Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിദ്ദയിൽ പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനം കൊണ്ടാടി

ജിദ്ദയിൽ പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനം കൊണ്ടാടി

സ്വന്തം ലേഖകൻ

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ് ) വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടു കൂടി ശിശുദിനം കൊണ്ടാടി. പിജിഎസിന്റെ കുട്ടികളുടെ വിഭാഗമായ പി ജെ ബി എസ്സ് ന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടത്തിയത്. കുട്ടികൾക്കായി പ്രസംഗം, പദ്യം ചൊല്ലൽ, സ്‌പെല്ലിങ് ബീ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി. പിജെബിസ് കുട്ടികളെ മുഴുവൻ ഉൾപ്പെടുത്തി നടത്തിയ പ്രീത അജയകുമാർ കൊറിയോഗ്രാഫി ചെയ്ത കേരളീയം മെഗാ ഡാൻസ് ഷോയും വിവിധ പ്രായത്തിലെ കുട്ടികൾ വൈവിധ്യമായ വേഷങ്ങളിൽ വേദിയിൽ എത്തിയ ഫാഷൻ പരേഡും കുട്ടികളുടെ ഗാനമേളയും പരിപാടികൾക്ക് നിറം പകർന്നു.

ഫാഷൻ പരേഡിന് റിയ, അഞ്ചു, ഷബാന എന്നിവർ നേതൃത്വം നൽകി. ഷറഫ് പത്തനംതിട്ട ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പി ജെ ബി എസ്സ് പ്രസിഡന്റ് ആരോൺ ഷിബു പരിപാടി നിയന്ത്രിച്ചു. ഗ്ലാഡ്‌സൺ എബി , നബീൽ നൗഷാദ്, , ശേത ഷിജു, ചിത്ര മനു , ആർദ്ര അജയകുമാർ, നബീൽ നൗഷാദ് , അലൻ മാത്യു, സാറ ജോസഫ് , ശ്രീശങ്കർ സഞ്ജയ്, അസ്മ സാബു, ചിത്ര മനു, ഗ്ലാഡിസ് എബി, അൻഷു ഷിബു, ആന്ദ്രിയ ലിസ ഷിബു, സ്‌നേഹ ജോസഫ് ,ഷെറിൽ ഷിജു ,ഡാൻ മനോജ്, ഫർഹാൻ സിയാദ്, ആരോൺ മാത്യു, ജെഫ്രിൻ ജോജി, സ്‌നിഹ സന്തോഷ്, നിവേദ്യ അനിൽകുമാർ,, ശ്രേയ ജോസഫ്, നെവിൻ ജെമി, അരുന്ധതി അജിത്, ആവണി അജയകുമാർ, ഗ്ലോറി പ്രവീൺ ,പ്രയിസി പ്രവീൺ ,അബാൻ ഹൈദ്ര്, നൈനിക നവീൻ ,ജോഹാന ജോൺ,ആരുഷ് അജിത്, നിവേദ് അനിൽ കുമാർ, ജിസ്സൽ ജോജി, ലിയ സജി, എയ്ഞ്ചൽ സജി, തുടങ്ങിയ കൊച്ചു കൂട്ടുകാർ സംസാരിച്ചു. സുശീല ജോസഫ്, സെബിൻ ജോൺ, എയ്ഞ്ചൽ സജി എന്നിവർ അവതാരകരായിരുന്നു.

നൗഷാദ് അടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾക്ക് ജയൻ നായർ, എബി ചെറിയാൻ, സന്തോഷ് ജി നായർ ,ആർട്ടിസ്റ്റ് അജയകുമാർ, മാത്യുകടമിനിട്ട , മനുപ്രസാദ്, അനിൽകുമാർ പത്തനംതിട്ട, എന്നിവർ നേതൃത്വം നൽകി. അലി തെക്കുതോട് , വറുഗീസ് ഡാനിയൽ, അയൂബ് പന്തളം, ജോസഫ് നെടിയവിള, സജി ജോർജ്ജ്, ഷാജി അടൂർ, റോയ് ടി ജോഷ്വ , രാജേഷ് നായർ , നവാസ് ചിറ്റാർ, ജോസഫ് വടശേരിക്കര , അനിൽ ജോൺ, വിലാസ് അടൂർ, സഞ്ജയൻ നായർ , സന്തോഷ് കെ ജോൺ ,സിയാദ് പടുതോട്, സാബുമോൻ പന്തളം ,ജോർജ്ജ് വറുഗീസ് , ഷറഫുദീൻ മൗലവി ചുങ്കപ്പാറ, ശബാന നൗഷാദ്, ആശാ സാബുമോൻ, നിഷാ ഷിബു, സുജ എബി , ഡെയ്‌സി വറുഗീസ് ,റിയാമേരിജോർജ്ജ് ,പ്രീത അജയൻ, പ്രിയ സഞ്ജയ് , അഞ്ജു നവീൻ ബീന അനിൽകുമാർ, ബിജി സജി , ജമിനി മനോജ് , ദിവ്യ മനു, മാതു അജിത് , മോളി സന്തോഷ് , റീന ജോജി ,തുടങ്ങിയവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP