Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘപരിവാർ ബന്ധം ഉള്ള തൃപ്തി ദേശായിയും, സിപിഎം അനുഭാവമുള്ള ബിന്ദുവും ശബരിമല കയറാൻ എത്തിയത് ശബരിമല തീർത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുവാനും സമാധാനപരമായ അന്തരീക്ഷം കാത്ത് സൂക്ഷിക്കുവാനും സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം: ചെന്നിത്തല

സംഘപരിവാർ ബന്ധം ഉള്ള തൃപ്തി ദേശായിയും, സിപിഎം അനുഭാവമുള്ള ബിന്ദുവും ശബരിമല കയറാൻ എത്തിയത് ശബരിമല തീർത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുവാനും സമാധാനപരമായ അന്തരീക്ഷം കാത്ത് സൂക്ഷിക്കുവാനും സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം: ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ബന്ധമുള്ള തൃപ്തി ദേശായിയും, സിപിഎം അനുഭാവമുള്ള ബിന്ദുവും ശബരിമല കയറാൻ എത്തിയത് ശബരിമല തീർത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു ചെന്നിത്തല ആരോപിച്ചു.

ശബരിമലയിൽ കഴിഞ്ഞ വർഷം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം, ബിജെപിയും, സിപിഎമ്മും, പിന്നെ സി പി എം നേതൃത്വം കൊടുക്കുന്ന സർക്കാരുമാണ്. ബിജെപി യും, സി പി എമ്മും ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് ശബരിമല പുനഃപരിശോധന വിധി വന്നപ്പോൾ, ബിജെപി യും, സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കരുതെന്നും, സമാധാനപരമായി ഈ മണ്ഡല മകരവിളക്ക് സീസൺ കൊണ്ടുപോകാൻ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അന്ന് തന്നെ ആവശ്യപ്പെട്ടതെന്നും അദ്ദേഹ പറഞ്ഞു.

ഇന്ന് ഇപ്പോൾ സംസ്ഥാനത്ത് വീണ്ടും സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷത്തെ തനിയാവർത്തനം പോലെ സംഘപരിവാർ ബന്ധം ഉള്ള തൃപ്തി ദേശായിയും, സി പി എം അനുഭാവം ഉള്ള ബിന്ദുവുമാണ് ഇപ്പോൾ ശബരിമല കയറാൻ എത്തിയിരിക്കുന്നത്. ഇത് ശബരിമല തീർത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇതിൽ നിന്ന് ബിജെപി യും, സി പി എമ്മും പിന്മാറണം. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുവാനും, സമാധാനപരമായ അന്തരീക്ഷം കാത്ത് സൂക്ഷിക്കുവാനും, സംസ്ഥാന സർക്കാർ അവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP