Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽക്കുഴയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ മസ്തിഷ്‌ക മരണം; യുവതിക്ക് ബ്രിട്ടീഷ് ആശുപത്രി നൽകേണ്ടത് 11 മില്യൺ പൗണ്ട് നഷ്ടപരിഹാരം; ഡോക്ടർമാരുടെ ഉത്തരവാദിത്വമില്ലായ്മക്ക് എൻഎച്ച്എസ് ആശുപത്രി കോടികൾ ഒഴുക്കേണ്ടി വരുമ്പോൾ

കാൽക്കുഴയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ മസ്തിഷ്‌ക മരണം; യുവതിക്ക് ബ്രിട്ടീഷ് ആശുപത്രി നൽകേണ്ടത് 11 മില്യൺ പൗണ്ട് നഷ്ടപരിഹാരം; ഡോക്ടർമാരുടെ ഉത്തരവാദിത്വമില്ലായ്മക്ക് എൻഎച്ച്എസ് ആശുപത്രി കോടികൾ ഒഴുക്കേണ്ടി വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എൻഎച്ച്എസിലെ അപകടകരവും നിരുത്തരവാദിത്വപൂർണവുമായ ചികിത്സാപ്പിഴവുകൾക്ക് ഏറ്റവും പുതിയ ഉദാഹരണം നോർത്ത് ലണ്ടനിലെ എഡ്മണ്ടനിലെ എൻഎച്ച്എസിന്റെ നോർത്ത് മിഡിൽസെക്സ് ഹോസ്പിറ്റലിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെ കാൽക്കുഴയുടെ ശസ്ത്രക്രിയക്ക് വിധേയായ ഒരു യുവതി മസ്തിഷ്‌ക മരണത്തിനിരയായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് യുവതിക്ക് 11 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകാൻ എൻഎച്ച്എസ് നിർബന്ധിതമായിരിക്കുകയാണ്. ഇത്തരത്തിൽ ഡോക്ടർമാരുടെ ഉത്തരവാദിത്വമില്ലായ്മയ്ക്ക് എൻഎച്ച്എസ് കോടികൾ നഷ്ടപരിഹാരമായി ഒഴുക്കുന്ന പ്രവണത തുടരുകയാണ്.

ഓപ്പറേഷന്റെ ഭാഗമായി അനസ്തേഷ്യ നൽകിയതിലെ പാകപ്പിഴ മൂലം യുവതിക്ക് മസ്തിഷ്‌കമരണം സംഭവിക്കുകയും നിലവിൽ വീട്ടിൽ 24 മണിക്കൂറും കെയറിന് കീഴിൽ ജീവിതം തള്ളി നീക്കുകയുമാണ്. ഈ യുവതിയുടെ യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡെബോറാ എന്നാണ് ഇവരെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. അനസ്തേഷ്യ കൊടുക്കുമ്പോൾ ഈ ആശുപത്രിയിലെ ഡോക്ടർമാർക്ക് പറ്റിയ പിഴവ് മൂലം ഇവരുടെ മസ്തിഷ്‌കത്തിലേക്കുള്ള ഓക്സിജൻ സപ്ലൈ ഇല്ലാതാവുകയും അവർക്ക് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയുമായിരുന്നു.

ഇതിനെ തുടർന്ന് ഇവരുടെ ഓർമ, മെന്റൽ സ്പീഡ്, മറ്റ് നിർണായകമായ ശാരീരിക ധർമങ്ങൾ തുടങ്ങിയവ താറുമാറാവുകയും ഇവർ മൃതപ്രായയായി കിടന്ന് പോവുകയുമായിരുന്നു. തങ്ങളുടെ ഡോക്ടർമാർക്ക് പറ്റിയ പിഴവ് സമ്മതിച്ച് ഈ എൻഎച്ച്എസ് ട്രസ്റ്റ് ഇതിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. തൽഫലമായി 11 മില്യൺ പൗണ്ട് നഷ്ടപരിഹാരമായി സ്ത്രീക്ക് നൽകാനും ട്രസ്റ്റ് സമ്മതിച്ചിട്ടുണ്ട്.ഡോക്ടർമാരുടെ അനാസ്ഥയാണ് യുവതി ഈ നിലയിലായിത്തീരാൻ കാരണമെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് യുവതിക്ക് വേണ്ടി ഹാജരായ ലോയർ ലെയ്ഗ് ഡേ വാദിക്കുന്നു.

നല്ല ആരോഗ്യമുള്ള നിലയിലായിരുന്നു കാൽ്ക്കുഴയ്ക്ക് ഓപ്പറേഷനായി തന്റെ കക്ഷി ഈ ആശുപത്രിയിലെത്തിയതെന്നും എന്നാൽ തിരിച്ച് പോകുമ്പോൾ മസ്തിഷ്‌കമരണം സംഭവിച്ച നിലയിലായെന്നും ഡേ ആരോപിക്കുന്നു. ഡോക്ടർമാരുടെ അലംഭാവം കാരണം അവരുടെ ജീവിതം മാറിമറിഞ്ഞുവെന്നും നിലവിൽ 24 മണിക്കൂറും കെയറിൽ കഴിയേണ്ട ഗതികേടിലായിരിക്കുന്നുവെന്നും ലോയർ വാദിക്കുന്നു. തന്റെ കക്ഷിക്ക് ജോലി ചെയ്യാൻ സാധിക്കുകയില്ലെന്നതോ പോകട്ടെ സ്വതന്ത്രമായി അതായത് മറ്റുള്ളവരുടെ സഹായം കൂടാതെ അത്യാവശ്യ കാര്യങ്ങൾ പോലും നിർവഹിക്കാനാവാത്ത  ദുസ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നും അതിനാൽ നല്ലൊരു തുക നഷ്ടപരിഹാരം നൽകണമെന്നും ഡേ വാദിച്ചിരുന്നു. ഇതിനെ തുടർന്നാണ് യുവതിക്ക് 11 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകാൻ എൻഎച്ച്എസിനോട് ഉത്തരവിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP