Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം.....! നസീറിനേയും ഷീലയേയും തോൽപ്പിച്ച് ലാലും മേനകയും; എൺപതുകളിലെ സൂപ്പർഹിറ്റ് താരജോഡികൾ തകർത്ത് അഭിനയിക്കുമ്പോൾ കൈയടിച്ചത് ജയറാമും പാർവ്വതിയും ശോഭനയും ജാക്കി ഷറോഫും പ്രഭുവും അടക്കമുള്ള എൺപതുകളിലെ സൂപ്പർ താരങ്ങളും; അത്യപൂർവ്വ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നൽകി സുഹാസിയും; ചിരഞ്ജീവിയുടെ വീട്ടിലെ നൃത്തം വൈറലാകുമ്പോൾ

ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം.....! നസീറിനേയും ഷീലയേയും തോൽപ്പിച്ച് ലാലും മേനകയും; എൺപതുകളിലെ സൂപ്പർഹിറ്റ് താരജോഡികൾ തകർത്ത് അഭിനയിക്കുമ്പോൾ കൈയടിച്ചത് ജയറാമും പാർവ്വതിയും ശോഭനയും ജാക്കി ഷറോഫും പ്രഭുവും അടക്കമുള്ള എൺപതുകളിലെ സൂപ്പർ താരങ്ങളും; അത്യപൂർവ്വ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നൽകി സുഹാസിയും; ചിരഞ്ജീവിയുടെ വീട്ടിലെ നൃത്തം വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നസീറും ഷീലയും തകർത്ത് അഭിനയിച്ച ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം...... ഭാര്യമാർ സൂക്ഷിക്കുകയെന്ന ഈ പഴയ ഗാനം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇപ്പോൾ നസീറും ഷീലയുമല്ല ചർച്ചാ വിഷയം. ഇവിടെ ഈ പാട്ടിനെ ചർച്ചയാക്കുന്നത് മോഹൻലാലും മേനകയുമാണ്. പഴയ അഭിനയ മികവ് ഇപ്പോഴും തന്നിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുകായണ് മേനക.

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹൻലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ബോയിങ് ബോയിങ്, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ആ താരജോഡികൾ വീണ്ടും ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം...... എന്ന പാട്ടിലൂടെ വീണ്ടും ഒരുമിക്കുകയാണ്. എൺപതുകളിൽ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കായാണ് ഇരുവരും ഒന്നിച്ച് ചുവട് വച്ചത്. ''ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം'' എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന മോഹൻലാലിന്റെയും മേനകയുടെയും വീഡിയോ നടി സുഹാസിനിയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

ഇത്തവണത്തെ 80' െറീയൂണിയൻ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് നടന്നത്.. ബ്ലാക്ക് ആൻഡ് ഗോൾഡൻ ആയിരുന്നു ഇത്തവണത്തെ കളർ തീം. മോഹൻലാൽ, ജയറാം, പാർവതി, ശോഭന, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാർ, ജാക്കി ഷ്‌റോഫ് നാഗാർജ്ജുന, പ്രഭു, റഹ്മാൻ, ശരത് കുമാർ, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുൾപ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു. സൗഹൃദസംഗമത്തിന്റെ പത്താം വാർഷികമായിരുന്നു ഇത്തവണത്തേത്. ഇതിനിടെയാണ് മോഹൻലാലും മേനകയും ചേർന്ന് പഴയ ഹിറ്റ് ഗാനം പുനരവതരിപ്പിച്ചത്. സിനിമാ ഇൻഡസ്ട്രിയിലേക്ക് ഒന്നിച്ചെത്തിയ ദക്ഷിണേന്ത്യൻ താരങ്ങളാണ് വർഷാവർഷം ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണയിൽ നടത്തുന്ന ആഘോഷരാവിൽ വെള്ളിത്തിരയിലെ മിന്നും താരങ്ങൾ പങ്കുചേരും.

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഇതേ സമയത്താണ് മോഹൻലാലും മലയാള സനിമയിൽ സജീവമായത്. ഇരുവരും നിരവധി സിനിമകളിൽ അവതരിപ്പിച്ചു. മോഹൻലാലിന്റെ ഉറ്റ സുഹൃത്തും നിർമ്മാതാവുമായ കെ സുരേഷ് കുമാറാണ് മേനകയുടെ ഭർത്താവ്. മോഹൻലാലിന്റെ സ്‌കൂൾ പഠനകാലത്തെ സുഹൃത്തായ സുരേഷ് കുമാറാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്കുള്ള പത്ര പരസ്യം കണ്ട് മോഹൻലാലിനായി അപേക്ഷ നൽകിയത്.

വിവാഹ ശേഷം മേനക സിനിമയിൽ നിന്നും വിട്ടു നിന്നു. 19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സംവിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ. മേനകയുടേയും സുരേഷ് കുമാറിന്റേയും മകൾ കീർത്തി തെന്നിന്ത്യയിലെ പ്രമുഖ നടിയാണ് ഇന്ന്. കീർത്തിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡും കിട്ടിക്കഴിഞ്ഞു.

മികച്ച സംഘാടകനായ സുരേഷ് കുമാർ വർഷങ്ങളോളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഫിലിം വെൽഫെയർ ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിർമ്മാണത്തിനു പുറമെ അഭിനയത്തിലും അരക്കൈ നോക്കുകയാണ് സുരേഷ് കുമാർ. ഞാൻ സംവിധാനം ചെയ്യും സിനിമയിൽ എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ ചെറിയ വേഷം ചെയ്തു. രാമലീലയിലെ രാഷ്ട്രീയനേതാവിലൂടെയാണ് സുരേഷ് കുമാർ എന്ന നടനെ പ്രേക്ഷകർക്ക് സുപരിചിതനായി.

എടാ കൊള്ളാം കേട്ടോ...എന്ന് സിനിമ കണ്ട് മോഹൻ ലാൽ വിളിച്ചുപറഞ്ഞു. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെന്ന് പ്രിയദർശനും പറഞ്ഞു. തന്റെ മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ കൊച്ചിരാജാവ് എന്ന കഥാപാത്രമായിരുന്നു സുരേഷിനെ കാത്ത് പ്രിയദർശൻ വെച്ചിരുന്നത്.

      View this post on Instagram

For our 10 th anniversary of 80 s re union. Mohanlal and Menka rehearsing just after they landed from an international flight. For an even green Malayalam song of prem Nazir and sheela suggested by lissy choreographed by Brinda and now senthil giving the final touches I am so proud that I do what I do to get 40 giants of South Indian films together as one family.

A post shared by Suhasini Hasan (@suhasinihasan) on Nov 24, 2019 at 7:51pm PST

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP