Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി എന്നാരോപിച്ച് പരാതി നൽകിയ യുവാവിന് മർദ്ദനം; ജോണിനെ ആക്രമിക്കാനെത്തിയത് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മകന്റെ നേതൃത്വത്തിലുള്ള സംഘം; ജോണിനെതിരെ പരാതിയുമായി വൈത്തിരി പഞ്ചായത്തംഗം എൽസിയും

ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി എന്നാരോപിച്ച് പരാതി നൽകിയ യുവാവിന് മർദ്ദനം; ജോണിനെ ആക്രമിക്കാനെത്തിയത് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മകന്റെ നേതൃത്വത്തിലുള്ള സംഘം; ജോണിനെതിരെ പരാതിയുമായി വൈത്തിരി പഞ്ചായത്തംഗം എൽസിയും

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ പരാതി നൽകിയ യുവാവിനെ മർദിച്ചതായി ആരോപണം. പി ഗഗാറിന്റെ മകൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്നാണ് വൈത്തിരി സ്വദേശി ജോൺ പരാതി നൽകിയത്. ജില്ലാ സെക്രട്ടറി പി. ഗഗാറും മകന്റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം എന്നാണ് ജോണിന്റെ പരാതിയിൽ പറയുന്നു. വൈത്തിരി പഞ്ചായത്തംഗം എൽസിയും സിപിഎം പ്രവർത്തകരും സംഘത്തിൽ ഉണ്ടായിരുന്നതായി മർദ്ദനമേറ്റ ജോൺ പറയുന്നു. വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂർവം തർക്കം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ജോണ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ജോണിനെതിരെ പഞ്ചായത്തംഗം എൽസിയും പരാതി നൽകിയിട്ടുണ്ട്.

ജോണിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് ജില്ലാ സെക്രട്ടറിയുടെ പീഡനത്തെ തുടർന്നാണെന്ന പരാതി നൽകിയതിന് ശേഷമാണ് ജോണിന് മർദനമേറ്റതെന്ന് സൂചന. മർദ്ദനമേറ്റ ജോണിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചുണ്ടേൽ ഒലിവുമല കൊടുങ്ങൂക്കാരൻ ജോൺ എന്ന ഷാജിയാണ് ഭാര്യ സക്കീനയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയത്. യുവതിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. രണ്ടര വർഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. കഴിഞ്ഞ 21ന് രാത്രിയിൽ സക്കീനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണന്ന് നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ആരോപണങ്ങളാണ് സി പി എം ജില്ലാ സെക്രട്ടറിയായ പി ഗഗാറിനെതിരെ പരാതിയിലുള്ളത്. ഗഗാറിൻ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പല തവണ വിളിച്ചതായും, കാണാൻ പോയതായും ഭാര്യ പറഞ്ഞിട്ടുണ്ടെന്ന് ജോൺ പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ കോഴിക്കോട്, ബത്തേരി, തൃശ്ശൂർ എന്നിവിടങ്ങളിൽ ഗഗാറിൻ പറഞ്ഞത് പ്രകാരം അയാൾക്കൊപ്പം പോയതായും പിന്നീടറിയാൻ സാധിച്ചിട്ടുണ്ട്. ഇക്കാര്യം ആദ്യം നിഷേധിച്ച ഭാര്യ പിന്നീട് സമ്മതിച്ചിട്ടുണ്ടെന്നും പരാതിയിൽ ജോൺ വിശദീകരിക്കുന്നു.

ഭർത്താവിനോട് പറഞ്ഞാൽ അദ്ദേഹത്തെ ഗഗാറിൻ വെച്ചേക്കില്ലെന്നും, അത് ഭയന്നായിരുന്നു പറയാതിരുന്നതെന്നും ഭാര്യ പിന്നീട് വെളിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. ഗഗാറിൻ തുടർച്ചയായി വിളിച്ച് ശല്യം ചെയ്തതിനാൽ ആ നമ്പർ മാറ്റി ഭാര്യക്ക് പുതിയ നമ്പർ എടുത്തുനൽകി. അവസാനസമയം വരെ ആ നമ്പറായിരുന്നു ഉപയോഗിച്ചുവന്നിരുന്നത്. തന്നെ ഭീഷണിപ്പെടുത്തിയതായി സക്കീന തന്നെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണിന്റെ സിംകാർഡ് ബത്തേരിയിൽ വെച്ച് കൈവശപ്പെടുത്തിയ ഗഗാറിൻ പിന്നീടത് തിരിച്ചുനൽകിയില്ലെന്നും പരാതിയിലുണ്ട്.

സക്കീനയുടെ മരണം കൊലപാതകമാണെന്നും അയൽവാസികളായ നാല് പേരെ കൂടി സംശയമുള്ളതായി പരാതിയിൽ ജോൺ പരാമർശിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനിൽ നിരവധി തവണ പോയെങ്കിലും മൊഴിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്ന് ജോൺ ആരോപിക്കുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിന്റെ പകർപ്പും നൽകിയിട്ടില്ല. കേസിൽ രാഷ്ട്രീയസ്വാധീനമുണ്ടായതായി സംശയിക്കുന്നതായും, നിഷ്പക്ഷമായ അന്വേഷണം നടത്തി ഭാര്യയുടെ മരണത്തിലെ ദുരൂഹത നീക്കിത്തരണമെന്നും ജോൺ പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, പരാതി സംബന്ധിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പ്രസ്താവനയുമായി സി പി എം ജില്ലാസെക്രട്ടറിയേറ്റ് രംഗത്തെത്തി. മരണം സംബന്ധിച്ച് നിക്ഷ്പക്ഷവും സത്യസന്ധവുമായ ഏത് അന്വേഷണത്തെയും സി പി എം സ്വാഗതം ചെയ്യുന്നുവെന്നും, ഒക്ടോബർ 21ന് മരണം നടന്ന് നവംബർ അഞ്ചിന് ശേഷം കൊടുത്ത പരാതിയിൽ പാർട്ടി ജില്ലാസെക്രട്ടറിയുടെ പേര് ബോധപൂർവം വലിച്ചിഴക്കുന്നതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പരാതിയുടെ ഉറവിടവും ഗൂഢാലോചനക്കാരുടെ ലക്ഷ്യവും പുറത്തുകൊണ്ടുവരാൻ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP