Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടനിൽ ഓടാനുള്ള യൂബറിന്റെ ലൈസൻസ് റദ്ദാക്കി; അനേകം മലയാളികൾ അടക്കം 45,000 ഡ്രൈവർമാർ പെരുവഴിയിൽ; ലണ്ടന് പുറത്തുള്ളവർക്കും ലണ്ടനിൽ എത്താൻ കഴിഞ്ഞേക്കില്ല

ലണ്ടനിൽ ഓടാനുള്ള യൂബറിന്റെ ലൈസൻസ് റദ്ദാക്കി; അനേകം മലയാളികൾ അടക്കം 45,000 ഡ്രൈവർമാർ പെരുവഴിയിൽ; ലണ്ടന് പുറത്തുള്ളവർക്കും ലണ്ടനിൽ എത്താൻ കഴിഞ്ഞേക്കില്ല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇനി മുതൽ ലണ്ടൻ നഗരത്തിലൂടെ യൂബറിന്റെ വണ്ടികൾ ചീറിപ്പായില്ല. തലസ്ഥാനത്ത് സർവീസ് നടത്തുന്നതിനുള്ള യൂബറിന്റെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ തീരുമാനമെടുത്തിരിക്കുന്നത്. തുടർച്ചയായി സുരക്ഷാ പിഴവുകൾ വരുത്തിയതിനെ തുടർന്നാണ് അധികൃതർ ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.ഇതോടെ യൂബറിനെ ആശ്രയിച്ച് ജീവിച്ചിരുന്ന അനേകം മലയാളികൾ അടക്കമുള്ള 45,000 ഡ്രൈവർമാർ പെരുവഴിയിലായി. പുതിയ തീരുമാനത്തെ തുടർന്ന് ലണ്ടന് പുറത്തുള്ളവർക്കും ലണ്ടനിൽ എത്താൻ കഴിഞ്ഞേക്കില്ല.

ഒരു ലൈസൻസ് ഹോൾഡർ എന്ന നിലയിൽ ഈ ടാക്സി ആപ്പ് ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ആരോപിക്കുന്നത്.സമീപകാലത്ത് ഇതിന്റെ പ്രവർത്തനത്തിൽ നിരവധി പോസിറ്റീവ് മാറ്റങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും സുരക്ഷിതമായ സേവനം ഉറപ്പാക്കുന്നില്ലെന്നും റെഗുലേറ്റർ ആരോപിക്കുന്നു. യഥാർത്ഥത്തിൽ ലണ്ടനിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് 2017ൽ തന്നെ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ റദ്ദാക്കിയിരുന്നു. എന്നാൽ രണ്ട് പ്രാവശ്യം ഇത് നീട്ടിക്കൊടുക്കുകയായിരുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യൂബറിന്റെ ലൈസൻസ് അന്തിമമായി നഷ്ടപ്പെട്ടിരിക്കുന്നത്.

ആഗോളതലത്തിൽ യൂബറിന്റെ ഏറ്റവും വലിയ അഞ്ച് മാർക്കറ്റുകളിലൊന്നാണ് ലണ്ടൻ. തലസ്ഥാനത്ത് 1,26,000 ലൈസൻസ്ഡ് പ്രൈവറ്റ് ഹയർ ആൻഡ് ബ്ലാക്ക് കാബുകളുള്ളതിൽ 45,000 കാറുകളും യൂബറിന് വേണ്ടിയാണ് സർവീസ് നടത്തുന്നത്. ലൈസൻസ് റദ്ദാക്കിയിരിക്കുന്ന നടപടിക്കെതിരെ ഊബർ കൊടുത്തിരിക്കുന്ന അപ്പീൽ പരാജയപ്പെട്ടാൽ യൂബറിന് വേണ്ടി പ്രവർത്തിച്ചിരുന്ന ഡ്രൈവർമാർ എതിരാളികളായ റൈഡ് ഷെയറിങ് സ്ഥാപനങ്ങളായ ബോൾട്ട്, കാപ്റ്റെൻ തുടങ്ങിയവയിലേക്ക് കൂടുമാറിയേക്കും. ലണ്ടനിൽ ഊബർ പിഴവുകൾ ആവർത്തിക്കുന്നുവെന്നും അത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും അതിനാൽ യൂബറിന്റെ ലൈസൻസ് പുതുക്കി നൽകാനാവില്ലെന്നുമാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ വിശദീകരിക്കുന്നത്.

അംഗീകാരമില്ലാത്ത ഡ്രൈവർമാർക്ക് ഊബർ ഡ്രൈവർമാരുടെ അക്കൗണ്ടുകളിലേക്ക് അവരുടെ ഫോട്ടോ അപ്ലോഡ് ചെയ്യാമെന്ന അപകടകരമായ പരിഷ്‌കാരങ്ങൾ കൊണ്ടു വന്ന യൂബറിന്റെ നടപടിയടക്കമുള്ളവയെ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ നിശിതമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.ഇതിനെ തുടർന്ന് 2018 അവസാനത്തിലും 2019 തുടക്കത്തിലും ഇത്തരം അനധികൃത ഡ്രൈവർമാർ ഓടിച്ച 14,000 ട്രിപ്പുകൾ ലണ്ടനിലുണ്ടായെന്നും അധികൃതർ എടുത്ത് കാട്ടുന്നു.ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ടിഎഫ്എൽ കുറ്റപ്പെടുത്തുന്നു.ഇതിന് പുറമെ ഡിസ്മിസ് അല്ലെങ്കിൽ സസ്പെൻഡ് ചെയ്ത ഡ്രൈവർമാർക്ക് പോലുംഒരു ഊബർ അക്കൗണ്ട് വീണ്ടുമുണ്ടാക്കാനും യാത്രക്കാരെ അനായാസം കൊണ്ടു പോകാനും സാധിക്കുന്നുവെന്നും ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP