Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്തിന്റെ സ്വന്തം നാടൻ പന്തുകളി ടൂർണമെന്റ് ബഹ്‌റിനിലും; ചിങ്ങവനം പ്രവാസി ഫോറത്തിന്റയും പന്തുകളി പ്രേമികളുടെയും ആഭിമുഖ്യത്തിൽ അരങ്ങേറുന്ന ഫോറിൻ പന്തുകളി ടൂർണമെന്റ് നവംബർ 29, ഡിസംബർ 6, 16 തിയതികളിൽ

കോട്ടയത്തിന്റെ സ്വന്തം നാടൻ പന്തുകളി ടൂർണമെന്റ് ബഹ്‌റിനിലും; ചിങ്ങവനം പ്രവാസി ഫോറത്തിന്റയും പന്തുകളി പ്രേമികളുടെയും ആഭിമുഖ്യത്തിൽ അരങ്ങേറുന്ന ഫോറിൻ പന്തുകളി ടൂർണമെന്റ് നവംബർ 29, ഡിസംബർ 6, 16 തിയതികളിൽ

സ്വന്തം ലേഖകൻ

മനാമ; ചിങ്ങവനം പ്രവാസി ഫോറത്തിന്റയും പവിഴദ്വീപിലെ നാടൻ പന്തു കളി പ്രേമികളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഫോറിൻ ചരിത്രത്തിലാദ്യമായ് നടക്കുന്ന പന്തുകളി ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 29, ഡിസംബർ 6, 16 തിയതികളിൽ സിഞ്ചിലെ ഓപ്പൺ ഗ്രൗണ്ടിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. നൂറു വർഷത്തിലേറെ പഴക്കമുള്ള കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ വെട്ടു പന്തുകളിക്ക് ആറു മാസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് മത്സരത്തിനായി കളിക്കാർ തയ്യാറെടുക്കുന്നത്.

ആദ്യമായി പവിഴദ്വീപിൽ ഒരുങ്ങുന്ന നാടൻ ടൂർണമെന്റിന്റെ ആവേശത്തോലാണ് കളിക്കാരും പ്രവാസികളും. കോട്ടയത്തെ ആദ്യകാല നാടൻ പന്തുകളിക്കാരായ റെജി കുരുവിളയം രഞ്ജിത്ത് കുരുവിളയുമാണ് റഫറിമാരായി കളി നിയന്ത്രിക്കുന്നത്.

വ്യത്യസ്തമായ നാടൻ പേരുകളിൽ ഏഴു പേരടങ്ങുന്ന നാലു ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്.ഫോറിൻ ചരിത്രത്തിലാദ്യം നടക്കുന്ന നാടൻ ടൂർണമെന്റിലെ ആദ്യകപ്പടിക്കുവാൻ തീവ്രപരിശീലനത്തിൽ മുഴുകിയിരിക്കുകയാണ് ഓരോ ടീമുകളും.മത്സരിക്കുന്ന ടീമുകൾ ക്യാപ്റ്റന്മാർ

ചേട്ടായിസ് -സനീഷ് കുമാർ, കോട്ടയം ബ്രദഴ്‌സ് - കുരുവിള, കൊമ്പൻ - മോബികുര്യാക്കോസ്,
അച്ചായൻസ് - റോബി കാലായിൽ

മത്സരവുമായ് ബന്ധപ്പെട്ട കാര്യങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായ്
രഞ്ജിത്ത് കുരുവിള 3734 5011, ഷോൺ പുന്നൂസ് 3973 7805, എബി എബ്രഹാം 3411 0632 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP