Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓട്ടോയിലിരിക്കുന്ന ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് സ്വർണവുമായി പുറത്തേക്ക് ഇറങ്ങി; ജൂവലറി ഉടമയും പുറത്തേക്ക് ഇറങ്ങിയതോടെ എടിഎം കൗണ്ടർ അന്വേഷിച്ച് സമീപ പ്രദേശത്തേക്ക് നീങ്ങിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു: അന്തിക്കാട് ജൂവലറി ഉടമയെ കബളിപ്പിച്ചത് തട്ടിയെടുത്തത് 76,000 രൂപയുടെ സ്വർണം

ഓട്ടോയിലിരിക്കുന്ന ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് സ്വർണവുമായി പുറത്തേക്ക് ഇറങ്ങി; ജൂവലറി ഉടമയും പുറത്തേക്ക് ഇറങ്ങിയതോടെ എടിഎം കൗണ്ടർ അന്വേഷിച്ച് സമീപ പ്രദേശത്തേക്ക് നീങ്ങിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു: അന്തിക്കാട് ജൂവലറി ഉടമയെ കബളിപ്പിച്ചത് തട്ടിയെടുത്തത് 76,000 രൂപയുടെ സ്വർണം

സ്വന്തം ലേഖകൻ

അന്തിക്കാട്: ജൂവലറി ഉടമയെ കബളിപ്പിച്ച യുവാവ് സ്വർണവുമായി കടന്നു. അന്തിക്കാട് പുത്തൻ പീടികയിലെ വികാസ് ബിൽഡിങ്ങിലെ പാർവതി ഫാഷൻ ജൂവലറിയിലാണ് മോഷണം നടന്നത്. 8,12, ഗ്രാം തൂക്കം വരുന്ന രണ്ടു മാലകളാണ് യുവാവ് കവർന്നെടുത്ത് കടന്നു കളഞ്ഞത് . ഇന്നലത്തെ വിലയനുസരിച്ചു 76,000 രൂപയുടെ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. പുറത്ത് ഓട്ടോയിലിരിക്കുന്ന ഭാര്യയെ സ്വർണം കാണിച്ച് വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ യുവാവ് മാലയുമായി കടന്ന് കളയുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തൃപ്രയാറിൽ നിന്നു ഓട്ടോറിക്ഷയിലെത്തിയ മോഷ്ടാവ് ഓട്ടോയിലിരിക്കുന്ന ഭാര്യയെ കാണിക്കാനാണെന്നു പറഞ്ഞാണ് സ്വർണവുമായി പുറത്തേക്കിറങ്ങിയത്. ഉടമയും ഇയാൾക്കൊപ്പം പുറത്തേക്കിറങ്ങിയിരുന്നു. ജൂവലറിയുടെ വരാന്തയിൽ നിന്ന ഉടമയെ വിശ്വസിപ്പിക്കും വിധമായിരുന്നു ഇയാളുടെ പേരുമാറ്റം. പിന്നീട് എടിഎം കൗണ്ടറന്വേഷിച്ചു സമീപ പ്രദേശത്തേക്ക് നീങ്ങുകയായിരുന്നു. പണമെടുക്കാൻ പോയ ഇയാൾ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഉടമ ഓട്ടോറിക്ഷ ഡ്രൈവറോട് ഇതു സംബന്ധിച്ചു അന്വേഷിച്ചു. ഓട്ടോയിൽ ഇയാൾ തനിച്ചാണ് വന്നതെന്നു ഡ്രൈവർ അറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നെന്നു മനസ്സിലായതെന്നു ഉടമ വി.ബി.മാധവൻ പറഞ്ഞു.

അതേ സമയം പുത്തൻ പീടിക പള്ളിക്ക് സമീപത്തു നിന്നു മറ്റൊരു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇയാളെക്കുറിച്ച് ഓട്ടോ ഡ്രൈവറുടെ സുഹൃത്ത് ഫോണിൽ അറിയച്ചതിനെ തുടർന്ന് സംശയം തോന്നിയ ഡ്രൈവർ ചാഴൂർ സെന്ററിൽ ഓട്ടോയുടെ വേഗം കുറയ്ക്കുന്നതിനിടെ മോഷ്ടാവ് ചാടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറി ഓടി സമീപത്തെ മതിൽ ചാടി രക്ഷപ്പെട്ടു. .

ഇതു വഴിയെത്തിയ സ്‌കൂട്ടർ യാത്രികനും പിന്തുടരാൻ ശ്രമിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ജൂവലറിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അന്തിക്കാട് പൊലീസ് ജൂവലറിയിലെത്തി അന്വേഷണം നടത്തി. 30 വയസ്സു തോന്നിക്കുന്ന യുവാവാണ് മോഷണം നടത്തിയത്. കറുത്ത പാന്റ്, മെറൂൺ ഷർട്ട്.തലയിൽ കറുത്ത തൊപ്പി, താടിയുണ്ട്. വലത്തേ കണ്ണിന്റെ താഴെ കറുത്ത അടയാളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP