Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിന്ദു അമ്മിണിക്ക് നേരേയുള്ള ആക്രമണം: ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; താൻ എറണാകുളം ജില്ലാ ആശുപത്രിയിൽ അപ്രഖ്യാപിത തടവിലാണെന്ന് കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ബിന്ദുവിന്റെ പരാതി; താൻ ഇന്നലെ ബിന്ദു അമ്മിണിയുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മന്ത്രി എ.കെ.ബാലൻ; ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യമെന്നും മന്ത്രി

ബിന്ദു അമ്മിണിക്ക് നേരേയുള്ള ആക്രമണം: ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; താൻ എറണാകുളം ജില്ലാ ആശുപത്രിയിൽ അപ്രഖ്യാപിത തടവിലാണെന്ന് കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ബിന്ദുവിന്റെ പരാതി; താൻ ഇന്നലെ ബിന്ദു അമ്മിണിയുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മന്ത്രി എ.കെ.ബാലൻ; ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യമെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരേയുണ്ടായ കുരുമുളക് സ്േ്രപ ആക്രമണത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഠിന ദേഹോപദ്രവം ഏൽപ്പിച്ചതിന് ഐ.പി.സി 326 ബി വകുപ്പാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർകൂടി ഈ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് ബിന്ദുവിന്റെ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിൽ നിന്നു ഫയൽ എടുക്കാൻ കമ്മിഷണർ ഓഫീസിൽ നിന്നു പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ മുളകുസ്‌പ്രേ ചെയ്യുകയായിരുന്നു. ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തകൻ ശ്രീനാഥ് പത്മനാഭനെതിരെയാണ് കേസ്. അതിനിടെ എറണാകുളം ജില്ലാ ആശുപത്രിയിൽ താൻ അപ്രഖ്യാപിത തടവിലാണെന്ന് കാണിച്ച് ബിന്ദു അമ്മിണി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

സ്വതന്ത്രമായി സഞ്ചരിക്കാൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു പരാതി നൽകിയിരിക്കുന്നത്. ഇത്തവണയും ശബരിമല ദർശനത്തിനെത്തിയ തങ്ങളുടെ തീരുമാനത്തിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും തന്നോട് സഹായം ആവശ്യപ്പെട്ടതുകൊണ്ടാണ് തൃപ്തി ദേശായിക്ക് ഒപ്പം നിന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമല ദർശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണർ ഓഫീസിലെത്തിയപ്പോഴായിരുന്നു ബിന്ദു അമ്മിണിക്കുനേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാർ ബിന്ദുവിന് നേരെ മുളക്പൊടി സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. ഇതേത്തുടർന്ന് ബിന്ദു അമ്മിണിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതിനിടെ ബിന്ദു അമ്മിണിയുമായി താൻ ഇന്നലെ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ആരോപണം മന്ത്രി എ.കെ.ബാലൻ തള്ളി. ഭക്തജനങ്ങളെ സർക്കാരിനെതിരായി അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രൻ നടത്തിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ശബരിമല സീസണിൽ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവർക്ക് കിട്ടി. വസ്തുതകൾ ആരും പരിശോധിക്കില്ലെന്നാണ് സുരേന്ദ്രനും ബിജെപിയും കരുതുന്നത്.സർക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തിൽ കയറാൻ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആർഎസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തുമ്പോൾ ഒരു ടിവി ചാനൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പൊലീസ് കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവിടെ ബിജെപിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണ്. അവർ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം തീർക്കാനാണ് ബിജെപി നേതാക്കൾ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എ.കെ.ബാലൻ പറഞ്ഞു.

ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി ഞാൻ ഇന്നലെ (25.11.2019) ചർച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണ്.

ഇന്നലെ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസിൽ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേർത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോർപറേഷൻ ഉപജില്ലാ ഓഫീസുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു. അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങൾ ആർക്കും എന്റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണ്.

ആലപ്പുഴയിലെയും കൊല്ലത്തെയും മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തയും വന്നിട്ടുണ്ട്.
തിരുവനന്തപുരത്തില്ലാത്ത ഞാൻ എങ്ങനെയാണ് തിരുവനന്തപുരത്ത് വെച്ച് മേൽപറഞ്ഞ സ്ത്രീയുമായി ചർച്ച നടത്തുക?
നാഥനില്ലാത്ത കല്ലുവെച്ച നുണകൾ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കൾ സ്വീകരിക്കുന്നത്. നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്റെ പ്രചാരണ രീതിയാണ്. ഭക്തജനങ്ങളെ സർക്കാരിനെതിരായി അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രൻ നടത്തിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ശബരിമല സീസണിൽ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവർക്ക് കിട്ടി. വസ്തുതകൾ ആരും പരിശോധിക്കില്ലെന്നാണ് സുരേന്ദ്രനും ബിജെപിയും കരുതുന്നത്.

സർക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തിൽ കയറാൻ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആർഎസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തുമ്പോൾ ഒരു ടിവി ചാനൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പൊലീസ് കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവിടെ ബിജെപിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണ്. അവർ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം തീർക്കാനാണ് ബിജെപി നേതാക്കൾ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്.

2019 നവംബർ 25 നു ഞാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിൽ സുരേന്ദ്രൻ ജനങ്ങളോട് പരസ്യമായി മാപ്പു പറയാൻ തയ്യാറാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP