Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേഫാക് യൂണിമണി മാസ്റ്റേർസ് ലീഗ്; പ്രാഥമിക മത്സരങ്ങൾ കഴിഞ്ഞു

കേഫാക് യൂണിമണി മാസ്റ്റേർസ് ലീഗ്; പ്രാഥമിക മത്സരങ്ങൾ കഴിഞ്ഞു

സ്വന്തം ലേഖകൻ

മിശ്രിഫ് : പഴയക്കാല ഫുട്‌ബോൾ താരങ്ങൾ അണിനിരന്ന കേഫാക് യൂണിമണി മാസ്റ്റേർസ് ലീഗ് പ്രാഥമിക മൽസരങ്ങളിൽ അൽ ശബാബിനും ഫഹാഹീൽ ബ്രദേർസിനും ബിഗ് ബോയ്‌സിനും ചാമ്പ്യൻസ് എഫ്.സിക്കും സി.എഫ്.സി. സൽമിയക്കും കെ.കെ.എസ് സൂറക്കും ജയം . അൽ ശബാബും റൗദയും തമ്മിൽ നടന്ന ആദ്യ മൽസരത്തിൽ അൽ ശബാബ് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് റൗദയെ പരാജായപ്പെടുത്തി . മാൻ ഓഫ് ദി മാച്ചായി അൽ ശബാബ് താരം ഉമറിനെ തിരഞ്ഞെടുക്കപ്പെട്ടു.

ഫഹാഹീൽ ബ്രദേർസും മലപ്പറം ബ്രദേർസും തമ്മിൽ നടന്ന രണ്ടാം മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫഹാഹീൽ ബ്രദേർസ് വിജയിച്ചു. ഫഹാഹീൽ ബ്രദേർസ് താരം മുത്തു മാൻ ഓഫ് ദി മാച്ചായി . സിൽവർ സ്റ്റാറൂം സിയാസ്‌കൊയും തമ്മിൽ നടന്ന മൂന്നാം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . ടി.എസ്.എഫ്.സിയും ബിഗ് ബോയ്‌സും തമ്മിൽ തമ്മിൽ നടന്ന ആവേശകരമായ മൽസരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ബിഗ് ബോയ്‌സ് ടി.എസ്.എഫ്.സിയെ കീഴടക്കി . കളിയിലെ താരമായി ബിഗ് ബോയ്‌സ് താരം ബഷീറിനെ തിരഞ്ഞെടുത്തു .

തുടർന്ന് നടന്ന മൽസരത്തിൽ ബ്ലാസ്റ്റേർസ് കുവൈത്ത് ഒരു ഗോളിന് ചാപ്യൻസ് എഫ്.സിയെ തോല്പിച്ചു . മാൻ ഓഫ് ദി മാച്ചായി ബ്ലാസ്റ്റേർസിന്റെ മുസ്തഫ മൊയ്തുവിനെ തിരഞ്ഞെടുത്തു. കേരള ചാലഞ്ചേർസും സി.എഫ്.സി സാൽമിയയും തമ്മിൽ നടന്ന മൽസരത്തിൽ പൊരുതിക്കളിച്ച കേരള ചാലഞ്ചേർസിനെ എതിരില്ലാത്ത ഒരു ഗോളിന് സി.എഫ്.സി സാൽമിയ പരാജായപ്പെടുത്തി.

കളിയിലെ താരമായി സി.എഫ്.സി താരം വിബിനെ തിരിഞ്ഞടുത്തു. സോക്കർ കേരളയും വൈ.എസ്.എയും എതിരിട്ട മറ്റൊരു മൽസരത്തിൽ ഓരോ ഗോളുകൾ അടിച്ച് സമനിലയിൽ പിരിഞ്ഞു . അവസാന മൽസരത്തിൽ കെ.കെ.എസ്. സൂറ സ്പാർക്‌സ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി .മാൻ ഓഫ് ദി മാച്ചായി കെ.കെ.എസിലെ അബ്ബാസിനെ തിരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP