Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലാസ് ഓഫ് 80സിൽ എന്തുകൊണ്ട് മമ്മൂട്ടി എത്തിയില്ല; മോഹൻലാൽ അടക്കം തെന്നിന്ത്യൻ താരങ്ങൾ ഒത്തുചേർന്ന സംഗമത്തിൽ മലയാളികളുടെ പ്രിയനായകൻ എവിടെപ്പോയെന്ന് ആരാധകർ; സുഹാസിനി പങ്കുവച്ച ഫോട്ടോയിൽ മമ്മൂട്ടിയെ തിരക്കി ആരാധകരുടെ ബഹളം; മമ്മൂക്ക വരാത്തതിന്റെ കാരണം സുഹാസിനി പറയുന്നു

ക്ലാസ് ഓഫ് 80സിൽ എന്തുകൊണ്ട് മമ്മൂട്ടി എത്തിയില്ല; മോഹൻലാൽ അടക്കം തെന്നിന്ത്യൻ താരങ്ങൾ ഒത്തുചേർന്ന സംഗമത്തിൽ മലയാളികളുടെ പ്രിയനായകൻ എവിടെപ്പോയെന്ന് ആരാധകർ; സുഹാസിനി പങ്കുവച്ച ഫോട്ടോയിൽ മമ്മൂട്ടിയെ തിരക്കി ആരാധകരുടെ ബഹളം; മമ്മൂക്ക വരാത്തതിന്റെ കാരണം സുഹാസിനി പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദ്രാബാദ്:എൺപതുകളിലെ ദക്ഷിണേന്ത്യൻ നായിക-നായകന്മാർ സൗഹൃദം എല്ലാ പ്രാവിശ്യത്തേ പോലെയും ഇത്തവണയും ഒത്തുകൂടിയിരുന്നു. ക്ലാസ് ഓഫ് 80സ് ന്റെ ഇത്തവണത്തെ ഒത്തു കൂടലിന് വേദിയായത് ചിരഞ്ജീവിയുടെ ഹൈദ്രാബാദിലെ വീടാണ്. മോഹൻൽ ചിരഞ്ജിവി, പവൺ കല്യാൺ, ജയറാം അടക്കം നായക നിരയും, സുഹാസിനി, സുമലത, പാർവ്വതി, ലിസി അടക്കമുള്ള നായിക നിരയും ഒത്തുചേരലിലെ ശ്രദ്ധേയ താരങ്ങളായി.

താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി, രജനികാന്ദ്, കമൽഹാസൻ തുടങ്ങിയ താരങ്ങൾ എവിടെയെന്ന ചോദ്യമെത്തിയിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള മറുപടിയുമായി എത്തുകയാണ് മമ്മൂട്ടിയുടെ പ്രിയ നായികയായിരുന്ന സുഹാസിനി.
ഇൻസ്റ്റഗ്രാമിൽ സുഹാസിനി പങ്കുവച്ച ഫോട്ടോയ്ക്കു താഴെയായിരുന്നു ആരാധകരുടെ കമന്റ് . 'ഫോട്ടോ വളരെ നന്നായിട്ടുണ്ട്. പക്ഷേ മമ്മൂക്കയെ കാണുന്നില്ലല്ലോ' ഒരാരാധകന്റെ ചോദ്യം. 'ഒരു പ്രധാനപ്പെട്ട ബോർഡ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വർഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സുഹാസിനി പറഞ്ഞു.

തുടർച്ചയായ പത്താം വർഷമാണ് താരങ്ങൾ ഒത്തു ചേരുന്നത്. ഇത്തവണ നടൻ ചിരംജീവിയുടെ വീട്ടിലാണ് ക്ലാസ് ഓഫ് 80'സ് എന്ന് പേരിട്ട ഒത്തുചേരൽ സംഘടിപ്പിച്ചത്. കറുപ്പും ഗോൾഡൻ കളറും ചേർന്ന വസ്ത്രങ്ങളാണ് താരങ്ങളുടെ കളർകോഡ്. 2009ൽ സുഹാസിനിയും, ലിസിയും ചേർന്നാണ് ആദ്യമായി താരങ്ങളുടെ ഒത്തുചേരലിന് തുടക്കം കുറിച്ചത്. ഓരോ വർഷവും ഓരോ കളർ കോഡിലുള്ള വസ്ത്രങ്ങളോടെ ഒരോ താരങ്ങളുടെ വീട്ടിൽ ആണ് ഒത്തുചേരൽ സംഘടിപ്പിച്ചത്.

മോഹൻലാൽ, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാർ, ചിരഞ്ജീവി, നാഗാർജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമൻ, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാൻ തുടങ്ങി നാൽപ്പതോളം താരങ്ങൾ ഈ വർഷത്തെ കൂട്ടായ്മക്ക് എത്തിച്ചേർന്നു. രജനീകാന്ത്, കമൽഹാസൻ എന്നിവർ തിരക്കുമൂലം എത്തിയില്ല.
റിയൂണിയൻ ക്ലബിൽ ഇപ്പോൾ 50 അംഗങ്ങളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP