Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ ടിക് ടോക്; യുവാവിന് ദാരുണാന്ത്യം;മരിച്ചത് കാളകൾക്ക് പരിശീലനം നൽകുന്നയാൾ

ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ ടിക് ടോക്; യുവാവിന് ദാരുണാന്ത്യം;മരിച്ചത് കാളകൾക്ക് പരിശീലനം നൽകുന്നയാൾ

മറുനാടൻ മലയാളി ബ്യൂറോ

മറയൂർ: ടിക് ടോക്കിൽ പോസ്റ്റ്‌ ചെയ്യുന്നതിനായി എത് തരത്തിലുള്ള സാ​ഹസികതയും കാണിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ അത്തരം സാഹസികതയാണ് ഇന്നലെ ഒരു യുവാവിന്റെ ജീവിതം അവസാനിപ്പിച്ചത്. കുളത്തിൽ ജെല്ലിക്കെട്ട്‌ കാളയോടൊപ്പം വീഡിയോ ഷൂട്ട് ചെയ്യവെയാണ് യുവാവ് മുങ്ങി മരിച്ചത്. തമിഴ്‌നാട്ടിൽ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായർപാളയം സ്വദേശി പഴനിസ്വാമിയുടെ മകൻ വിഘ്‌നേശ്വരനാണ്‌ (23) മുങ്ങി മരിച്ചത്. വിഘ്‌നേശ്വരൻ, സുഹൃത്തുക്കളായ ഭുവനേശ്വരൻ, പരമേശ്വരൻ, മാധവൻ എന്നിവർ കൈത്തറി തൊഴിലാളികളാണ്‌. ജെല്ലിക്കെട്ട് കാളകൾക്കും കാളവണ്ടിമത്സരങ്ങളിൽ പങ്കെടുക്കുന്ന കാളകൾക്കും ഇവർ പരിശീലനം നൽകുന്നുണ്ട്‌.

കരുമത്തംപെട്ടി ഗ്രാമത്തിലെ കുളത്തിൽ ഇവർ ജെല്ലിക്കെട്ട് കാളയോടൊപ്പം ടിക്‌ ടോക് വീഡിയോ എടുക്കുന്നതിനിടയിൽ കാള വിരണ്ട് വെപ്രാളം കാട്ടി. നിയന്ത്രണം വിട്ട് വിഘ്‌നേശ്വരൻ മുങ്ങിത്താഴ്‌ന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോയമ്പത്തൂരിൽ നിന്ന്‌ അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP