Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിദ ഫാത്തിമയേയും കൂട്ടുകാരികളേയും ദയ കുവൈത്ത് ആദരിച്ചു

നിദ ഫാത്തിമയേയും കൂട്ടുകാരികളേയും ദയ കുവൈത്ത് ആദരിച്ചു

സ്വന്തം ലേഖകൻ

വയനാട് : സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ശക്തമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ച കീർത്തന,നിദ ഫാത്തിമ,ഫാത്തിമ ഷെമി എന്നീ കുട്ടികളെ ദയ കുവൈത്ത് സ്‌നേഹോപഹാരം നൽകി ആദരിച്ചു.സ്വർണ്ണാഭരണവും,ക്യാഷ് പ്രൈസുമാണ് കുട്ടികൾക്ക് സമ്മാനിച്ചത്. ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും അദ്ധ്യാപകർ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നിദ ഫാത്തിമയുടെയും കൂട്ടുകാരികളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.സാമൂഹിക മാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിച്ച നിദ ഫാത്തിമാക്കും കൂടുകാരികളെയും അഭിനന്ദിച്ച് നിരവധി പേരും രംഗത്തുവന്നിരുന്നു. . നിദയിലൂടെയാണ് ഷെഹ്ലയ്ക്കു സംഭവിച്ചതെന്താണെന്നും അദ്ധ്യാപകന്റെ അനാസ്ഥ ഷെഹ്ല ഷെറിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്. സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും നിദ ഫാത്തിമ സംസാരിച്ചിരുന്നു.ചടങ്ങിൽ ദയ കുവൈത്ത് പ്രതിനിധികളായ നാസർ മൗക്കോട്, ഫിറോസ് നല്ലളം,സിദ്ധീഖ് പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകരായ ഗഫൂർ വെണ്ണിയോട്, ആരിഫ് ബത്തേരി എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP