Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോട്ടിൽ ചാടി രക്ഷപ്പെട്ടെങ്കിലും വട്ടം പിടിച്ച് കരുക്കിട്ടു; പൊലീസുകാരനെ അടിച്ച് വീഴ്‌ത്തി ബൈക്കിൽ ചീറിപാഞ്ഞ സാഹസികത; ബൈക്കിന് മുന്നിൽ ജീപ്പിട്ട് വിരുതനെ അകത്താക്കിയത് ഏറെ പെടാപാടുപെട്ടും; കസ്റ്റഡിയിൽ എടുക്കുന്നയാളെ 24 മണിക്കൂർ കഴിഞ്ഞാൽ തുറന്നു വിടുന്ന ഗാന്ധിനഗർ പൊലീസ്! കെവിൻ കേസിൽ പ്രതിസ്ഥാനത്തായിട്ടും ഒന്നും പഠിക്കാത്ത പൊലീസ് സ്‌റ്റേഷൻ; റിട്ട എസ് ഐയെ കൊന്ന കേസിൽ അയൽവാസിയെ തുറന്ന് വിട്ടത് രാഷ്ട്രീയക്കാരുടെ വാക്കു കേട്ടോ? ഗാന്ധിനഗർ സിഐയെ തേടി സസ്‌പെൻഷൻ എത്തുമ്പോൾ

തോട്ടിൽ ചാടി രക്ഷപ്പെട്ടെങ്കിലും വട്ടം പിടിച്ച് കരുക്കിട്ടു; പൊലീസുകാരനെ അടിച്ച് വീഴ്‌ത്തി ബൈക്കിൽ ചീറിപാഞ്ഞ സാഹസികത; ബൈക്കിന് മുന്നിൽ ജീപ്പിട്ട് വിരുതനെ അകത്താക്കിയത് ഏറെ പെടാപാടുപെട്ടും; കസ്റ്റഡിയിൽ എടുക്കുന്നയാളെ 24 മണിക്കൂർ കഴിഞ്ഞാൽ തുറന്നു വിടുന്ന ഗാന്ധിനഗർ പൊലീസ്! കെവിൻ കേസിൽ പ്രതിസ്ഥാനത്തായിട്ടും ഒന്നും പഠിക്കാത്ത പൊലീസ് സ്‌റ്റേഷൻ; റിട്ട എസ് ഐയെ കൊന്ന കേസിൽ അയൽവാസിയെ തുറന്ന് വിട്ടത് രാഷ്ട്രീയക്കാരുടെ വാക്കു കേട്ടോ? ഗാന്ധിനഗർ സിഐയെ തേടി സസ്‌പെൻഷൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ പൊലീസിന് എന്നും തലവേദനയാണ് ഗാന്ധി നഗർ സ്‌റ്റേഷൻ. കെവിൻ വധക്കേസിൽ പ്രതിസ്ഥാനത്ത് നിന്ന അതേ പൊലീസ് സ്‌റ്റേഷൻ. കെവിനെ കൊലപാതകികൾക്ക് വിട്ടുകൊടുത്ത സ്റ്റേഷൻ. ഇവിടെ വീണ്ടും പൊലീസിന് നാണക്കേടായി ഒരു സംഭവം. അതും റിട്ട എസ്‌ഐ സി.ആർ. ശശിധരൻ കൊലപ്പെട്ട കേസിലാണെന്നതാണ് വസ്തുത. ശശിധരൻ കൊലപാതക കേസിൽ കഴിഞ്ഞദിവസം രാത്രി ഇറക്കിവിട്ട പ്രതിയെ ഇന്നലെ രാവിലെ വീണ്ടും പിടികൂടിയത് വീഴ്ച വ്യക്തമാക്കുന്നു. ഇതേ തുടർന്ന് അന്വേഷണ പിഴവിനും കൃത്യവിലോപത്തിനും ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്‌പെൻഷന്റ് ചെയ്തു. രാഷ്ട്രീയ സമ്മർദം മൂലമാണു സിജുവിനെ വിട്ടയച്ചതെന്നും സംഭവം വിവാദമായതോടെ തിരിച്ചു പിടിച്ചതാണെന്നും ആക്ഷേപമുണ്ട്.

കസ്റ്റഡിയിലുള്ളയാളെ സുരക്ഷിതമായി സൂക്ഷിക്കാത്തതിനാണ് അനൂപ് ജോസിനെ ഐജി സസ്‌പെൻഡ് ചെയ്തത്. അന്വേഷണച്ചുമതല കോട്ടയം ഡിവൈഎസ്‌പി ആർ. ശ്രീകുമാറിനു കൈമാറി. ഞായർ പുലർച്ചെയാണ് ശശിധരനെ വീടിനു സമീപം റോഡരികിൽ തലയ്ക്കു വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. അയൽവാസി അടിച്ചിറ സ്വദേശി സിജുവിനെ (ജോർജ് കുര്യൻ) അന്നു രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. 24 മണിക്കൂർ കസ്റ്റഡിയിൽ വച്ച് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു സിജുവിന്റെ മൊഴി. തെളിവു കിട്ടാതെ വന്നതോടെ സിജുവിനെ വിടാൻ പൊലീസ് തീരുമാനിച്ചു. പുറത്തിറങ്ങുന്ന സിജുവിനെ പിന്തുടർന്നു രഹസ്യമായി പിടികൂടി ചോദ്യം ചെയ്യാനായിരുന്നു പൊലീസ് തന്ത്രം. രാത്രി സ്റ്റേഷനിൽ നിന്നിറങ്ങിയ സിജു ഓട്ടോറിക്ഷയിൽ കടന്നു.

തിങ്കൾ രാത്രി മുതൽ പൊലീസ് സിജുവിനെ തിരയാൻ തുടങ്ങി. ഇന്നലെ രാവിലെ ഏറ്റുമാനൂർ തൊണ്ടൻകുഴിയിൽ സിജുവിനെ കണ്ടെത്തി. പൊലീസുകാരനെ ഇടിച്ചു വീഴ്‌ത്തിയ സിജു പൊലീസിന്റെ സ്‌കൂട്ടറിൽ കടന്നു. പിന്നീട് മണർകാട് സിഐ കെ. ഷിജിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ഹൈടെക് പൊലീസ് സ്റ്റേഷനിൽ വീണ്ടും ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ പങ്കില്ലെന്ന് സിജു ആവർത്തിച്ചു. എന്നാൽ ഇയാളെ സംശയിക്കാൻ മതിയായ കാരണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരും. ശശിധരനും ഇയാളും തമ്മിൽ മതിൽ കെട്ടുന്നതിൽ തർക്കം ഉണ്ടായിരുന്നു.

പിടികൂടി 24 മണിക്കൂർ കഴിഞ്ഞതിനാൽ സിജുവിനെ വിട്ടതാണെന്നാണ് പൊലീസ് വാദം. എന്നാൽ വീട്ടിലേക്ക് വിട്ട സിജു വീട്ടിലെത്താതെ മുങ്ങി. ഇന്നു രാവിലെ എട്ടു മണിക്ക് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരികയും ചെയ്തില്ല. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണർകാട് നാലുമണിക്കാറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്. ശശിധരന്റെ അയൽവാസിയാണ് സിജു. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്ത ശേഷം സിജുവിനെ വിട്ടയച്ചുവെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ 3 വിടുകളിലെത്തി സഹായം അഭ്യർത്ഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സിജുവിനെ 30 മണിക്കൂറോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തിൽ പങ്കില്ലെന്നാണ് സിജു നിരന്തരം പറഞ്ഞിരുന്നത്. സിജു പൊലീസിനോടു പറഞ്ഞതിങ്ങനെ: ഞായറാഴ്ച പുലർച്ചെ വീടിനു മുന്നിൽ ആരുടെയോ സംസാരം കേട്ടു പുറത്തിറങ്ങി. ഒരാൾ രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നിരുന്നു. അയൽവാസികളും അവിടെയുണ്ടായിരുന്നു. മരിച്ചത് ശശിധരനാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹം മാറ്റുന്നതു വരെ അവിടെ നിന്നു. പിന്നീട് കൃഷിസ്ഥലത്തു പോയി. അവിടെ നിന്നു കാന്താരി മുളക് പറിച്ചു. കുറച്ചു മുളക് അയൽവാസി കുഞ്ഞുമോനും നൽകി. ഞായറാഴ്ച രാവിലെ 5. 20നാണ് അടിച്ചിറ ഗേറ്റ്-മുടിയൂർക്കര റോഡിൽ കണ്ണാമ്പടം ഭാഗത്താണു ശശിധരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിനിടെ തിങ്കളാഴ്ച വൈകിട്ട് ഇയാൾ പൊലീസ് കസ്റ്റഡിയിൽനിന്നും രക്ഷപെട്ടുവെന്ന സംശയവും സജീവമാണ്. വ്യക്തമായ തെളിവില്ലാതെ പൊലീസ് വലയുന്നതിനിടെ ഗാന്ധിനഗർ സ്റ്റേഷനു സമീപത്തെ ബാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നും അഭ്യൂഹമുണ്ട്. ഇത് പൊലീസ് സമ്മതിക്കുന്നില്ല. എന്നാൽ, പൊലീസ് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം ഇയാളെ വിട്ടയയ്ക്കുകയായിരുന്നെന്നാണു സൂചന. ഷിജോ രാവിലെ സ്റ്റേഷനിൽ ഹാജരാകുമെന്നും അതിനാൽ വിട്ടയയ്ക്കാനും ചില മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നത്രേ.

എന്നാൽ, ഷിജോ രക്ഷപ്പെട്ടതിനു പിന്നാലെ അപകടസാധ്യത മനസിലാക്കിയ പൊലീസ് പിന്നാലെ പിടികൂടാൻ പാഞ്ഞെങ്കിലും ഇയാളെ പിടിക്കാൻ കഴിഞ്ഞില്ല. തെരച്ചിൽ തുടരുന്നതിനിടെ ഇന്നലെ രാവിലെ തൊണ്ണംകുഴി ഭാഗത്ത് ഇയാളെ കണ്ടെത്തി. പൊലീസിനെക്കണ്ട് സമീപത്തെ തോട്ടിൽ ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഷിജോയെ ബൈക്കിലെത്തിയ രണ്ടുപൊലീസുകാർ വട്ടം പിടിച്ചു. എന്നാൽ മഞ്ജിത്ത് എന്ന പൊലീസുകാരനെ അടിച്ചു വീഴ്‌ത്തിയ ഷിജോ പൊലീസ് ബൈക്കിൽ രക്ഷപ്പെട്ടു. ഇതോടെ വിവരം ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് അറിയിച്ചു. തുടർന്നാണു മണർകാട് പൊലീസ് നാലുമണിക്കാറ്റിനടുത്തുള്ള കുരിശുംതൊട്ടിക്കു സമീപത്തുനിന്നു ഷിജോയെ പിടികൂടിയത്. പാലമുറിഭാഗത്തുനിന്ന് കോട്ടമുറി വഴി പായിപ്രപ്പടി ഭാഗത്തേക്കു ബൈക്കിൽ വരുകയായിരുന്ന ഷിജോയെ ബൈക്കിനു മുന്നിൽ പൊലീസ് ജീപ്പിട്ടു തടഞ്ഞാണു പിടികൂടിയത്.

മണർകാട് എസ്.എച്ച്.ഒ. ഷിജി. കെ, എസ്‌ഐ. രാജേഷ് വി.കെ, എസ്.സി.പി.ഒ. ഷിജോ വിജയൻ, സി.പി.ഒ. സതീഷ്, അൻവർ കരീം എന്നിവരുടെ സംഘമാണു ഷിജോയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഷിജോ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. അതിനാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണെന്നു ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP