ കൂട്ടാളിയായ അജീഷ് ജോലി ചെയ്യുന്നത്. ഇതിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് ഐബിയും കേന്ദ്ര സർക്കാരിന് റിപ്പോർട്ട് ചെയ്യുന്നത്. കേരളാ പൊലീസിലെ സ്‌പെഷ്യൽ ബ്രാഞ്ചും ഇക്കാര്യം പൊലീസിനേയും അറിയിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസും അന്വേഷണം തുടങ്ങി. സോപാനത്ത് സുരക്ഷ നിയന്ത്രിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നാണ് ആവശ്യം. ഇതിനൊപ്പം എസ് ഒ രാഹുൽ നായരും പൊലീസ് ചീഫ് കോ ഓർഡിനേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ആരോപണ വിധേയനായ അജീഷ് പുത്തൻപാലം രാജേഷിന്റെ അടുത്ത സുഹൃത്താണ്. പോൾ മുത്തൂറ്റ് വധക്കേസിൽ പോലും ചർച്ചയായ പുത്തൻപാലം രാജേഷ് പേട്ട പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഗുണ്ടാ പ്രവർത്തനം നടത്തുന്നത്. ഇതേ സ്റ്റേഷനിൽ അജീഷിനെതിരെ കേസുകൾ ഏറെയുണ്ട്. കൂടാതെ മെഡിക്കൽ കോളേജിലും മ്യൂസിയും പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. അതുകൊണ്ട് തന്നെ ഇയാൾ ശബരിമലയിൽ നിന്ന് ഇറങ്ങിയാൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് പൊലീസ് സംശയിക്കുന്നു.

മുമ്പ് ശബരിമലയിൽ താൽകാലിക ജീവനക്കാരനെ കാണാതായ സംഭവത്തിൽ പല ദുരൂഹതകളും ഉണ്ടായിരുന്നു. സന്നിധാനത്തെ ചില സെക്യൂരിറ്റി ജീവനക്കാർ അടിച്ചു കൊന്നതാണെന്നും സംശയമെത്തി. എന്നാൽ കാണാതായ ആൾ മരിച്ചെന്ന് ഉറപ്പിക്കാൻ പോലും പൊലീസിന് കഴിയാത്ത വിധമായിരുന്നു തെളിവ് നശീകരണം. അനയറ അജീഷ് അടക്കമുള്ളവരുടെ ക്രിമിനൽ പശ്ചാത്തലം ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗത്തിനും അറിയാം. ഇത് ദേവസ്വം ബോർഡിനെ അവരും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേഷനുകളിൽ സ്ഥിര പ്രശ്നക്കാരനായതോടെ അജീഷിനെതിരെ കാപ്പ ചുമത്താൻ പോലും പൊലീസ് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു.

ഇത്തരത്തിലൊരു വ്യക്തിയാണ് ദേവസ്വം ബോർഡിൽ സ്ഥിര ജീവനക്കാരനായത്. പി എസ് സിയിലും മറ്റും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് മുമ്പ് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. എന്നാൽ ദേവസ്വം ബോർഡിൽ ആർക്കും ജോലിക്ക് കയറാം. ഈ പഴുതുപയോഗിച്ചാണ് ക്രിമിനലുകൾ ദേവസ്വം ബോർഡിൽ ജീവനക്കാരനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP