Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജർമ്മനിയിലെ പരമ്പരാഗത മ്യൂസിയത്തിൽ വൻ കവർച്ച; പതിനെട്ടാം നൂറ്റാണ്ടിലെ അമൂല്യ നിധിശേഖരമായിരുന്ന മൂന്ന് സെറ്റ് വജ്രാഭരണങ്ങൾ കവർന്നു; ചരിത്രത്തിലെ വലിയ കവർച്ചയെന്ന് ജർമ്മൻ മാധ്യമങ്ങൾ

ജർമ്മനിയിലെ പരമ്പരാഗത മ്യൂസിയത്തിൽ വൻ കവർച്ച; പതിനെട്ടാം നൂറ്റാണ്ടിലെ അമൂല്യ നിധിശേഖരമായിരുന്ന മൂന്ന് സെറ്റ് വജ്രാഭരണങ്ങൾ കവർന്നു; ചരിത്രത്തിലെ വലിയ കവർച്ചയെന്ന് ജർമ്മൻ മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബെർലിൻ: ജർമ്മനിയിലെ പമ്പരാഗത മ്യൂസിയത്തിൽ നിന്ന് അമൂല്യ നിധിശേഖരങ്ങൾ കവർന്നു. ജർമനിയിലെ ഡ്രിസ്ഡിന്നിലെ ഗ്രീൻ വോൾട്ട് മ്യൂസിയത്തിലാണ് വൻ കവർച്ച അരങ്ങേറിയത്. 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിൽനിന്ന് (ഗ്രീൻ വോൾട്ട് കൊട്ടാരം) സുരക്ഷാവലയം തകർത്ത് അതിവിദഗ്ധമായാണ് മോഷ്ടാക്കൾ കവർച്ച നടത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള 'ഏറ്റവും വലിയ കവർച്ച' എന്നാണ് ജർമൻ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചതെന്ന് അന്തർദേശീയ മാധ്യമമായ 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. കവർച്ച നടത്തുന്നതിന് മുമ്പ് മ്യൂസിയത്തിനും സമീപ പ്രദേശങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ചിരുന്നു. വൈദ്യുതി ട്രാൻസ്ഫോമറിന് തീയിട്ടായിരുന്നു വൈദ്യുതിവിതരണം മുടക്കിയത്. ഇതിനെ തുടർന്ന് മ്യൂസിയത്തിലെയടക്കം അലാറം പ്രവർത്തനരഹിതമായിരുന്നു. എന്നാൽ, വൈദ്യുതി ഇല്ലാതിരുന്നിട്ടും മ്യൂസിയത്തിനുള്ളിലേക്ക് കടക്കുന്ന രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജാലകങ്ങൾ തകർത്ത് ഇരുമ്പഴികൾ വാളുപയോ?ഗിച്ച് മുറിച്ചാണ് മോഷ്ടാക്കൾ മ്യൂസിയത്തിനുള്ളിൽ പ്രവേശിച്ചതെന്ന് ഡ്രിസ്ഡിൻ പൊലീസ് മേധാവി പറഞ്ഞു.

പുലർച്ചെ അഞ്ച് മണിയോടെയാണ് കവർച്ച നടന്നതായി മ്യൂസിയം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും കവർച്ചാസംഘം മ്യൂസിയം വിട്ട് പുറത്ത് കടന്നിരുന്നു. അതിനിടെ, ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനായി കവർച്ചാസംഘം വഴിയരികിൽ ഒരു കാറ് കത്തിച്ച് ഉപേക്ഷിച്ചിരുന്നു. ഇതാണ് അതിവേഗത്തിലർ നഗരംവിട്ട് പോകാൻ മോഷ്ടാക്കളെ സഹായിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP