Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈവിധ്യമാർന്ന കലാപരിപാടികളുമായി ജിദ്ദ ഒ.ഐ.സി.സി ശിശുദിന ആഘോഷം

വൈവിധ്യമാർന്ന കലാപരിപാടികളുമായി ജിദ്ദ ഒ.ഐ.സി.സി ശിശുദിന ആഘോഷം

സ്വന്തം ലേഖകൻ

ജിദ്ദ: വൈവിദ്യമാർന്ന പരിപാടികളുമായി ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ വേദിയുടെ സഹകരണത്തോടെ ജവഹർ ബാലജന വേദി സംഘടിപ്പിച്ച ശിശു ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികൾ ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു.

ശിശുദിന ആഘോഷത്തോട് അനുഭന്ദിച്ചു നടത്തിയ വീഡിയോ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോര്ഡിനേറ്ററുമായ മുഹമ്മദ് ഇഖ്ബാൽ പോക്കുന്നു പ്രഖ്യാപിച്ചു സീനിയർ വിഭാഗത്തിൽ അഞ്ചലി സലീഫ് ഒന്നാം സ്ഥാനവും ബസ്മ ബഷീറും , റിഫാ ആരിഫും രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ റനിയ മുഹമ്മദ് ഒന്നാം സ്ഥാനവും മുഹമ്മദ് സനൂഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . നിവേദ്യ അനിൽ കുമാർ ജൂറിയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹയായി. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കോളത്തറ, റീജ്യണൽ കമ്മിറ്റി സെക്രട്ടറിമാരായ സക്കീർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ ഗ്ലോബൽ കമ്മിറ്റി മെമ്പർ അബ്ദുറഹിമാൻ അമ്പലപ്പള്ളി അലി തേക്കുതോട് , നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക് മഹിള വേദി വർക്കിങ് പ്രസിഡണ്ട് മൗഷ്മി ശരീഫ് എന്നിവർ നിർവഹിച്ചു

കലാപരിപാടികളിൽ ഷാ ആലുവ , സൽമാൻ , മൻസൂർ എടവണ്ണ, ഫിറോസ് , ജവഹർ ബാലജനവേദി അംഗങ്ങളായ നദ സഹീർ , മൻഹ ഫാത്തിമ , മുഹമ്മദ് അസീം , അഫ്രീൻ സാക്കിർ ,അജുവ ശിഹാബ് , മെഹരിൻ മുനീർ , ഹസീഖ , അസിൻ , ഇശൽ മുഹമ്മദ് , റഫാൻ സാക്കിർ, മുഹമ്മദ് റയാൻ , ശദിൻ ഷബീർ , സാദിഹ ഷിനു , സബിഹ ഷിനു, ഫൈഹ റഹീം, ഫിദ റഹീം, ഹാസിം അർഷാദ് , ദിന അഷ്റഫ് , ദന അഷ്റഫ്,രജുല ആരിഫ്,റഫ ആരിഫ് , റന ആരിഫ്, ഒ.ഐ.സി.സി. മഹിളാ വേദി പ്രവർത്തകരായ മുംതാസ് അബ്ദു റഹിമാൻ , മൗഷ്മി ശരീഫ് ,ലാട്‌ലി തോമസ്, റംസീന സാക്കിർ, സമീന റഹീം , മുഫ്‌സില സിനു, ഹസവ അസ്ലം തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനത്തിനു ജവഹർ ബാലജന വേദി അധ്യക്ഷ ബസമ പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു .റഫാൻ സാകിർ, അദ്‌നാൻ സഹീർ , മുഹമ്മദ് റയാൻ , അസ്ഗർ അലി, നിവേദ്യ അനിൽ കുമാർ , നദീർ നാസ് , മുഹമ്മദ് യാസീൻ ശരീഫ് , സിബിത് അബ്ദുൽ ഗഫൂർ, സിബിത് അബ്ദുൽ ഗഫൂർ ,ആരോൺ , നദ സഹീർ , ശാസിയ ശരീഫ് എന്നിവർ സംസാരിച്ചു. നബീൽ നൗഷാദ് സ്വാഗതവും മുഹമ്മദ് സനൂഖ് നന്ദിയും പറഞ്ഞു.

വിവിധ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാന ദാനം ശുക്കൂർ വക്കം , തോമസ് വൈദ്യൻ, അനിൽ കുമാർ പത്തനംതിട്ട, ശരീഫ് അറക്കൽ , അനിൽ മുഹമ്മദ് ബാബു,ശ്രീജിത്ത് കണ്ണൂർ, ലത്തീഫ് മക്രേരി , സഹീർ മാഞ്ഞാലി, കരീം മണ്ണാർക്കാട്, സിറാജ് കൊച്ചിൻ, ഹർഷദ് ഏലൂർ,അഷ്റഫ് വടക്കേക്കാട് , ഫസലുള്ള വെള്ളുവമ്പാലി, സിദ്ദീഖ് ചോക്കാട് , ഷിനോയ് കടലുണ്ടി , നിഷാദ് കോപ്പറമ്പിൽ, ഷിനു ജമാൽ , റഹീം അറക്കൽ ,ഷബീർ ഷാനവാസ് എന്നിവർ വിതരണം ചെയ്തു. ജവഹർ ബാലജന വേദിയുടെ കൺവീനർ മുജീബ് മൂത്തേടവും കോർഡിനേറ്റർ സക്കീർ ചെമ്മണ്ണൂർ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP