Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാർമസി കോളജുകൾ ഈ വർഷം നടത്തിയ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി; 992 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ; പ്രവേശനം നേടിയത് ബിഫാം, ബിഫാം ലാറ്ററൽ എൻട്രി, എംഫാം, ഫാംഡി സീറ്റുകളിൽ

ഫാർമസി കോളജുകൾ ഈ വർഷം നടത്തിയ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി; 992 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ; പ്രവേശനം നേടിയത് ബിഫാം, ബിഫാം ലാറ്ററൽ എൻട്രി, എംഫാം, ഫാംഡി സീറ്റുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം∙ ഫാർമസി കോളേജുകളിൽ ഈ വർഷം നടത്തിയ പ്രവേശനം നേടിയ 992 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. സുപ്രീം കോടതി ഈ വർഷത്തെ പ്രവേശനം റദ്ദാക്കിയതോടെയാണ് വിവിധ കോളേജുകളിൽ 992 വിദ്യാർത്ഥികൾ പുറത്താകുമെന്ന് സൂചന. ബിഫാം, ബിഫാം ലാറ്ററൽ എൻട്രി, എംഫാം, ഫാംഡി എന്നിവയ്ക്കു മാനേജ്മെന്റുകൾ പ്രവേശനം നേടിയവരാണ് പുറത്താകുക. സുപ്രീംകോടതി റദ്ദാക്കിയതോടെ ഇവരുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്.

ഇവരുടെ രജിസ്റ്റ്രേഷൻ ആരോഗ്യ സർവകലാശാല റദ്ദാക്കും. 6 കോളജുകളിലെ ബിഫാം പ്രവേശനത്തിനു ഹൈക്കോടതി നൽകിയ അനുമതിയെ തുടർന്നു മറ്റു സ്വാശ്രയ ഫാർമസി കോളജുകൾ ഹൈക്കോടതിയുടെ അനുമതിയോടെ ഒഴിവുകൾ സ്വന്തം നിലയിൽ നികത്തുകയായിരുന്നു. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കു ശേഷം മാനേജ്മെന്റുകൾ പ്രവേശനം നൽകിയവരെല്ലാം പുറത്താകും. ഷൊർണൂരിലെ വിഷ്ണു ആയുർവേദ കോളജിൽ നീറ്റ് റാങ്ക് പട്ടികയ്ക്കു പുറത്തു നിന്ന് 9 വിദ്യാർത്ഥികൾക്ക് എൻആർഐ ക്വോട്ടയിൽ ബിഎഎംഎസ് പ്രവേശനം നൽകിയതും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർ പ്രവേശനം നേടിയത്.

ഈ വർഷത്തെ ഫാർമസി പ്രവേശനം ഓഗസ്റ്റ് 31 ന് അവസാനിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയുമായി 4 കോളജുകൾ ആരോഗ്യ സർവകലാശാലയെ സമീപിച്ചു താൽക്കാലിക അഫിലിയേഷൻ നേടി. തുടർന്നു 2 കോളജുകൾ കൂടി സമാന രീതിയിൽ അഫിലിയേഷൻ നേടി. സമയപരിധി കഴിയുകയും റാങ്ക് പട്ടിക കാലഹരണപ്പെടുകയും ചെയ്തതിനാൽ ഈ സീറ്റിൽ അഡ്‌മിഷൻ നടത്താൻ പ്രവേശന പരീക്ഷാ കമ്മിഷണർ തയാറായില്ല. ഈ കേസിൽ ഫാർമസി കോളജുകളുടെ സംഘടന കക്ഷി ചേരുകയും എല്ലാ ഒഴിവും നികത്താനുള്ള സമയപരിധി നീട്ടിവാങ്ങുകയും ചെയ്തു. ഇതിനെതിരെയാണു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഈ വർഷം പുതിയ ഫാർമസി കോളജുകൾ ആരംഭിക്കുന്നതിനു സ്വകാര്യ മേഖലയിൽ നിന്നും നൂറുകണക്കിനു അപേക്ഷകളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊറട്ടോറിയം ഏർപ്പെടുത്തിയത്. വേണ്ട യോഗ്യത ഇല്ലാത്ത പുതിയ ഫാർമസി കോളുകൾ വരുന്നത് ഈ രംഗത്തെ നിലവാര തകർച്ചയ്ക്ക് വഴിയൊരുക്കും.സംസ്ഥാന സർക്കാരിന്റെ കീഴിൽ നിലവിൽ നാല് ഫാർമസി കോളജുകൾ മാത്രമാണുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP