Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ ശ്രീകണ്ഠാപുരത്തെ ഹിന്ദു ഹെൽപ് ലൈൻ നേതാവ്; പ്രതീഷ് വിശ്വനാഥന്റെ വലം കൈ; തൃപ്തിയും രഹ്നയും ശബരിമലയിലേക്ക് പോകുമെന്ന് അറിയിച്ചപ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ അയ്യപ്പ ധർമ്മ സമിതിയിലെ പ്രധാനി; നെടുമ്പാശേരിയിൽ ഭൂമാതാ ബ്രിഗേഡ് എത്തിയതും കമ്മീഷണറുടെ ഓഫീസിൽ അഭയം തേടിയതും അറിഞ്ഞ് ഓടിയെത്തിയ പ്രതിഷേധം; മുളക് സ്‌പ്രേയിലെ സത്യം പുറത്തു കൊണ്ടു വന്നത് മൊബൈൽ ദൃശ്യങ്ങൾ; ബിന്ദു അമ്മിണിയെ ആക്രമിച്ച ശ്രീനാഥ് പത്മനാഭൻ കുടുങ്ങുമ്പോൾ

കണ്ണൂർ ശ്രീകണ്ഠാപുരത്തെ ഹിന്ദു ഹെൽപ് ലൈൻ നേതാവ്; പ്രതീഷ് വിശ്വനാഥന്റെ വലം കൈ; തൃപ്തിയും രഹ്നയും ശബരിമലയിലേക്ക് പോകുമെന്ന് അറിയിച്ചപ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ അയ്യപ്പ ധർമ്മ സമിതിയിലെ പ്രധാനി; നെടുമ്പാശേരിയിൽ ഭൂമാതാ ബ്രിഗേഡ് എത്തിയതും കമ്മീഷണറുടെ ഓഫീസിൽ അഭയം തേടിയതും അറിഞ്ഞ് ഓടിയെത്തിയ പ്രതിഷേധം; മുളക് സ്‌പ്രേയിലെ സത്യം പുറത്തു കൊണ്ടു വന്നത് മൊബൈൽ ദൃശ്യങ്ങൾ; ബിന്ദു അമ്മിണിയെ ആക്രമിച്ച ശ്രീനാഥ് പത്മനാഭൻ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളക്സ്പ്രേ ചെയ്തത് ശ്രീനാഥ് പത്മനാഭൻ എന്ന ഹിന്ദു ഹെൽപ് ലൈൻ നേതാവ്. തൃപ്തി ദേശായി കൊച്ചിയിലെത്തി എന്ന വിവരം അറിഞ്ഞ് എത്തിയ പ്രതീഷ് വിശ്വനാഥന്റെ ഒപ്പമാണ് ഇയാൾ കൊച്ചിയിലെത്തിയത്.

കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ് ശ്രീനാഥ്. കടുത്ത അയ്യപ്പ ഭക്തനാണ്. മണ്ഡലകാലം തുടങ്ങും മുൻപ് തന്നെ ശബരിമലയിൽ കയറണമെന്നാവശ്യപ്പെട്ട് തൃപ്തിയും രഹ്നാ ഫാത്തിമയും മറ്റും പൊലീസിനെ സമീപിച്ചതിനെ തുടർന്ന് പ്രതീഷ് വിശ്വനാഥും സംഘവും മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ ശബരിമലയിൽ എത്തിയിരുന്നു. ആ വിവരം ശ്രീനാഥ് തന്റെ ഫെയ്സ് ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ശബരിമലയിൽ ഒരു യുവതികളെയും കയറ്റാൻ അനുവദിക്കില്ല എന്നതായിരുന്നു ശ്രീനാഥ് ഉൾപ്പെടുന്ന അയ്യപ്പ ധർമ സമിതിയുടെ തീരുമാനം.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പ്രതീഷ് വിശ്വനാഥന്റെയും ശ്രീനാഥിന്റെയും നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അയ്യപ്പധർമ സമിതി പ്രവർത്തകർ നിരീക്ഷണത്തിലായിരുന്നു. തൃപ്തി ദേശായി പുലർച്ചെ കൊച്ചിയിലെത്തി എന്നറിഞ്ഞതോടെ പ്രതീഷ് വിശ്വനാഥന്റെ ഒപ്പം ശ്രീനാഥ് എത്തുകയായിരുന്നു. എങ്ങനെയും ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്നവരെ തടയുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇവർ എത്തിയപ്പോൾ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് ഓഫീസിനുള്ളിൽ കയറിയിരുന്നു. ഇതോടെ അവർ പുറത്തിറങ്ങും വരെ കാത്തിരിക്കുകയായിരുന്നു.

അൽപ്പ സമയത്തിന് ശേഷം തൃപ്തി ദേശായിയെ കമ്മീഷണറുടെ മുറിയിൽ എത്തിച്ച ശേഷം ഫയൽ എടുക്കാനെത്തിയതായിരുന്നു ബിന്ദു അമ്മിണി. കാറിൽ നിന്ന് ഫയൽ എടുത്ത് മടങ്ങുമ്പോൾ നേരെ നടന്നുവരികയായിരുന്നു ശ്രീനാഥ്. യാതൊരു ഭാവഭേദവുമില്ലാതെ ബിന്ദുവിന്റെ സമീപത്തെത്തിയയപ്പോൾ കൈയിൽ കരുതിയ മുളക് സ്്രേപ ബിന്ദു അമ്മിണിയുടെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിനെ ലക്ഷ്യമിട്ടായിരുന്നു സ്്രേപ പ്രയോഗം. ബിന്ദു അമ്മിണി അതിൽ നിന്ന് കുതറി ഓടി രക്ഷപ്പെട്ടു. മുഖം കൈകൊണ്ട് പൊത്തി. പിന്നേയും അടിക്കാൻ ശ്രമിച്ചു. ഇതെല്ലാം ദേഹത്താണ് വീണത്.

ആക്രമത്തിന് ശേഷം ബിന്ദുവിനെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് പ്രതീഷ് വിശ്വാഥനും എത്തി. അതിന് ശേഷം നിരവധി ഭക്തർ കൊച്ചി കമ്മീഷണർ ഓഫീസിൽ പ്രതിഷേധം തീർക്കാനെത്തി. ഇതിനിടെ ബിന്ദു അമ്മണിയെ ആശുപത്രിയിലേക്ക് മാറി. സ്േ്രപ പ്രയോഗം കഴിഞ്ഞതോടെ പൊലീസിന് മുന്നിൽ തനിക്ക് നേരെ മുളക് സ്േ്രപ പ്രയോഗിച്ചു എന്ന് പരാതി പെട്ടു. പൊലീസ് എത്തി വിവരങ്ങൾ തിരക്കിയെങ്കിലും എല്ലാവരും അവർ വെറുതെ പറയുകയാണ് എന്നാണ് പറഞ്ഞത്. അതിനിടെ ബിന്ദു ഒരാളുടെ കവിളത്ത് അടിക്കുകയും ചെയ്തു. ഇതും വലിയ സംഘർഷത്തിന് ഇടയാക്കി.

പ്രതീഷ് വിശ്വനാഥൻ ബിന്ദുവിന്റെ കയ്യിൽ കടന്നു പിടിച്ചു. പൊലീസ് അപ്പോഴേക്കും ഇടപെട്ട് ബിന്ദുവിനെ രക്ഷിച്ചു. ഇതിനിടയിലാണ് ബിന്ദുവിന്റെ മുഖത്തേക്ക് സ്്രേപ അടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ബിന്ദു ഇയാളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP