Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത് കുട്ടികളുടെ അശ്ലീല വീഡിയോ; ഒരിക്കൽ പൂട്ടിയ അശ്ലീല ഗ്രൂപ്പ് വീണ്ടും തുറന്നതോടെ അഡ്‌മിനെ അറസ്റ്റ് ചെയ്ത് പൊലീസ്; കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും അന്വേഷണം

വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത് കുട്ടികളുടെ അശ്ലീല വീഡിയോ; ഒരിക്കൽ പൂട്ടിയ അശ്ലീല ഗ്രൂപ്പ് വീണ്ടും തുറന്നതോടെ അഡ്‌മിനെ അറസ്റ്റ് ചെയ്ത് പൊലീസ്; കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: വാട്ട്‌സ്ആപ്പ് വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അശ്ലീല വിഡിയോ മാത്രം പങ്കിടുന്ന വാട്സാപ്പ് അശ്ലീല ഗ്രൂപ്പിലെ അംഗമായിരുന്ന പ്രതിയെ ഭോപ്പാലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ ഗ്രൂപ്പിന്റെ അഡ്‌മിന് വേണ്ടിയുള്ള തിരച്ചിലിലാണ് ഉത്തർപ്രദേശുകാരനായ യുവാവിനെ പിടികൂടിയത്. ഒക്ടോബർ മുതൽ ഈ അശ്ലീല ഗ്രൂപ്പ് പൊലീസ് ശ്രദ്ധയിൽ വന്നിരുന്നു. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പ് വീണ്ടും തുറന്നാണ് ഇയാൾ വീഡിയോകൾ അയച്ചത്.

ചില വിദേശ പൗരന്മാർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല വിഡിയോകൾ പങ്കിടുന്ന 150 ഓളം ഗ്രൂപ്പ് അംഗങ്ങളുണ്ട്, ഇവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതേ നീക്കത്തിന്റെ തുടർച്ചയായി കേരളത്തിൽ സോഷ്യൽമീഡിയ വഴി കുട്ടികളുടെ പോൺ കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവരികയാണ്. പോൺ വെബ്‌സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ മാസം കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്‌സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികളുടെ പോൺ ഷെയർ ചെയ്തവരുടെ കേസിൽ ജാമ്യവും ലഭിക്കില്ല.

കഴിഞ്ഞ ഏപ്രിലിൽ, മധ്യപ്രദേശ് ക്രൈംബ്രാഞ്ച് 21 വയസുള്ള യുവാവിനെ അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് പിടിയിലായിരുന്നു. ആ സംഘത്തിന്റെ അഡ്‌മിൻ ബംഗ്ലാദേശ് സ്വദേശിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP